മരണപ്പെട്ട സ്വന്തം അമ്മയുടെ മുഖത്ത് നോക്കുന്ന ഒന്നരവയസ്സ് മാത്രം പ്രായമുള്ള ആ കുഞ്ഞുമോളുടെ മുഖം ഇപ്പഴും മറയുന്നില്ല. The Unspeakable Grief of a Child Left Behind
സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച്, കാത്തിരിക്കുന്നവർക്ക് കണ്ണീർ മാത്രം നൽകി മരണത്തിന്റെ ലോകത്തേക്ക് പോകുന്ന പ്രവാസികൾ. പ്രവാസ ലോകത്തു നിന്നുള്ള ഇത്തരം വിയോഗ വാർത്തകൾ എന്നും തീരാവേദനയാണ്. അവയിൽ ജീവിതം സ്വയം അവസാനിപ്പിക്കുന്ന യുവാക്കളും ഉണ്ടെന്ന സത്യം അത്യന്തം സങ്കടകരമാണ്. മരവിച്ച മനസിനൊടുവിൽ ജീവിതം

സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച്, കാത്തിരിക്കുന്നവർക്ക് കണ്ണീർ മാത്രം നൽകി മരണത്തിന്റെ ലോകത്തേക്ക് പോകുന്ന പ്രവാസികൾ. പ്രവാസ ലോകത്തു നിന്നുള്ള ഇത്തരം വിയോഗ വാർത്തകൾ എന്നും തീരാവേദനയാണ്. അവയിൽ ജീവിതം സ്വയം അവസാനിപ്പിക്കുന്ന യുവാക്കളും ഉണ്ടെന്ന സത്യം അത്യന്തം സങ്കടകരമാണ്.
മരവിച്ച മനസിനൊടുവിൽ ജീവിതം അവസാനിച്ച പ്രവാസി യുവതിയെക്കുറിച്ചുള്ള കുറിപ്പ് വേദനയോടെ പങ്കുവയ്ക്കുകയാണ് അഷ്റഫ് താമരശേരി.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഇന്ന് കയറ്റിവിട്ട മൃതദേഹങ്ങളിൽ ഒന്നിന്റെ അവസ്ഥ ഏതൊരു കഠിനഹൃദയമുള്ളവരെയും കരയിപ്പിക്കുന്ന കാഴ്ചയായിരുന്നു. മരണപ്പെട്ട സ്വന്തം അമ്മയുടെ മുഖത്ത് നോക്കുന്ന ഒന്നരവയസ്സ് മാത്രം പ്രായമുള്ള ആ കുഞ്ഞുമോളുടെ മുഖം ഇപ്പഴും മറയുന്നില്ല.
മരണപ്പെട്ട സ്ത്രീയുടെ കുടുംബം ഇവിടെ ജോലിചെയ്തു നല്ല രീതിയിൽ ജീവിച്ചുവരികയായിരുന്നു.പൊടുന്നനെയാണ് ഭർത്താവ് ആത്മഹത്യചെയ്തു മരണമടഞ്ഞത്. ശേഷം ഈ സ്ത്രീയും ഒന്നരവയസ്സായ തന്റെ പൊന്നുമോളും, തന്റെ അമ്മയും ഇവിടെ തുടർന്നുപോന്നു. ജോലിയുമുണ്ടായിരുന്നു. എന്നാൽ വിധിപൈരീത്യം എന്നുപറയട്ടെ എന്താണ് കാരണമെന്നോ എന്തിനുവേണ്ടിയാണോ എന്നൊന്നും അറിയില്ല ഈ സ്ത്രീയും ആത്മഹത്യചെയ്തു തന്റെ പൊന്നുമോളെയും അമ്മയെയും തനിച്ചാക്കി ഈ ലോകത്തോട് വിട പറയുകയായിരുന്നു. എന്തെല്ലാം പ്രശ്നങ്ങളുണ്ടായാലും ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ലല്ലോ. അതും എട്ടും പൊട്ടും തിരിയാത്ത ഒന്നര വയസ്സായ പൊന്നുമോളുടെ മുഖത്ത് നോക്കി എന്തിന് ഈ ആത്മഹത്യ ചെയ്തു ഇവര് ? എങ്ങനെ മനസ്സ് വന്നു ഇവർക്ക് ? ആ കുഞ്ഞ് മോളുടെ അവസ്ഥ ഇനി എന്താണ് ? അമ്മൂമ്മയുടെ ഒക്കത്തിരുന്ന് മരിച്ചുകിടക്കുന്ന അമ്മയുടെ മുഖത്തേക്ക് കണ്ണിമ ചിമ്മാതെ നോക്കുന്നു ആ പൊന്നുമോൾ. ആ കുഞ്ഞിന് അറിയില്ലല്ലോ അമ്മ മരിച്ചു കിടക്കുകയാണെന്ന്. സ്വന്തം അമ്മയുടെ ചൂട് പറ്റികിടന്നുറങ്ങുവാൻ ആ പൊന്നുമോൾക്ക് ഇനിയാവുമോ? അത് കണ്ടുനിന്ന എല്ലാവരുടെയും കണ്ണിൽനിന്നും കണ്ണുനീർ പൊടിഞ്ഞിരുന്നു. എന്തൊരു പരീക്ഷണമാണ് റബ്ബേ. ഏതെങ്ങിനെ സഹിക്കാനാകും. കരള് കലങ്ങിയ ദിവസമായിരുന്നു.
ഇങ്ങനെ ആത്മഹത്യ ചെയ്യുന്ന ഈ സ്ത്രീകൾക്കൊക്കെ എന്ത് പറ്റി ? ഒരു നിമിഷം തന്റെ പൊന്നുമക്കളെ കുറിച്ച് ആലോചിച്ചു നോക്കിയോ. തമ്പുരാൻ തന്ന ജീവിതം നമുക്ക് അവസാനിപ്പിക്കാൻ യാതൊരു അവകാശവുമില്ല കെട്ടോ. ഒരാള് പോലും ഇനിയിങ്ങനെ ആവർത്തിക്കരുത് കെട്ടോ. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്ന് നൂറ് വട്ടം ആവർത്തിച്ചു പറയുകയാണ് അപേക്ഷിക്കുകയാണ്. പറയാൻ വാക്കുകളില്ല, ആ പൊന്നുമോളുടെ നിഷ്കളങ്ക മുഖം ഇപ്പഴും മുന്നിൽ മായാതെ നിക്കുന്നു. പടച്ചോന്റെ കാവൽ ഉണ്ടാകണേ...
അഷ്‌റഫ് താമരശ്ശേരി