ഇൻസ്റ്റഗ്രാം പോലുള്ള സാമൂഹിക മാധ്യമങ്ങളിലെ പ്രചോദനാത്മക വിഡിയോകളിൽ നിന്ന് ലഭിക്കുന്ന താൽക്കാലിക ആവേശം യഥാർത്ഥ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ പലർക്കും കഴിയുന്നില്ലെന്നും, നെഗറ്റീവ് ചിന്തകളെ അംഗീകരിച്ച് അതിനെ അതിജീവിക്കുന്നതിലൂടെ മാത്രമേ സന്തോഷം നേടാൻ കഴിയൂ എന്നും ലേഖനം വിശദീകരിക്കുന്നു. വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും സന്തോഷം നിലനിർത്തുന്നതിനായി 50 വ്യത്യസ്ത തന്ത്രങ്ങൾ ഇതിൽ നിർദ്ദേശിക്കുന്നു. ഇവയിൽ സ്വന്തം ചിന്തകളെ നിയന്ത്രിക്കുക, വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണം ശീലിക്കുക, മറ്റുള്ളവരെ സഹായിക്കുക, പുതിയ മനുഷ്യരെ പരിചയപ്പെടുക, ശ്രദ്ധയോടെ മറ്റുള്ളവരുടെ സംസാരം കേൾക്കുക, ഔദ്യോഗിക ജോലികളിൽ അച്ചടക്കത്തോടെ പ്രവർത്തിക്കുക, സമയപരിധി നിശ്ചയിക്കുക, ഇഷ്ടമുള്ള ജോലികൾ ചെയ്യുക, തെറ്റുകൾ അംഗീകരിക്കുക, സ്നേഹവും നന്ദിയും പ്രകടിപ്പിക്കുക, ക്രിയാത്മകമായി ചിന്തിക്കുക, സാഹസികതയ്ക്ക് തയ്യാറാകുക, ലക്ഷ്യങ്ങൾ നിശ്ചയിക്കുക, വിജയങ്ങളെ സ്വയം അഭിനന്ദിക്കുക, ഗോസിപ്പുകളിൽ നിന്ന് വിട്ടുനിൽക്കുക, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക, കുട്ടികളുമായി നല്ല ബന്ധം സ്ഥാപിക്കുക, പുതിയ കാര്യങ്ങൾ പഠിക്കുക, സൗഹൃദങ്ങൾ വിലമതിക്കുക തുടങ്ങിയവ ഉൾപ്പെടുന്നു. ജീവിതത്തിലെ സമ്മർദ്ദങ്ങളെ നേരിടാൻ നെഗറ്റീവ് ചിന്തകളെ മറികടന്ന് പോസിറ്റീവായി മുന്നേറേണ്ടതിൻ്റെ പ്രാധാന്യമാണ് ലേഖനം ഊന്നുന്നത്.

ഇൻസ്റ്റഗ്രാം പോലുള്ള സാമൂഹിക മാധ്യമങ്ങളിലെ പ്രചോദനാത്മക വിഡിയോകളിൽ നിന്ന് ലഭിക്കുന്ന താൽക്കാലിക ആവേശം യഥാർത്ഥ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ പലർക്കും കഴിയുന്നില്ലെന്നും, നെഗറ്റീവ് ചിന്തകളെ അംഗീകരിച്ച് അതിനെ അതിജീവിക്കുന്നതിലൂടെ മാത്രമേ സന്തോഷം നേടാൻ കഴിയൂ എന്നും ലേഖനം വിശദീകരിക്കുന്നു. വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും സന്തോഷം നിലനിർത്തുന്നതിനായി 50 വ്യത്യസ്ത തന്ത്രങ്ങൾ ഇതിൽ നിർദ്ദേശിക്കുന്നു. ഇവയിൽ സ്വന്തം ചിന്തകളെ നിയന്ത്രിക്കുക, വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണം ശീലിക്കുക, മറ്റുള്ളവരെ സഹായിക്കുക, പുതിയ മനുഷ്യരെ പരിചയപ്പെടുക, ശ്രദ്ധയോടെ മറ്റുള്ളവരുടെ സംസാരം കേൾക്കുക, ഔദ്യോഗിക ജോലികളിൽ അച്ചടക്കത്തോടെ പ്രവർത്തിക്കുക, സമയപരിധി നിശ്ചയിക്കുക, ഇഷ്ടമുള്ള ജോലികൾ ചെയ്യുക, തെറ്റുകൾ അംഗീകരിക്കുക, സ്നേഹവും നന്ദിയും പ്രകടിപ്പിക്കുക, ക്രിയാത്മകമായി ചിന്തിക്കുക, സാഹസികതയ്ക്ക് തയ്യാറാകുക, ലക്ഷ്യങ്ങൾ നിശ്ചയിക്കുക, വിജയങ്ങളെ സ്വയം അഭിനന്ദിക്കുക, ഗോസിപ്പുകളിൽ നിന്ന് വിട്ടുനിൽക്കുക, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക, കുട്ടികളുമായി നല്ല ബന്ധം സ്ഥാപിക്കുക, പുതിയ കാര്യങ്ങൾ പഠിക്കുക, സൗഹൃദങ്ങൾ വിലമതിക്കുക തുടങ്ങിയവ ഉൾപ്പെടുന്നു. ജീവിതത്തിലെ സമ്മർദ്ദങ്ങളെ നേരിടാൻ നെഗറ്റീവ് ചിന്തകളെ മറികടന്ന് പോസിറ്റീവായി മുന്നേറേണ്ടതിൻ്റെ പ്രാധാന്യമാണ് ലേഖനം ഊന്നുന്നത്.

