'അച്ഛന് ഭയങ്കര വേദനയും നീറ്റലും, സ്കിൻ താഴേക്കു നീക്കിയപ്പോൾ കണ്ട അവസ്ഥ ദയനീയം'; നൊമ്പരപ്പെടുത്തുന്ന അനുഭവം, കുറിപ്പ് A Home Nurse's Plea: The Importance of Proper Post-Discharge Instructions
ഹോസ്പിറ്റലിൽ നിന്ന് കിടപ്പുരോഗിയെ ഡിസ്ചാർജ് ചെയ്തു വിടുമ്പോൾ നഴ്സുമാർ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയുകയാണ് ഹോം നഴ്സായി ജോലി ചെയ്യുന്ന ചിത്ര അഭയ്. ഇന്ന് എന്റെ ഹോം നഴ്സിങ് ഡ്യൂട്ടിയിൽ ഒരുപാട് വിഷമിച്ച ദിവസം ആണെന്ന് പറഞ്ഞുകൊണ്ടാണ് ചിത്ര ഫെയ്സ്ബുക് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. പ്രായമായ

ഹോസ്പിറ്റലിൽ നിന്ന് കിടപ്പുരോഗിയെ ഡിസ്ചാർജ് ചെയ്തു വിടുമ്പോൾ നഴ്സുമാർ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയുകയാണ് ഹോം നഴ്സായി ജോലി ചെയ്യുന്ന ചിത്ര അഭയ്. ഇന്ന് എന്റെ ഹോം നഴ്സിങ് ഡ്യൂട്ടിയിൽ ഒരുപാട് വിഷമിച്ച ദിവസം ആണെന്ന് പറഞ്ഞുകൊണ്ടാണ് ചിത്ര ഫെയ്സ്ബുക് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. പ്രായമായ ഒരച്ഛന്റെ യൂറിന്‍ ട്യൂബ് മാറ്റാന്‍ പോയപ്പോള്‍ കണ്ട നൊമ്പരപ്പെടുത്തുന്ന അനുഭവം പറയുകയാണ് ചിത്ര. കുറിപ്പ് വൈറലായതോടെ സ്വന്തം അനുഭവങ്ങള്‍ പങ്കുവച്ചും ചിത്രയെ അനുകൂലിച്ചും നിരവധിപേര്‍ രംഗത്തുവന്നു.
ചിത്ര അഭയ് പങ്കുവച്ച കുറിപ്പ് വായിക്കാം;
ഇന്ന് എന്റെ ഹോം നഴ്സിംഗ് ഡ്യൂട്ടിയിൽ ഒരുപാട് വിഷമിച്ച ദിവസം ആണ്. ഹോസ്പിറ്റലിൽ നിന്നും ഒരു കിടപ്പുരോഗിയെ ഡിസ്ചാർജ് ചെയ്തു വിടുമ്പോൾ നഴ്സുമാർ പ്രത്യേകം പറഞ്ഞു കൊടുക്കേണ്ട കാര്യങ്ങൾ ആണ്. വീട്ടിൽ വന്നു പ്രായമായ അച്ഛന്റെ യൂറിൻ ട്യൂബ് മാറ്റാൻ എന്നെ അറിയിച്ചതനുസരിച്ചു ഞാൻ പോയതാണ്. അവിടെയെത്തി... അച്ഛന്റെ അസുഖ വിവരങ്ങൾ ചോദിച്ചറിഞ്ഞു.. യൂറിൻ ട്യൂബ് മാറ്റിയിട്ടു ഒരാഴ്ച മാത്രമേ ആയിട്ടുള്ളൂ... അച്ഛന് ഭയങ്കര വേദനയും നീറ്റലും...
കത്തീറ്റര്‍ ഊരുന്നതിനു മുൻപ് ഗ്ലൗസ് ഇട്ട് ബെറ്റാഡൈന്‍ സൊലൂഷന്‍ ഉപയോഗിച്ച് ആ ഭാഗം ക്ലീൻ ചെയ്തു. ഡോക്ടറുടെ നിർദേശം അനുസരിച്ചു ബ്ലാഡര്‍ വാഷ് കൊടുത്തു. കത്തീറ്ററിന് ബ്ലോക്ക് ഉണ്ടായിരുന്നില്ല. അച്ഛന്റെ പെനീസിന്റെ ഭാഗം ഇൻഫെക്ഷൻ ഉള്ളത് പോലെ എനിക്ക് തോന്നി. പെനീസിന്റെ സ്കിൻ ഞാൻ പതുക്കെ താഴേക്കു നീക്കിയപ്പോൾ കണ്ട അവസ്ഥ ദയനീയമായിരുന്നു. ഫംഗല്‍ ഇന്‍ഫെക്ഷന്‍.. വെള്ള നിറത്തിൽ. അതിൽ നിന്നും കുഞ്ഞ് maggots (പുഴുക്കൾ ) അരിച്ചു നടക്കുന്നു...
പെട്ടെന്ന് Normal Saline ഉപയോഗിച്ച് ശ്രദ്ധയോടെ വൃത്തിയാക്കി. മകനെയും, ഭാര്യയെയും വിളിച്ചു കാണിക്കുകയും അതോടൊപ്പം അവിടെ വൃത്തിയാക്കുന്ന രീതിയും കാണിച്ചു കൊടുത്തു. കത്തീറ്റര്‍ ഉള്ള രോഗികളുടെ, ആ ഭാഗം നമ്മൾ ശരിയായ രീതിയിൽ വൃത്തിയാക്കണം. Circumcision ചെയ്യാത്ത രോഗികളായവർക്ക് കത്തീറ്റര്‍ കെയർ അത്യാവശ്യമാണ്.
സ്കിൻ പതുക്കെ മാറ്റി വൃത്തിയാക്കി സ്കിൻ ശരിയായ രീതിയിൽ ആക്കണം. ആ മിണ്ടാൻ ആകാതെ കിടക്കുന്ന അച്ഛന്റെ വേദന.. ഇനി ആർക്കും ഉണ്ടാവരുത്... ഒന്ന് ശ്രദ്ധിക്കണേ പ്ലീസ്...