കോട്ടയത്തെ കഞ്ഞിക്കുഴി സ്വദേശിയും ബിസിനസ്സുകാരനുമായ ബിനു ജേക്കബ് 30 വർഷത്തിലധികമായി ശേഖരിക്കുന്ന 1500-ൽ അധികം ഡൈകാസ്റ്റ് മോഡലുകൾ കുട്ടിക്കാലത്തെ ഓർമ്മപ്പെടുത്തുന്നു, ഇവയിൽ 200-ൽ അധികം ബെൻസ് മോഡലുകൾ ഉൾപ്പെടെ റോൾസ് റോയ്‌സ്, ബുഗാട്ടി, ലംബോർഗിനി തുടങ്ങിയ ആഢംബര വാഹനങ്ങളുടെയും വിമാനങ്ങളുടെയും ചെറുരൂപങ്ങൾ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. 200 രൂപ മുതൽ 2 ലക്ഷം രൂപ വരെ വിലയുള്ള മോഡലുകളുണ്ട്, ഇതിൽ രണ്ടുവർഷം കാത്തിരുന്നു ലഭിച്ച ബുഗാട്ടി മോഡലാണ് താരം. ഡിസ്പ്ലേയ്ക്കായി ലിവിങ് റൂമിൽ ഷെൽഫുകളും വർക്ക്‌ഷോപ്പ്, വീട് തുടങ്ങിയ മിനിയേച്ചർ ഡയരോമകളും ഒരുക്കിയിട്ടുണ്ട്, പ്രായം 65 ആയെങ്കിലും ഒന്നുപോലും ആർക്കും നൽകാൻ താല്പര്യമില്ലാത്ത ബിനു, കൊച്ചുമക്കൾക്കായി പ്രത്യേക ഹോട്ട് വീൽസ് വാങ്ങി സൂക്ഷിച്ചിട്ടുണ്ട്, ഇരുമ്പ്, ഡൈ എന്നിവകൊണ്ടു നിർമ്മിച്ച ഇത്തരം മോഡലുകൾ തുരുമ്പും കേടുപാടുകളും വരാതെ ശ്രദ്ധയോടെ പരിപാലിക്കേണ്ടതുണ്ട്.

കുഞ്ഞിക്കാർ ഓടിച്ചു നടന്ന കുട്ടിക്കാലം മിസ് ചെയ്യുന്നുണ്ടോ? കുഞ്ഞൻ വാഹനങ്ങൾ ശേഖരിക്കുന്ന ഡൈകാസ്റ്റ് ഹോബി ആ ‘മിസ്സിങ്’ മാറ്റുമെന്നു പറയുകയാണ് കോട്ടയത്തെ ബിനു ജേക്കബ്. 30 വർഷത്തിലധികമായി ഡൈകാസ്റ്റ് കലക്‌ഷൻ നടത്തുന്ന കോട്ടയം കഞ്ഞിക്കുഴിയിലെ ബിസിനസുകാരനായ ബിനു ജേക്കബിന്റെ കയ്യിൽ 1500 ലധികം ഡൈകാസ്റ്റ് പീസുകളുണ്ട് എന്നറിയുമ്പോഴാണ് ഈ ഹോബിയുടെ ത്രില്ലും ഹരവും മനസ്സിലാകുന്നത്.  

യഥാർഥ വാഹനങ്ങളുടെ കെട്ടിലും മട്ടിലും ഉണ്ടാക്കിയെടുക്കുന്ന കുഞ്ഞൻ ‘കളിപ്പാട്ട’ങ്ങളാണ് ഡൈകാസ്റ്റ് മോഡലുകൾ. ആഡംബര വാഹനങ്ങളുടെ വലുപ്പത്തിന്റെ അനുപാതം പാലിച്ച് പുറത്തിറക്കുന്ന സ്കെയിൽ മോഡലുകൾക്കു വലിയ ഡിമാൻഡാണ്. 200 രൂപ മുതൽ രണ്ടു ലക്ഷം രൂപ വരെ മോഹവിലയുള്ള മോഡലുകളുമുണ്ട്.

ADVERTISEMENT

എത്ര മോഡലുകൾ കയ്യിലുണ്ടെങ്കിലും പുതിയതു പുറത്തിറങ്ങുമ്പോൾ കൗതുകം തോന്നുമെന്നു പറയുകയാണ് 30 വർഷത്തിലധികമായി ഡൈകാസ്റ്റ് കലക്‌ഷൻ നടത്തുന്ന കോട്ടയം കഞ്ഞിക്കുഴിയിലെ ബിസിനസുകാരനായ ബിനു ജേക്കബ്. ‘‘ഹോട് വീൽസ് കലക്ട് ചെയ്തായിരുന്നു തുടക്കം. കിട്ടുന്ന മോഡലുകളെല്ലാം വാങ്ങും. എണ്ണം കൂടിക്കൂടി വന്നതോടെ എക്സ്ക്ലൂസീവ് മോഡലുകളിലേക്കു മാറി.