ഇൻസ്റ്റഗ്രാം പോലുള്ള സാമൂഹിക മാധ്യമങ്ങളിലെ പ്രചോദനാത്മക വിഡിയോകളിൽ നിന്ന് ലഭിക്കുന്ന താൽക്കാലിക ആവേശം യഥാർത്ഥ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ പലർക്കും കഴിയുന്നില്ലെന്നും, നെഗറ്റീവ് ചിന്തകളെ അംഗീകരിച്ച് അതിനെ അതിജീവിക്കുന്നതിലൂടെ മാത്രമേ സന്തോഷം നേടാൻ കഴിയൂ എന്നും ലേഖനം വിശദീകരിക്കുന്നു. വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും സന്തോഷം നിലനിർത്തുന്നതിനായി 50 വ്യത്യസ്ത തന്ത്രങ്ങൾ ഇതിൽ നിർദ്ദേശിക്കുന്നു. ഇവയിൽ സ്വന്തം ചിന്തകളെ നിയന്ത്രിക്കുക, വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണം ശീലിക്കുക, മറ്റുള്ളവരെ സഹായിക്കുക, പുതിയ മനുഷ്യരെ പരിചയപ്പെടുക, ശ്രദ്ധയോടെ മറ്റുള്ളവരുടെ സംസാരം കേൾക്കുക, ഔദ്യോഗിക ജോലികളിൽ അച്ചടക്കത്തോടെ പ്രവർത്തിക്കുക, സമയപരിധി നിശ്ചയിക്കുക, ഇഷ്ടമുള്ള ജോലികൾ ചെയ്യുക, തെറ്റുകൾ അംഗീകരിക്കുക, സ്നേഹവും നന്ദിയും പ്രകടിപ്പിക്കുക, ക്രിയാത്മകമായി ചിന്തിക്കുക, സാഹസികതയ്ക്ക് തയ്യാറാകുക, ലക്ഷ്യങ്ങൾ നിശ്ചയിക്കുക, വിജയങ്ങളെ സ്വയം അഭിനന്ദിക്കുക, ഗോസിപ്പുകളിൽ നിന്ന് വിട്ടുനിൽക്കുക, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക, കുട്ടികളുമായി നല്ല ബന്ധം സ്ഥാപിക്കുക, പുതിയ കാര്യങ്ങൾ പഠിക്കുക, സൗഹൃദങ്ങൾ വിലമതിക്കുക തുടങ്ങിയവ ഉൾപ്പെടുന്നു. ജീവിതത്തിലെ സമ്മർദ്ദങ്ങളെ നേരിടാൻ നെഗറ്റീവ് ചിന്തകളെ മറികടന്ന് പോസിറ്റീവായി മുന്നേറേണ്ടതിൻ്റെ പ്രാധാന്യമാണ് ലേഖനം ഊന്നുന്നത്.

മോട്ടിവേഷൻ കൊണ്ടെനിക്കിരിക്കാൻ വയ്യേ എന്നു തോന്നും ചിലപ്പോൾ ഇൻസ്റ്റഗ്രാം തുറന്നാൽ. രസകരമായ പശ്ചാത്തലസംഗീതവും ചിന്തകളിൽ വെൺനിലാവ് നിറയ്ക്കുന്ന വാചകങ്ങളും. പക്ഷേ, തിയറി മാത്രം ശരിയായാൽ പോരല്ലോ. അതു പ്രാവർത്തികമാക്കുന്നതിലും നേടേണ്ടേ ഫുൾമാർക്ക്. അവിടെയാണു പലർക്കും പണി പാളുന്നത്. ഇൻസ്റ്റഗ്രാമിലെ പോസിറ്റിവിറ്റി വിഡിയോ കണ്ട് ഒരാൾ തീരുമാനിക്കുന്നു. ഇനി ശാന്തമായ പുഞ്ചിരിയോടെ മാത്രമേ ഓഫിസിലെ പ്രശ്നങ്ങളേ നേരിടൂ. അല്ലെങ്കിൽ വീട്ടിൽ നിന്നു കേൾക്കാനിടയുള്ള കുറ്റപ്പെടുത്തലുകളെ ക്ഷമയോടെ കേൾക്കും. 

