‘നമ്മൾ മറന്നാലും നമ്മുടെ കുറവുകളെ എടുത്തുകാണിക്കാൻ മറ്റുള്ളവർ മറക്കാറില്ല’: ഗൗരി കിഷൻ Gowri Kishan's Inspirations: A Look at Admired Actresses
'96' എന്ന ചിത്രത്തിലൂടെ തമിഴ് സൗന്ദര്യത്തോടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഗൗരി കിഷൻ, പ്രണയകഥകളിൽ നിന്ന് മാറി യുവനടി എന്ന നിലയിൽ സിനിമയിലെ സൗന്ദര്യ മാനദണ്ഡങ്ങൾ, സോഷ്യൽ മീഡിയ സമ്മർദ്ദം, സ്ത്രീകൾക്കെതിരെയുള്ള പക്ഷപാതം തുടങ്ങിയ വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുന്നു. സിനിമാരംഗത്ത് സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന മൈക്രോ ഡിസ്ക്രിമിനേഷനുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട്, സ്ത്രീകളാൾ നയിക്കപ്പെടുന്ന വെബ് സീരീസുകൾ ഉണ്ടായിട്ടും സിനിമാ വിപണിയിലെ പുരുഷാധിപത്യത്തെക്കുറിച്ച് അവർ ചോദ്യമുന്നയിക്കുന്നു. ആലിയ ഭട്ട്, കൊങ്കൊണ സെൻ ശർമ, സായ് പല്ലവി, വിദ്യാ ബാൽ, മഞ്ജു വാര്യർ എന്നിവരെ അഭിനയത്തിൽ പ്രചോദനമായി പറയുന്ന ഗൗരി, സ്ക്രീൻ ടൈം കുറവാണെങ്കിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്യാനാണ് താല്പര്യമെന്നും, അഭിനയത്തിനപ്പുറം സ്ക്രിപ്റ്റിംഗ്, ടെക്നിക്കൽ വശങ്ങൾ എന്നിവയിൽ താല്പര്യം പ്രകടിപ്പിക്കുന്നു. ചെന്നൈയിൽ വളർന്നുവെങ്കിലും മലയാള സിനിമയോട് ഇഷ്ടം പ്രകടിപ്പിക്കുകയും, തന്റെ മാതാപിതാക്കൾ അടൂർ, വൈക്കം സ്വദേശികളാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്ന ഗൗരി, 2025 ഏപ്രിലിലെ വനിത മാസികയിലെ അഭിമുഖത്തിൽ നിന്നുള്ള ഈ ഭാഗങ്ങളിൽ തന്റെ സിനിമാ കാഴ്ചപ്പാടുകളും വ്യക്തിപരമായ അനുഭവങ്ങളും പങ്കുവെക്കുന്നു.

മിഴികളിൽ പ്രണയത്തിന്റെ സെന്തമിഴ് സൗന്ദര്യം ഒളിപ്പിച്ചാണ് 96 എന്ന സിനിമയിലൂടെ ഗൗരി പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞത്. തൃഷ അവതരിപ്പിച്ച നായികാകഥാപാത്രമായ ജാനുവിന്റെ കൗമാരകാലം അവതരിപ്പിച്ച ഗൗരിയുടെ അഭിനയമികവ് കണ്ട പലരും പറഞ്ഞു. ‘കുട്ടി കൊള്ളാം.’
അതോടെ ആ മട്ടിലുള്ള സിനിമകൾ വന്നു തുടങ്ങി. ഇപ്പോൾ പ്രണയകഥകളുടെ ട്രാക്കിൽ നിന്ന് മാറിയോടാനൊരുങ്ങുകയാണ് ഗൗരി കിഷൻ.
വളർന്നു വരുന്ന, യുവനടി എന്ന നിലയിൽ സിനിമ മേഖലയിൽ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്?
എപ്പോഴും മാറ്റങ്ങൾ സംഭവിക്കുന്ന ഇടമാണു സിനിമ. സിനിമ മാത്രമല്ല, പ്രേക്ഷകരുടെ ഇഷ്ടങ്ങളും മാറിക്കൊണ്ടേയിരിക്കും. വ്യക്തിപരമായി നേരിടുന്ന പ്രധാന വെല്ലുവിളി ഇൻഡസ്ട്രിയിൽ നിലനിൽക്കുന്ന ബ്യൂട്ടി സ്റ്റാൻഡേർഡുകളാണ്. സൗന്ദര്യത്തിനേറെ പ്രാധാന്യം നൽകുന്ന ഇൻഡസ്ട്രി ആയതിനാൽ നമ്മൾ മറന്നാലും നമ്മുടെ കുറവുകളെ എടുത്തുകാണിക്കാൻ മറ്റുള്ളവർ മറക്കാറില്ല.
പൊതുഇടങ്ങളിലേക്ക് ഇറങ്ങുമ്പോൾ ഒരുപാടു കാര്യങ്ങൾ ശ്രദ്ധിക്കണം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ കുറയുന്നു എന്നതാണ് മറ്റൊരു പ്രശ്നം. സോഷ്യൽ മീഡിയ നൽകുന്ന പ്രഷറും കൂടുതലാണ്. ആക്ടീവ് ആയി പോസ്റ്റുകൾ ഇടുക, ആളുകൾക്ക് ഇഷ്ടമുള്ള കണ്ടന്റുകൾ നിർമിക്കുക, അവയൊക്കെ കൃത്യസമയങ്ങളിൽ പോസ്റ്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങളിൽ ഞാനല്പം വീക്ക് ആണ്.
