ഈ അഭിമുഖത്തിൽ, നടി രജിഷ വിജയൻ തന്റെ ബോഡി ട്രാൻസ്ഫോർമേഷന് പിന്നിലെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു, "മസ്തിഷ്ക മരണം" എന്ന സിനിമയ്ക്ക് വേണ്ടി 6 മാസത്തിനുള്ളിൽ 15 കിലോ ശരീരഭാരം കുറച്ചത് കൃത്യമായ ഡയറ്റ് പ്ലാൻ വഴിയും ഷിഫാസ് എന്ന ട്രെയിനറുടെ കീഴിലുള്ള വെയിറ്റ് ലോസ് വിത് മസിൽ ഗെയിൻ പ്ലാൻ വഴിയുമാണ്. 1000-1200 കാലറിയിൽ നിയന്ത്രിക്കുന്ന ഡയറ്റിൽ പ്രോട്ടീനും കാർബോഹൈഡ്രേറ്റും പച്ചക്കറികളും ഉൾപ്പെടുന്നു, വൈകുന്നേരം 6:30 നു മുമ്പ് അത്താഴം പൂർത്തിയാക്കുന്നു. കടുത്ത മധുര നിഷേധം ദോഷകരമാണെന്നും, നടി കിക്ക് ബോക്സിംഗ് ഉൾപ്പെടെയുള്ള വ്യായാമങ്ങൾ ആഴ്ചയിൽ ആറു ദിവസം ചെയ്യുന്നു. സിനിമ, പുസ്തക വായന, സുഹൃത്തുക്കളെ കാണൽ, വളർത്തുനായ്ക്കളോടൊത്തുള്ള സമയം എന്നിവയെക്കുറിച്ചും, യാത്രാനുഭവങ്ങളെക്കുറിച്ചും, ഇറ്റലിയിലെയും അഗർത്തലയിലെയും അനുഭവങ്ങളെക്കുറിച്ചും അവർ സംസാരിക്കുന്നു. വാട്ട്‌സ്ആപ്പ് ഉപയോഗിക്കാത്തതിനെക്കുറിച്ചും, സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ ഇടവേളകൾ എടുക്കുന്നതിനെക്കുറിച്ചും അവർ വിശദീകരിക്കുന്നു.

കഴിഞ്ഞ വര്‍ഷം രജീഷ സോഷ്യൽ മീഡിയയെ ഒന്നു ഞെട്ടിച്ചു. ബോഡി ട്രാൻസ്ഫർമേഷനിലൂടെ 15 കിലോ ഭാരം കുറച്ചു പുതിയ ലുക്കിൽ ഒരു വിഡിയോ. സോഷ്യൽ മീഡിയയിൽ തരംഗമായ ആ വിഡിയോയ്ക്കു പിന്നാലെയാണ് ആ മാറ്റത്തിനു പിന്നിലെ രഹസ്യത്തെക്കുറിച്ചു രജിഷ വനിതയോടു സംസാരിച്ചത്. 

പുതിയ ലുക്കിൽ ഞെട്ടിച്ചല്ലോ ?

ADVERTISEMENT

ക്രിഷാന്ത് സംവിധാനം ചെയ്യുന്ന മസ്തിഷ്ക മരണം എന്ന സിനിമയ്ക്കായാണ് ലുക്കിൽ മാറ്റം വരുത്തിയത്. അതിലെ മോഡേൺ വേഷത്തിന് ഈ ചെയ്ഞ്ച്  വേണം.

മുൻപു പല സിനിമകൾക്കു വേണ്ടിയും ഭാരം കൂട്ടുകയും പെട്ടെന്നു കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. അതൊന്നും ശരിയായ രീതിയിൽ അല്ലായിരുന്നു എന്ന് ഇപ്പോഴറിയാം. അതുകൊണ്ട് ഇത്തവണ ഷിഫാസ് എന്ന ട്രെയ്നറുടെ കീഴിൽ വെയ്റ്റ് ലോസ് വിത് മസില്‍ ഗെയ്ൻ പ്ലാൻ എടുത്തു.  ആറു മാസം കൊണ്ടു 15 കിലോ കുറച്ചു.