ഈ ക്ഷമയും പുഞ്ചിരിയുമൊക്കെ ആദ്യ പത്തുമിനിറ്റ് നേരമേ പൊതുവേ നിലനിൽക്കൂ. ചില ധീരർ 20 മിനിറ്റ് വരെ പിടിച്ചുനിന്നെന്നിരിക്കും. അതോടെ സമ്മർദത്തിന്റെ വാതകം നിറച്ച ബലൂൺ ഠപ്പേന്ന് പൊട്ടും. പോസിറ്റിവിറ്റി തവിടുപൊടി. പിന്നെ, ആൾ ഈസ് വെൽ എന്നു നൂറു തവണ പറഞ്ഞിട്ടും കാര്യമില്ല. നെഗറ്റിവിറ്റിയുടെ കടിയനുറുമ്പുകൾ ആസിഡ് നിറച്ച വാക്കുകളുമായി കളം നിറഞ്ഞാടും. ഒറ്റ വാചകത്തിൽ പറഞ്ഞാൽ സീൻ കയ്യീന്ന് പോകും. നെഗറ്റിവിറ്റിയെ അംഗീകരിച്ചു കൊണ്ടു മാത്രമേ സമ്മർദ കൊടുങ്കാറ്റിൽ കടപുഴകാത്ത സന്തോഷം നമുക്കു സ്വന്തമാക്കാൻ കഴിയൂ. അതിനു സഹായിക്കുന്ന 50 തന്ത്രങ്ങൾ പറയാം. 

ADVERTISEMENT

 1. ശത്രു അകത്തു തന്നെ

നമ്മുടെ ഒന്നാമത്തെ ശത്രു പുറത്തല്ല, അകത്തു തന്നെയാണ്. സ്വന്തം സന്തോഷം സ്വയം കെടുത്തുന്ന രീതിയി ൽ നിന്നാണ് ആദ്യം പുറത്തുകടക്കേണ്ടത്. നെഗറ്റീവ് ചിന്തകൾ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അതുകൊണ്ട് ഒരുക്കം കിടക്കയിൽ നിന്നെഴുന്നേൽക്കുമ്പോഴേ തുടങ്ങാം. 

ADVERTISEMENT

ചിലപ്പോൾ എഴുന്നേൽക്കാൻ അൽപം താമസിച്ചിട്ടുണ്ടാകും. അതിന്റെ വെപ്രാളം കുട്ടികളെ വഴക്കു പറഞ്ഞും തിരക്കിട്ട് ഓടിനടന്നും പ്രകടിപ്പിക്കരുത്. 

അരുവി തുടങ്ങുന്ന ആദ്യ ഉറവ പോലെയാണ് ഓരോ പ്രഭാതവും. അതിൽ വിഷം കലക്കരുത് പ്ലീസ്. അങ്ങനെ ചെയ്താൽ ആ ദിവസം മുഴുവൻ നെഗറ്റീവ് എനർജി മാത്രമേ ഉണ്ടാവൂ. താമസിച്ചു എന്ന നെഗറ്റീവ് കാര്യത്തെ സ്വീകരിക്കുക. പിന്നെ, ചെയ്യാനുള്ള കാര്യങ്ങൾ അച്ചടക്കത്തോടെ ചെയ്തു തീർക്കുക. ഇന്നത്തെ പിഴവുകൾ ഇന്നു തന്നെ റിവ്യൂ ചെയ്തു നാളെ അത് ആവർത്തിക്കില്ലെന്ന് ഉറപ്പിക്കുക.  

ADVERTISEMENT

2. സിക്സ് പാക് സന്തോഷം

വ്യായാമം ചെയ്താൽ സിക്സ് പാക് മാത്രമല്ല നേട്ടം. ജീവിതത്തിന് അടുക്കും ചിട്ടയും കൈവരും. അതോടെ വെപ്രാളം പിടിച്ചുള്ള ഓട്ടം കുറയും. അച്ചടക്കത്തോടെ കാര്യങ്ങൾ ചെയ്തു തുടങ്ങുമ്പോൾ ദിവസം രണ്ടു മണിക്കൂറെങ്കിലും കയ്യിൽ കിട്ടും. ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ശീലിക്കാം.

3. ആനന്ദത്തിന്റെ രുചി

രുചി നുണയുക അല്ലെങ്കിൽ നുകരുക എന്നൊക്കെയല്ലേ  നമ്മൾ സാധാരണ പറയാറുള്ളത്. അല്ലാതെ വിഴുങ്ങുക എന്നല്ലല്ലോ. പലരും സമയം ലാഭിക്കുന്നത് ആഹാരസമയം പരിമിതപ്പെടുത്തി കൊണ്ടാണ്. തിരക്കിട്ട് വലിച്ചു വാരി കഴിക്കും. അതു പതിവാക്കുന്നതോടെ ഗ്യാസ് ട്രബിളും അസിഡിറ്റിയും കടന്നു വരും. അതിനുള്ള അവസരം ഉണ്ടാക്കരുത്. ഭക്ഷണസമയം റിലാക്സേഷൻ സമയമെന്നു കരുതി മാറ്റിവയ്ക്കുക. ആരോഗ്യകരമായ ഭക്ഷണം ആസ്വദിച്ചു കഴിക്കുക. 