ഡയരോമ വീട്, ഡൈകാസ്റ്റ് കലക്ഷൻ

200ലധികം ബെൻസ് മോഡലുകളുണ്ട് കയ്യിൽ. റോൾസ് റോയ്സും ബുഗാട്ടിയും ലംബോർഗിനിയും വേറേ. കാറും ബൈക്കും ട്രക്കും ബസും മുതൽ വിമാനവും ഫൈറ്റർ ജെറ്റും വരെയായി 1500ലേറെ എണ്ണമുണ്ട് കയ്യിൽ. ഓർഡർ ചെയ്തു രണ്ടു വർഷത്തിലേറെ കാത്തിരുന്നു കയ്യിലെത്തിയ ബുഗാട്ടിയാണ് കൂട്ടത്തിലെ സ്റ്റാർ. 1:18 സ്കെയിലിലുള്ള വലിയ മോഡലുകളും 1:43 സ്കെയിലിലുള്ള ചെറിയ മോഡലുകളും കലക്‌ഷനിലുണ്ട്.

ADVERTISEMENT

ഡിസ്പ്ലേ മുഖ്യം

വാഹനങ്ങളെല്ലാം ചിട്ടയോടെ അടുക്കിവയ്ക്കും. ലിവിങ് റൂമിൽ മൂന്നു ഷെൽഫുകൾ നിറയെ ബെൻസ് മോഡലുകളാണ് ഡിസ്പ്ലേ ചെയ്തിരിക്കുന്നത്. ബാക്കിയുള്ളവ സെല്ലാറിലെ ഷെൽഫുകളിലാണ്. ഡയരോമ (Diorama) പോലെ വാഹനങ്ങൾ സെറ്റ് ചെയ്യുന്നതും ഹരമാണ്. വർക് ഷോപ്, വീട്, കാർ ഷോറൂം എന്നിങ്ങനെ മിനിയേച്ചർ ഉണ്ടാക്കി വാഹനങ്ങൾ അവയിൽ പാർക് ചെയ്യുന്ന രീതിയാണത്.

ഡയരോമ വീട്
ADVERTISEMENT

സ്വന്തം കാറുകളുടെ മിനിയേച്ചറും ഉണ്ടാക്കിയിട്ടുണ്ട്. പ്രായം 65 ആയെങ്കിലും ഇവയിലൊന്നുപോലും ആർക്കും കൊടുക്കാൻ മനസ്സില്ല. കൊച്ചുമക്കൾക്കു കളിക്കാനായി പ്രത്യേകം ഹോട് വീൽസ് വാങ്ങിവച്ചിട്ടുണ്ട്,’’ അതു പറയുമ്പോൾ ബിനു ജോൺ കൊച്ചുമക്കളേക്കാൾ കുട്ടിയായി.

ഡൈകാസ്റ്റ് കാറുകൾ ഇരുമ്പോ ‍ഡൈയോ പോലുള്ളവ കൊണ്ടു നിർമിച്ചവ ആയതിനാൽ പരിചരണം വളരെ പ്രധാനമാണ്. നനവും ഈർപ്പവും തട്ടാതെ സൂക്ഷിച്ചില്ലെങ്കിൽ തുരുമ്പു പിടിച്ചുപോകും. ശ്രദ്ധയില്ലാതെ ‘പെരുമാറിയാൽ’ പാർട്സുകൾ ഇളകി വന്നേക്കാം. ഡോർ തുറക്കാനും ഹെഡ് ലൈറ്റ് തെളിക്കാനും ഹോണടിക്കാനുമൊക്കെ പറ്റുന്ന ഓപ്പൺ മോഡലുകൾക്കു നല്ല ശ്രദ്ധ വേണം. ഇവ ഇടയ്ക്കിടെ തുടച്ചു മിനുക്കി വയ്ക്കണം.

ഡയരോമ ഗ്യാരേജ്
Relive Childhood Memories with Diecast Cars:

Diecast car collecting is a fascinating hobby that brings back cherished childhood memories and provides a thrill for enthusiasts. Binu Jacob from Kottayam, a businessman with over 30 years of experience, showcases his impressive collection of over 1500 diecast models, ranging from everyday vehicles to rare luxury cars.

ADVERTISEMENT