ADVERTISEMENT

My Fitness Secret

‘ഡയറ്റ് ക്രമീകരിക്കുകയാണ് ആദ്യം ചെയ്തത്. ശരീരഭാരത്തിനനുസരിച്ചു കഴിക്കേണ്ട കാർബോഹെഡ്രേറ്റും പ്രോട്ടീനും പച്ചക്കറികളുമൊക്കെ കണക്കാക്കി. എന്റെ ശരീരത്തിനു ദിവസവും 1000– 1200 കാലറി മതിയാകും. അതിനനുസരിച്ചു മെനു തയാറാക്കി.

ADVERTISEMENT

രാവിലെ മുട്ടയും ഏതെങ്കിലും ഫ്രൂട്ടുമാണ് കഴിക്കു ന്നത്. ആപ്പിളോ പേരയ്ക്കയോ ഒരു ഇഡ്ഡലിയോ ക ഴിച്ചു കാർബോഹൈഡ്രേറ്റ് ഉറപ്പാക്കും. ഉച്ചയ്ക്ക് ന ന്നായി ഭക്ഷണം കഴിക്കും. ക്ലീഷേയായി പോകുമെങ്കിലും ചോറ് എടുക്കുന്ന അളവിൽ കറികളും കറിയുടെ  അളവിൽ ചോറുമാണു പ്ലേറ്റിലെടുക്കുക. കുക്കുമ്പറും കാരറ്റുമൊക്കെ ആദ്യം കഴിക്കും, പിന്നെ ചിക്കനോ മീനോ. അവസാനമാണു ചോറ്. അത്താഴവും ഇങ്ങനെ തന്നെയെങ്കിലും അളവു കുറയ്ക്കും. വൈകിട്ട് ആറരയ്ക്കു മുൻപു ഡിന്നർ ഫിനിഷ് ചെയ്യും.

കഴിക്കാൻ പാടില്ലാത്ത സാധനങ്ങൾ കഴിക്കാൻ കൊതി തോന്നിയാൽ അതിനനുസരിച്ചു മറ്റു വിഭവങ്ങൾ കുറയ്ക്കും. മധുരം മുഴുവനായി കട്ട് ചെയ്താൽ കൊതി കൂടും. അപ്പോൾ കോർട്ടിസോൾ പോലുള്ള ഹോർമോണുകൾ ശരീരത്തിൽ ഉണ്ടാകും. മധുരം കട്ടു കഴിക്കുന്നതും അതിലേറെ ദോഷമാണ്.

ആഴ്ചയിൽ ആറു ദിവസം വ്യായാമം ചെയ്യും. കിക് ബോക്സിങ്ങും പരിശീലിച്ചു. ഡയറ്റ് ചെയ്യുമ്പോൾ ചർമവും  മുടിയും ശ്രദ്ധിക്കണം. അവയ്ക്കു വേണ്ടിയുള്ള കാര്യങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തി.

ടൈം പാസിനു ചെയ്യുന്നത്?

സിനിമയും സീരിസുമൊക്കെ കാണും, പുസ്തകങ്ങൾ വായിക്കും. കൂട്ടുകാരെ നേരിട്ടുപോയി കാണും. ഷൂട്ടിനിടയിൽ സമയം കിട്ടുമ്പോഴൊക്കെ ട്രാവൽ ചെയ്യും.

പിന്നെ, വീട്ടിലെനിക്കു മൂന്നു ഡോഗ്സ് ഉണ്ട്, ഷീറ്റ്സു ബ്രീഡിലുള്ള ഫീബിയും ഹാപ്പിയും ബ്ലൂവും. ഫീബിയെയും ഹാപ്പിയെയുമാണ് ആദ്യം വാങ്ങിയത്. അങ്ങനെയിരിക്കെ ഫീബി പ്രസവിച്ചു. ബ്ലൂവിനെ ആദ്യം കയ്യിലെടുത്തതു ‍ഞാനാണ്. 45 ദിവസം വളർത്തിയിട്ടു ബ്ലൂവിനെ കൊടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കാം എന്നാണു കരുതിയത്. അഞ്ചാം ദിവസം തന്നെ മനസ്സിലായി കൊടുക്കാനേ പറ്റില്ലെന്ന്. ഇപ്പോൾ അവർ ഹാപ്പിയായി കഴിയുന്നു.

യാത്രകളാണോ റീചാർജ് പോയിന്റ്സ്?

എല്ലാ വർഷവും മൂന്നാഴ്ചയെങ്കിലും മറ്റൊരു രാജ്യത്തേക്കു യാത്ര ചെയ്യും. സന്ദർശിക്കുന്ന രാജ്യങ്ങളുടെ എണ്ണം കൂട്ടുക എന്നതല്ല, അവിടുത്തെ സംസ്കാരവും മറ്റും അടുത്തറിയാനാണു ശ്രമിക്കുന്നത്. ഈ വർഷമാദ്യം ഇറ്റലിയിൽ പോയി. അവിടെ ഞാൻ താമസിച്ച വീട്ടിലെ ആന്റിക്ക് 60 വയസ്സുണ്ട്. പക്ഷേ, എല്ലാ ദിവസവും മുടങ്ങാതെ ജിമ്മിൽ പോകും. കണ്ടാൽ 45 വയസ്സിനു മേൽ പറയില്ല.

അന്നു റോമിലും വത്തിക്കാൻ സിറ്റിയിലും പോയി. ഫ്രാ ൻസിസ് മാർപ്പാപ്പയുടെ ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയിലായ സമയമാണത്. ഇപ്പോൾ പുതിയ പോപ്പിനെ തിരഞ്ഞെടുത്ത വാർത്ത കണ്ടപ്പോൾ വോട്ടെടുപ്പ് നടക്കുന്ന സിസ്റ്റീൻ ചാപ്പലിനുള്ളിലിരുന്നു പ്രാർഥിച്ചത് ഇന്നലെയെന്ന പോലെ മനസ്സിൽ തെളിഞ്ഞു.

ഈ വർഷം പോയ മറ്റൊരു യാത്ര അഗർത്തലയിലേക്കാണ്. അവിടെയാണു അഞ്ചാം ക്ലാസ് പഠിച്ചത്. ഞാനും ബിശാലും രാഹുലും ഗോവിന്ദയുമായിരുന്നു ഗ്യാങ്. ബിശാലും രാഹുലും ഞാനും തമ്മിൽ ക്ലാസ് ഫസ്റ്റ് കിട്ടാൻ മത്സരമായിരുന്നു. അഞ്ചു വർഷം മുൻപു സോഷ്യൽ മീഡിയയിലൂടെ അവരെ തപ്പിയെടുത്തു. അവർക്കൊപ്പം റോഡ് ട്രിപ് പോയിട്ടാണു തിരികെ വന്നത്.  

വാട്സാപ് ഇല്ലാത്ത മലയാളി നടി?

അരുന്ധതി റോയ് ഒരിക്കൽ പറഞ്ഞു, ടൂ മച്ച് ഓഫ് ഇൻഫർമേഷനാണു ചുറ്റും നിന്നു കിട്ടുന്നതെന്ന്, സത്യത്തിൽ അതിന്റെ ആവശ്യമില്ല. റീൽസ് വന്നതിനു ശേഷം സ്ക്രീൻ ടൈമും വളരെ കൂടുതലാണ്. ഏഴെട്ടു വർഷം മുൻപു വാട്സാപ് ഉണ്ടായിരുന്നു. വേണ്ടെന്നു വച്ചതിനു കാരണമൊന്നുമില്ല. വാട്സാപ് ഇല്ലെങ്കിലും ഇൻസ്റ്റഗ്രാം ഉണ്ട്, അക്കൗണ്ട് ഞാൻ തന്നെയാണു നോക്കുന്നത്. പക്ഷേ, ഇടയ്ക്കു സോഷ്യൽ മീഡിയ ബ്രേക് എടുക്കും. അപ്പോൾ ആപ് തന്നെ അൺഇൻസ്റ്റാൾ ചെയ്യാറുമുണ്ട്.

(2025 മേയ്- ജൂൺ ലക്കം വനിത മാസികയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍)

Rajisha Vijayan's Stunning Body Transformation Revealed:

Rajisha Vijayan's recent body transformation has stunned social media, where she shared a video showcasing her 15kg weight loss and a new look for her upcoming film 'Mastishka Maranam'. She revealed her fitness secret to Vanitha, emphasizing a balanced diet of 1000-1200 calories daily, along with a rigorous six-day workout routine including kickboxing.