4. പ്രതിഫലം സന്തോഷം

ഒന്നും തിരിച്ചു കിട്ടില്ലെന്നറിഞ്ഞു കൊണ്ടു ചില നല്ല കാര്യങ്ങൾ  ചെയ്യാനുള്ള സാഹചര്യം  ലഭിക്കും. ഉദാഹരണത്തിന് ഒരു പ്രായമായ വ്യക്തിയെ റോഡ് മറികടക്കാൻ സഹായിക്കുന്നു, ബസിൽ അവശത തോന്നിക്കുന്ന ഒരാൾക്കു വേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നു. ഇങ്ങനെ  ചെയ്യുമ്പോൾ മറ്റുള്ളവർക്കു വേണ്ടി എന്തെങ്കിലും ചെയ്യാനായല്ലോ എന്ന സന്തോഷം നിങ്ങൾക്കുണ്ടാകും.

5. സംസാരം തുടരട്ടെ

പുസ്തകം വായിക്കുന്നതു പോലെ തന്നെ പ്രധാനമാണു പുതിയ മനുഷ്യരെ പരിചയപ്പെടുന്നതും. മാസത്തിൽ ഒരാളെയെങ്കിലും പുതിയതായി പരിചയപ്പെടുക. നിലവിലുള്ള പരിചയക്കാരുമായി ബന്ധം പുതുക്കുന്നതും പ്രധാനമാണ്. 

6. കേൾക്കാം, കേട്ടുവെന്ന് അറിയിക്കാം

കുടുംബാംഗങ്ങളും സുഹൃത്തുക്കളും സംസാരിക്കുമ്പോൾ ശ്രദ്ധാപൂർവം കേൾക്കൂ. അപ്പോൾ മൂളിക്കൊണ്ടു ഫോണിൽ നോക്കിയിരിക്കരുത്. മനസ്സോടെ കേൾക്കുന്നുണ്ടെന്നു പറയുന്നയാൾക്കു ബോധ്യപ്പെടുത്തണം.  സന്തോഷത്തിൽ അകൽച്ചയുടെ സുഷിരങ്ങൾ വീഴാതിരിക്കാൻ ഈ കരുതലിന്റെ പാഠം പ്രധാനമാണ്. 

ഇനി ഓഫിസിലേക്ക്

രാൾ മാത്രം എല്ലാ ട്രാഫിക് നിയമങ്ങളും പാലിച്ചാൽ റോഡപകടങ്ങൾ ഒഴിവാകില്ല. അതുകൊണ്ട് നിയമങ്ങൾ പാലിക്കുന്നതിനൊപ്പം നിര തെറ്റിച്ചു വരുന്നവരെയും പ്രതീക്ഷിക്കണം. ആദ്യമേ പറഞ്ഞല്ലോ, നെഗറ്റിവിറ്റിയെ അംഗീകരിച്ചു മുന്നോട്ടു പോയാലേ നമുക്ക് സന്തോഷത്തിന്റെ കപ്പ് നേടാൻ കഴിയൂ. ഓഫിസിന്റെ കാര്യവും അങ്ങനെ തന്നെ. ഇനി മനസ്സിൽ ഉറപ്പിക്കേണ്ട ചില തന്ത്രങ്ങൾ പറയാം.

7. തല ഉയർത്തി വേഗത്തിൽ

ഓഫിസിലേക്ക് കയറുമ്പോൾ തന്നെ തല ഉയർത്തി വേഗത്തിൽ നടക്കാൻ ശ്രമിക്കുക. ആടിത്തൂങ്ങിയുള്ള നടപ്പ് വേണ്ട. ചുറ്റും കാണുന്നവരുടെ നേരേ പുഞ്ചിരിച്ചോ, കൈ ഉയർത്തി വിഷ് ചെയ്തോ, ഹഗ് ചെയ്തോ സീറ്റിലേക്കു നീങ്ങാം. എന്തും നേരിടാമെന്ന ആത്മവിശ്വാസം ശരീരഭാഷയിൽ വരട്ടെ. തല ഉയർത്തി വേഗത്തിൽ നടക്കുമ്പോൾ ചിന്തകൾ വേഗത്തിലാവുകയും ചെയ്യും.

8. അച്ചടക്കം മുഖ്യം

സമയം ലാഭിക്കാനും സമ്മർദം ഒഴിവാക്കാനും അച്ചടക്കം പ്രധാനമാണ്. ഓഫിസ് ടേബിളിലെ അടുക്കും ചിട്ടയും മുതൽ ഇതിൽ വരും. പിന്നെ ചെയ്യാം എന്നു പറഞ്ഞ് മാറ്റിവയ്ക്കുന്ന ശീലവും ഒഴിവാക്കണം. ഓഫിസിൽ മാത്രമല്ല വീട്ടിലും ഈ ചിട്ട ശീലമാക്കാം.   