സിനിമയിൽ സെക്സിസമുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ?
തീർച്ചയായും. എല്ലാ മേഖലയിലും എന്ന പോലെ സിനിമയിലും സെക്സിസം നിലനിൽക്കുന്നു. നിർഭാഗ്യവശാൽ പലരും ഇതു തുറന്നു പറയാനും സമ്മതിക്കാനും മടിക്കുന്നു. എത്രയൊക്കെ ഇല്ലെന്നു പറഞ്ഞാലും പല തരത്തിലുള്ള മൈക്രോ ഡിസ്ക്രിമിനേഷനുകൾ ഇവിടെയുണ്ട്. നമ്മുടെ അഭിപ്രായങ്ങളെ പാടെ അവഗണിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങൾ നേരിട്ടിട്ടുണ്ട്. നമ്മൾ പറയുന്ന കാര്യങ്ങൾ നിസാരമായതുകൊണ്ടല്ല, മറിച്ചു പറയുന്നതൊരു സ്ത്രീയായതുകൊണ്ടാണ് അങ്ങനെ.
ഡബ്ബ കാർട്ടൽ പോലെയുള്ള വെബ് സീരിസുകൾ ലീഡ് ചെയ്യുന്നത് സ്ത്രീകളാണ്. എന്നിട്ടും ഇവിടെ പലപ്പോഴും സിനിമയുടെ മാർക്കറ്റ് നിശ്ചയിക്കുന്നതു നായകന്മാരാണ്. സ്ത്രീകൾ ഇത്രയേറെ പ്രൂവ് ചെയ്തിട്ടും എന്തു കൊണ്ടാണ് ആളുകളുടെ സമീപനത്തിൽ മാറ്റമില്ലാത്തത് എന്ന ചോദ്യം എന്നെ അലട്ടാറുണ്ട്. വളർന്നു വരുന്ന കലാകാരി എന്ന നിലയിൽ ഇത്തരത്തിൽ ഒരുപാടു പ്രതിസന്ധികൾ എനിക്കു താണ്ടേതായുണ്ട്.
ഗൗരിയെ വിസ്മയിപ്പിക്കുന്ന നടിമാർ ആരൊക്കെയാണ്?
ആലിയ ഭട്ടിന്റെ കടുത്ത ആരാധികയാണു ഞാൻ. അഭിനയത്തിലും ക്രാഫ്റ്റിലുമൊക്കെ ആലിയയുടെ ഗ്രാഫ് മുകളിലാണ്. ഒരേസമയം ചൈൽഡിഷ് ആകാനും ഗൗരവമേറിയ കഥാപാത്രങ്ങൾ ചെയ്യാനും ആലിയയ്ക്കു സാധിക്കും. കൊങ്കൊണ സെൻ ശർമയുടെ ഡയലോഗ് ഡെലിവറിയും കഥാപാത്രങ്ങൾക്കു നൽകുന്ന ഡെപ്ത്തും കണ്ടുപഠിക്കേണ്ടതാണ്. സായ് പല്ലവിയാണു മറ്റൊരു ഫേവ്റൈറ്റ്. വിദ്യാ ബാലനും മഞ്ജുവാരിയരും എന്നെ ഒരുപാട് ഇൻസ്പയർ ചെയ്യുന്നു.
സിനിമയിൽ കഴിഞ്ഞുപോയ വർഷങ്ങളുണ്ടാക്കിയ മാറ്റങ്ങൾ?
തിരിഞ്ഞുനോക്കുമ്പോൾ സന്തോഷം മാത്രമേയുള്ളൂ. പലരും ചോദിക്കാറുണ്ട് ലീഡ് റോളുകൾ മാത്രം ചെയ്താൽ പോലെ എന്ന്. സ്ക്രീൻ ടൈം കുറവാണെങ്കിൽപ്പോലും കഥാപാത്രം ശ്രദ്ധേയമാണെങ്കിൽ ഞാൻ ഹാപ്പിയാണ്. ഇപ്പോൾ ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല, പിന്നിൽ നിൽക്കാനും ഇഷ്ടമാണ്. സ്ക്രിപ്റ്റിങ്ങും ടെക്നിക്കൽ വശങ്ങളും പഠിക്കാൻ താത്പര്യമുണ്ട്.
വളർന്നതൊക്കെ ചെന്നൈയിലാണെങ്കിലും കേരളത്തെ കുറിച്ച് ഓർമകൾ ഉണ്ടാകുമല്ലോ അല്ലേ?
ജീവിതം ചെന്നെയിലാണെങ്കിലും ഇപ്പോൾ എനിക്കു മലയാള സിനിമയോടാണ് ഇഷ്ടവും ആഗ്രഹവുമെല്ലാം. ഞാൻ മലയാളി ആണെന്നു പറയുമ്പോൾ ഇപ്പോഴും പലരും എന്നെ അദ്ഭുതത്തോടെ നോക്കാറുണ്ട്. അച്ഛൻ ഗീതാകിഷൻ അടൂർ സ്വദേശിയും അമ്മ വീണ വൈക്കം സ്വദേശിയുമാണ്.
(2025 ഏപ്രില്‍ ലക്കം വനിത മാസികയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍)