‘ശരിക്കും ആ യാത്ര ഓസ്കറിനു വേണ്ടിയായിരുന്നു, അതവൻ അനുഭവിച്ചറിയണം എന്നു ആഗ്രഹിച്ചിരുന്നു’: വേദിക Actress Vedika Return to Malayalam Cinema
മലയാള സിനിമാ രംഗത്ത് വീണ്ടും സജീവമാകുന്ന വേദിക, "ആട് 3"-ലെ സുൽത്താൻ സോങ്ഗിൽ അഭിനയിച്ചതിനെക്കുറിച്ചും 12 വർഷം മുൻപ് കസിൻസ്, ശൃംഗാരവേലൻ എന്നീ സിനിമകളിലെ ഗാനങ്ങളിലൂടെ ലഭിച്ച സ്വീകാര്യതയെക്കുറിച്ചും സംസാരിക്കുന്നു. 102 ഡിഗ്രി പനിയുണ്ടായിരുന്നിട്ടും ഷോബി മാസ്റ്ററുടെ കൊറിയോഗ്രഫിയിൽ ഈ ഗാനം ചിത്രീകരിച്ചതിലുള്ള സന്തോഷവും, ചെയ്യുന്ന ജോലിയിൽ പൂർണ്ണമായി അർപ്പിക്കുന്ന സ്വഭാവവും അവർ പങ്കുവെക്കുന്നു. മലയാളികളോടുള്ള ഇഷ്ടക്കൂടുതൽ വ്യക്തമാക്കിയ വേദിക, തമിഴ്, ഹിന്ദി, തെലുങ്കു, കന്നഡ ഭാഷകളിലും അഭിനയിക്കുന്നുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനാണ് അവർ ആഗ്രഹിക്കുന്നത്. ഗജാന, റസാക്കർ, യക്ഷിണി, ഫിയർ തുടങ്ങിയ ചിത്രങ്ങൾ അത്തരം ശ്രമങ്ങളാണ്. മണിരത്നത്തിന്റെ സിനിമയിൽ അഭിനയിക്കുക എന്നത് ഏറെ നാളായുള്ള സ്വപ്നമാണെന്ന് പറഞ്ഞ വേദിക, നൃത്തത്തോടുള്ള താൽപ്പര്യത്തെക്കുറിച്ചും മാധുരി ദീക്ഷിത് തന്റെ പ്രചോദനമാണെന്നും കൂട്ടിച്ചേർത്തു. തന്റെ വളർത്തുനായ ഓസ്കറിനൊപ്പം കശ്മീരിലേക്ക് നടത്തിയ യാത്രയെക്കുറിച്ചും അവിടെ ഓസ്കർ മഞ്ഞിൽ കളിച്ച അനുഭവം പങ്കുവെച്ചും അവർ സംസാരിക്കുന്നു.

മലയാള സിനിമയിൽ വീണ്ടും സജീവമാകുന്ന വേദികയുടെ വിശേഷങ്ങൾ...
സുൽത്താന്‍ സോങ്
ഗാനരംഗങ്ങളിലൂടെ ശ്രദ്ധ കിട്ടുന്നത് ആദ്യമല്ല. 12 വർഷം മുൻപ് അഭിനയിച്ച കസിൻസിലെ ‘നീയെൻ വെണ്ണിലാ, കാതിൻ തേന്മഴ’ എന്ന പാട്ടും ശൃംഗാരവേലനിലെ ‘നാലമ്പലമണയാനൊരു തുണയായിടാം ഞാൻ’ എന്ന പാട്ടും ഇപ്പോഴും റീൽസിലൊക്കെ ധാരാളം കാണാറുണ്ട്. ആട് 3 യിലെ സുൽത്താൻ സോങ് പ്രേക്ഷകർ സ്വീകരിച്ചതിൽ ഒരുപാടു സന്തോഷം.
102 ഡിഗ്രി പനിയുണ്ടായിരുന്ന സമയത്താണ് ഈ പാട്ടിന്റെ ചിത്രീകരണം നടന്നത്. സപ്പോർട്ടീവായ ടീമായിരുന്നു. ഷോബി മാസ്റ്ററായിരുന്നു കൊറിയോഗ്രഫർ. അതുകൊണ്ട് എന്റെ ബുദ്ധിമുട്ടുകളൊന്നും കാര്യമാക്കിയില്ല. റിസൽറ്റ് എന്തുതന്നെ ആണെങ്കിലും ചെയ്യുന്ന ജോലിയിൽ മാക്സിമം കൊടുക്കുന്ന ആളാണു ഞാൻ.