9. വർക്ക് ചാർട് തയാറാക്കാം

ഓഫിസിലേക്കു കയറിചെല്ലുമ്പോൾ തന്നെ അന്നത്തെ വർക്കിന്റെ ടൈംടേബിൾ മനസ്സിലുണ്ടാകണം. ഓർത്തിരിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് അതു ഡയറിയിൽ എഴുതാം. കഠിനമായ കാര്യങ്ങൾക്കു പ്രത്യേക സമയം മാറ്റിവയ്ക്കണം. ഇതു ജോലിയിലുള്ള മടുപ്പ് കുറയ്ക്കും.

10. ‌പരിശോധിക്കാം സ്വയം

ഓരോ ദിവസവും തയാറാക്കിയ വർക്ക് ചാർട് അനുസരിച്ചുള്ള കാര്യങ്ങൾ ചെയ്തു തീർത്തോ എന്നു സ്വയം പരിശോധിക്കാം. ചെയ്തു തീർത്തവ ടിക് ചെയ്തിടുക. ചിലപ്പോൾ ഒന്നോ രണ്ടോ ബാക്കിയുണ്ടാകും. എങ്കിലും ഇത്രയും ചെയ്യാൻ കഴിഞ്ഞല്ലോ എന്ന സന്തോഷം മനസ്സിലുണ്ടാകും. ആത്മവിശ്വാസം വർധിക്കും. ഇന്ന് ഓഫിസിലെന്തു ചെയ്തു എന്നു ചോദിച്ചാൽ പലർക്കും അടുക്കോടെ ഉത്തരം പറയാൻ കഴിയില്ല. ഇത് അവർ പോലുമറിയാതെ ജോലിയിൽ മടുപ്പുണ്ടാക്കും.

11. സമയപരിധി പ്രധാനം   

ഏതു പ്രവൃത്തിക്കും സമയപരിധി നിശ്ചയിക്കുക. അ ല്ലെങ്കിൽ ജോലി നീണ്ടുപോകും. വിചാരിച്ച സമയത്ത് ഒരു ജോലി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ അതവിടെ നിർത്തുക. പ്ലാൻ ചെയ്തതു പോലെ മറ്റു ജോലികളിലേക്ക് കടക്കുക. മാറ്റി വച്ച ജോലി സമയം കിട്ടുമ്പോൾ ചെയ്യാനും മറക്കരുത്.  

12. മടി മാറ്റി വയ്ക്കുക

മടി കാരണം മാറ്റിവച്ച കാര്യങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കുക. നിങ്ങൾ ചെയ്യേണ്ടതും എന്നാൽ മടി കാരണം ചെയ്യാതെ മാറ്റി വച്ചതുമായ കാര്യങ്ങളാണ് ഇതിൽ ഉൾപ്പെടുത്തേണ്ടത്. ആ ലിസ്റ്റിൽ നിന്ന് ഒന്നോ രണ്ടോ കാര്യം ഒരു ദിവസം ചെയ്തു തീർക്കുക.   

13. ഇഷ്ടത്തോടെ മാത്രം  

താൽപര്യമുണ്ടെങ്കിൽ മാത്രമേ ഏതു ജോലിയും ആസ്വദിക്കാനാവൂ. ഇഷ്ടത്തോടെ ചെയ്താൽ ജോലിയിലെ മടുപ്പും സമ്മർദവും കുറയും. കരിയർ തിരഞ്ഞെടുക്കുമ്പോൾ തന്ന ഇക്കാര്യത്തിൽ ശ്രദ്ധ വേണം. അതിനു കഴിഞ്ഞില്ലെങ്കിൽ എത്തിപ്പെട്ട മേഖലയിലെ പുതിയ അറിവുകൾ പരമാവധി സമ്പാദിക്കാൻ ശ്രമിക്കുക.   

14. ചെയ്തേ മതിയാകൂ

പനിനീർ പൂക്കൾ വിരിച്ച വഴിയല്ല ആർക്കും കരിയർ. ഇഷ്ടമില്ലാത്ത കാര്യങ്ങളും ചെയ്യേണ്ടതായി വരും. അവിടെയാണ് നെഗറ്റിവിറ്റിയെ അംഗീകരിക്കാനുള്ള തയാറെടുപ്പിന്റെ പ്രാധാന്യം. സാഹചര്യം അനുവദിക്കുമെങ്കിൽ ഇത് എനിക്ക് ഒട്ടും താൽപര്യമുള്ള കാര്യമല്ല എന്നു തുറന്നു പറയുക. എന്നിട്ടും രക്ഷയില്ലെങ്കിൽ ഇത്തിരി കഷ്ടപ്പെട്ടാണെങ്കിലും ഇഷ്ടപ്പെടുക. വിഷമകരമായ ജോലികൾക്കു പദ്ധതി ആവശ്യമാണ്. ആദ്യം ജോലിയെ ഭാഗങ്ങളാക്കി വിഭജിക്കുക. അതിൽ ഏറ്റവും പ്രയാസമുള്ള ഭാഗം ഏറ്റവും ശാന്തമായിരിക്കുമ്പോൾ ചെയ്യുക.

15. ആർക്കും തെറ്റു പറ്റാം

ആർക്കും തെറ്റു പറ്റാം. പക്ഷേ, അതംഗീകരിക്കുക. ക്ഷമ പറയേണ്ടത് ആവശ്യമെങ്കിൽ പറയുക. എന്നാൽ സംഭവിച്ച പിഴവിനെക്കുറിച്ചു തന്നെ ചിന്തിച്ചിരിക്കരുത്. ചെയ്തു പോയ തെറ്റിനെക്കുറിച്ച് ആവർത്തിച്ചു ചിന്തിക്കുന്നതും അതോർത്തു ദുഃഖിക്കുന്നതും നെഗറ്റീവ് എനർജി കൂട്ടും.  

16. തിളങ്ങട്ടെ സദാ...

പ്രകടിപ്പിക്കാത്ത സ്നേഹം ക്ലാവ് പിടിച്ച ചെമ്പ് നാണയം പോലെയാണെന്ന കഥാവരി എപ്പോഴും ഓർക്കുക.സ്നേഹം, നന്ദി ഇവ പ്രകടിപ്പിക്കാനുള്ളതാണ്. അതു ബന്ധങ്ങളെ കൂടുതൽ ഹൃദ്യമാക്കും. സന്തോഷം വളർത്തും.

17. പുതുമ വരട്ടെ

ജോലിയിലും ജീവിതത്തിലും ക്രിയേറ്റീവ് ആകാം. ഏതു സംഭവത്തേയും നിങ്ങൾ എങ്ങനെയാണു പൊളിച്ചെഴുതുന്നത് എന്നതിലാണ് ക്രിയേറ്റിവിറ്റി. പങ്കാളിക്കു വാങ്ങുന്ന സമ്മാനം മുതൽ ജോലി ചെയ്യുന്ന രീതിയിൽ വരെ ക്രിയേറ്റിവിറ്റി കൊണ്ടു വരാം.    

18. പുതിയ കാര്യങ്ങൾ പഠിക്കാം

സ്വയം മാറാൻ കാലം മാറുന്നതുവരെ നോക്കിയിരിക്കരുത്. നമുക്കു ചുറ്റും നടക്കുന്ന പുതിയ കാര്യങ്ങൾ മനസ്സിലാക്കുക. ടെക്നോളജി, ട്രെൻഡ്, പൊളിറ്റിക്സ് അങ്ങനെ സമൂഹത്തിലെ എല്ലാ ചലനങ്ങളും തിരിച്ചറിയുക. എനിക്കിതു പഠിക്കാനാകില്ല എന്നു കരുതുന്നുണ്ടെങ്കിൽ അതു കാലത്തിന്റെ മാറ്റം അംഗീകരിക്കാതിരിക്കലാണ്.

19. ആ ‘ചാട്ടത്തിന്’ ഒരുങ്ങാം  

ജീവിതത്തിൽ ഒട്ടും റിസ്ക് എടുക്കാതെ ഒതുങ്ങാനാണ് ഏറെ പേർക്കും ഇഷ്ടം. അപ്പോൾ ആ വേലിക്കുള്ളിൽ  നാം അകപ്പെട്ടു പോകും. വളർച്ച ഉണ്ടാകില്ല. പക്ഷേ, മറ്റൊരിടത്ത് ഇതിനേക്കാൾ അവസരങ്ങൾ ഉള്ള മേഖല ഉണ്ടെങ്കിൽ അങ്ങോട്ടു ചാടുക തന്നെ വേണം. റിസ്ക് എടുത്താലേ നേട്ടങ്ങൾ ഉണ്ടാവൂ.

ജീവിതത്തിലും അൽപം സാഹസികതയാകാം. അഡ്വഞ്ചർ പാർക്കിൽ പോകുന്നതും ബങ്കി ജംപിങ് ചെയ്യുന്നതുമൊക്കെ നിങ്ങളെ മോട്ടിവേറ്റ് ചെയ്യും.

20. ചിന്തിക്കാം വലിയ കാര്യങ്ങൾ

എപ്പോഴും വലിയ കാര്യങ്ങളെക്കുറിച്ചു ചിന്തിച്ച് ആ ലക്ഷ്യം നേടാൻ ശ്രമിക്കുക. അങ്ങനെ ചിന്തിച്ചു തുടങ്ങുമ്പോഴാണു പ്രതിസന്ധികൾ  തിരിച്ചറിയുക. പിന്നീട് അവ മറികടക്കാനുള്ള വഴികൾ കണ്ടു പിടിക്കാം. അമിത  വിശകലനം  പരാജയഭീതി ഇതൊക്കെ ഒഴിവാക്കുക.