ഇഷ്ടം മലയാളം
എന്റെ ആദ്യ സിനിമ ശൃംഗാരവേലൻ മുതൽ മലയാളികൾ എനിക്കു തന്ന സ്നേഹവും സ്വീകാര്യതയും വലുതാണ്. അതുകൊണ്ട് അൽപം ഇഷ്ടക്കൂടുതൽ മലയാളത്തോടുണ്ട്.
ജെയിംസ് ആൻഡ് ആലീസ്, ശൃംഗാരവേലൻ, വെൽക്കം ടു സെൻട്രൽ ജയിൽ, കസിൻസ് എന്നീ സിനിമകളിലാണു മലയാളത്തിൽ ഞാൻ അഭിനയിച്ചിട്ടുള്ളത്. പല ഭാഷകളിൽ അഭിനയിക്കാൻ ഇഷ്ടമാണ്. തമിഴ്, ഹിന്ദി, തെലുങ്കു, കന്നഡ ഭാഷകളിൽ സിനിമ ചെയ്യുന്നുണ്ട്. കഥാപാത്രം വ്യത്യസ്തമാകണമെന്നാണു മോഹം. ഗജാന, റസാക്കർ, യക്ഷിണി, ഫിയർ തുടങ്ങിയ സിനിമകളെല്ലാം അത്തരത്തിലുള്ളതാണ്.
മനസ്സിലുണ്ടൊരു മോഹം
ഏറെ നാളായി മനസ്സിലുള്ളൊരു മോഹമാണ് മണിരത്‌നം സാറിന്റെ സിനിമ. ഏതൊരു ആർട്ടിസ്റ്റും സ്വപ്നം കാണുന്ന കാര്യമാകാം അത്. പക്ഷേ, സിനിമയിലെ എന്റെ വലിയ സ്വപ്നമാണ് മണിരത്നം സാറിന്റെ സിനിമയിലെ ഒരു കഥാപാത്രം. അഭിനയം പോലെ തന്നെ എനിക്കു ജീവനാണു നൃത്തം. എത്ര സമയം വേണമെങ്കിലും ഈ രണ്ടു കാര്യങ്ങൾക്കു വേണ്ടി ചെലവഴിക്കാൻ തയാറാണ്.
ക്ലാസിക്കലും വെസ്റ്റേൺ ഡാൻസും പഠിച്ചിട്ടുണ്ട്. മാധുരി ദീക്ഷിതിന്റെ ഡാൻസ് പെർഫോമൻസുകൾ കണ്ടാണു ഞാൻ വളർന്നു വന്നത്. തമിഴിലും തെലുങ്കിലും അഭിനേതാവിനൊപ്പം നർത്തകി എന്ന ഇമേജ് എനിക്കു കൂടുതലാണ്. അതിനു കാരണം കരിയറിന്റെ തുടക്കത്തിലുള്ള സിനിമകളിലെ നൃത്തരംഗങ്ങളാകാം.
ഓസ്കറുമൊത്ത് കശ്മീരിൽ
വീടാണ് എന്റെ കംഫർട് സോൺ. അമ്മയും സഹോദരനും എന്റെ വളർത്തുനായ ഓസ്കറും. അതാണെന്റെ ലോകം. കഴിഞ്ഞ വർഷം ഓസ്കറിനെയും കൊണ്ടു ട്രെയിനിൽ കശ്മീർ വരെ പോയി.
ശരിക്കും ആ യാത്ര ഓസ്കറിനു വേണ്ടിയായിരുന്നു. അവനെ മഞ്ഞിൽ ഇറക്കണം. അത് അവൻ അനുഭവിച്ചറിയണം എന്നു ഞാൻ ആഗ്രഹിച്ചിരുന്നു. അതിനു വേണ്ടിയാണ് അത്രയും റിസ്കെടുത്തു ഞാൻ തന്നെ കൂടെ പോയത്. മഞ്ഞിലിറങ്ങിയപ്പോൾ അവന്റെ സന്തോഷം നേരിൽ കാണാനായിരുന്നു ആ യാത്ര.