21. എഴുതാം വിജയതീരങ്ങൾ

ഉണർന്നിരുന്നു സ്വപ്നം കാണാൻ തുടങ്ങുക. എല്ലാവർക്കും സ്വപ്നങ്ങളുണ്ട്. പലർക്കുമില്ലാത്തതു പദ്ധതികളാണ്. ചിലർക്കാകട്ടെ പ്ലാനിങ് മാത്രമാണു മുഖ്യം. അത് അമിതമായാൽ ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞെന്നു വരില്ല.

നടപ്പാക്കാത്ത പദ്ധതികൾ എത്ര മനോഹരമാണെങ്കിലും കുടം കമിഴ്ത്തി ഒഴിച്ച വെള്ളം പോലെയാണ്. ലക്ഷ്യങ്ങൾ ചാർട്ടായി എഴുതി വയ്ക്കാം. ആ ലക്ഷ്യം പൂർത്തിയാക്കാൻ ആരെയൊക്കെ സമീപിക്കാം എന്നു കണ്ടെത്തുക. ആ തരത്തിൽ ബന്ധങ്ങൾ വളർത്താം. ഇതൊക്കെ വിജയതീരത്തേക്കു നയിക്കും

22. തോൽവിയിൽ ഫസ്റ്റ് ക്ലാസ്

ജോലിയിലോ ബിസിനസിലോ ഉണ്ടാകുന്ന തോൽവിയെ അനുഭവപാഠമായി കാണുക. ഈഗോ തൃപ്തിപ്പെടുത്താനായി ഒരു ബിസിനസും തുടരരുത്. പരാജയം മനസ്സിലാക്കുന്നതും അതിവേഗം പിന്മാറുന്നതും പ്രധാനമാണ്.

തോൽവിയിൽ തളർന്നാൽ നഷ്ടം നിങ്ങൾക്കു തന്നെയാണ്. പിഴവുകൾ തിരുത്തി മുന്നേറുക. ഒരു ചുവടെങ്കിൽ ഒന്ന്, അങ്ങനെ മനസ്സുറപ്പിച്ചു മുന്നോട്ടു പോകാം.

23. നല്ല വാക്കിനു പിശുക്കു വേണ്ട

പലർക്കും മറ്റുള്ളവരുടെ നേട്ടങ്ങളെ അംഗീകരിക്കൽ അത്ര എളുപ്പമല്ല. ഒാഫിസിൽ നിങ്ങളുടെ സഹപ്രവർത്തകൻ നേട്ടമുണ്ടാക്കിയാൽ അയാളെ മനസ്സു തുറന്ന് അഭിനന്ദിക്കുക. ഏതൊരു മനുഷ്യനിലും എന്തെങ്കിലും ഒരു നന്മയുണ്ടാകും. ആ നന്മയെയാണു  പ്രോത്സാഹിപ്പിക്കേണ്ടത്. പൊള്ളയായ അഭിനന്ദനം പാടില്ല. കാര്യങ്ങൾ വിശദീകരിച്ച് അഭിനന്ദിക്കുക.

24. ദേഷ്യവും നിശബ്ദതയും

വാക്കുകളുടെ കടിഞ്ഞാൺ കൈവിടുമെന്നു തോന്നുന്ന ഘട്ടത്തിൽ അൽപനേരം മിണ്ടാതിരിക്കുക. തീരെ നിയന്ത്രിക്കാൻ കഴിയാത്ത ഘട്ടത്തിൽ ആ സീനിൽ നിന്നു തന്നെ മാറുക. ശാന്തമായി എന്നു സ്വയം ഉറപ്പിച്ചശേഷം പ്രതികരിക്കാം.  

25. മൾട്ടി സ്റ്റാർ മാതൃകകൾ

ജീവിതത്തിൽ ഒന്നിലേറെ ഹീറോകളെ കണ്ടെത്തുക.  ഔദ്യോഗിക ജീവിതത്തിൽ നിങ്ങൾക്കു മാതൃകയാവുന്ന വ്യക്തിയുടെ സ്വകാര്യജീവിതം തികച്ചും പരാജയമാകാം. അതുകൊണ്ട് ഒന്നിലേറെ വ്യക്തികളെ മാതൃകയാക്കാം. അവരുടെ നന്മകളെ മാത്രം സ്വീകരിക്കാം. ഇങ്ങനെ വിവേചനബുദ്ധിയോടെ വിശകലനം ചെയ്തു മുന്നോട്ട് പോകുന്ന രീതി സന്തോഷവും ജീവിതവിജയവും സമ്മാനിക്കും.

26. സ്വന്തം കഴിവിൽ വിശ്വസിക്കുക

ഏതു പോരാളിയുടെയും ഏറ്റവും വലിയ ബലം അയാളുടെ കഴിവും ആത്മവിശ്വാസവും തന്നെയാണ്. അതിനെ മുറിപ്പെടുത്താൻ ഒരു ബോസിനും കഴിയില്ല. ഫലം എന്തു തന്നെ ആയാലും മികവ് ആവർത്തിച്ചു കൊണ്ടിരിക്കുക. മാനസികമായി ആക്രമിക്കാനുള്ള അവസരം ഉണ്ടാക്കാതിരിക്കുക.

27. കയ്യടിക്കാൻ മറക്കേണ്ട

വളരെ ബുദ്ധിമുട്ടു നിറഞ്ഞ പ്രൊജക്ട് വിജയകരമായി പൂർത്തിയാക്കി ബോസി നു മുന്നിൽ എത്തുന്നു. ഒരു നല്ല വാക്കെങ്കിലും പ്രതീക്ഷിച്ചു പോകും. പക്ഷേ, എല്ലാമറിഞ്ഞിട്ടും ഒന്നും അറിയാത്ത മട്ടിലാകാം പ്രതികരണം. ഇതു നിങ്ങളിൽ നെഗറ്റീവ് എനർജി നിറയ്ക്കും. അത് അംഗീകരിച്ചു കൊണ്ടു തന്നെ സ്വയം അഭിനന്ദിക്കാൻ മടിക്കരുത്, മറക്കരുത്. വിജയം കൈവരിച്ചു കഴിഞ്ഞു ഞാനൊരു മിടുക്കൻ/മിടുക്കിയാണ് എന്നു സ്വയം പറയുന്നതിൽ ഒരു ലജ്ജയും വേണ്ട. ഇത്തരം സന്തോഷം ഉണ്ടാവുന്ന സമയത്തേക്കു ഷോപ്പിങ് മാറ്റി വയ്ക്കുക. അല്ലെങ്കിൽ കുടുംബവുമായി യാത്ര പോവുക. നിങ്ങളുടെ സന്തോഷം നിങ്ങൾ തന്നെ കളറാക്കുക.   

28. പരദൂഷണത്തിന്റെ ഫിൽറ്റർ  

ഏതു നല്ല ഫോട്ടോയും ചില ഫിൽറ്റർ ഇട്ടാൽ അറുബോറാകും. അതു പോലെയാണു ഗോസിപ്പും. ബോസിനെക്കുറിച്ചുള്ള കഥകൾ എരിവും പുളിയും ചേർത്തു പറയാനും കേൾക്കാനും താൽപര്യം ഉണ്ടാകും. അതു പൂർണമായി ഒഴിവാക്കണം. അതു നെഗറ്റീവ് എനർജി കൂട്ടുന്ന കാര്യമാണ്. ജോലിയെയും ദോഷകരമായി ബാധിക്കും.

ഗോസിപ്പിൽ പങ്കുചേർന്നു നിങ്ങൾ കുഴിയിൽ ചാടിയാൽ നഷ്ടം നിങ്ങൾക്കു തന്നെയാണ്.

വീട്ടിലേക്കു മടങ്ങുമ്പോൾ

കൽ മുഴുവനും ഓഫിസിൽ പല ചുവടുകളും പയറ്റിത്തളർന്നാണു വീട്ടിലേക്കു ചെല്ലുന്നത്. പക്ഷേ, ഒാഫിസിന്റെ പടി ഇറങ്ങുമ്പോഴേ സമ്മർദങ്ങളെ ലോക്കറിലിട്ടു പൂട്ടിയേക്കണം. അതും ചുമന്നു വീട്ടിലേക്കു പോകരുത്. അങ്ങനെ ചെയ്താൽ വീട്ടിൽ നിന്നു ലഭിക്കേണ്ട സന്തോഷവും ആശ്വാസവും കൂടി നഷ്ടമാകും.

29. സന്തോഷത്തിന്റെ കുടുംബനേരം

പങ്കാളിക്കും കുട്ടികൾക്കും നിശ്ചിത സമയം നൽകുക. ആ സമയം അവർക്കു മാത്രമുള്ളതാകണം. വീട്ടിൽ വച്ച് കഴിയുന്നതും ഒാഫിസ് കാര്യങ്ങൾ മൊബൈലിൽ സംസാരിക്കാതിരിക്കുക. സോഷ്യൽമീഡിയ ഉപയോഗം പരമാവധി കുറയ്ക്കുക. റീൽസ് കണ്ടിരുന്നു സമയം പോകുമ്പോൾ കണ്ണിന് ഉണ്ടാകുന്ന ക്ഷീണം ചെറുതല്ല.

30. ചിരിക്കാൻ മടിക്കല്ലേ

ഓഫിസിലുള്ളവരെ കാണുമ്പോഴും സംസാരിക്കുമ്പോഴും നിറഞ്ഞ ചിരി. പക്ഷേ, ഫാമിലി ഫോട്ടോയ്ക്കു പോസ് ചെയ്യുമ്പോൾ പോലും ചിരിക്കാത്ത കട്ടഗൗരവം. ആ രീതിയുണ്ടെങ്കിൽ ഈ നിമിഷം തന്നെ അതുപേക്ഷിക്കണം. ഓഫിസ് ചിരി വ്യാജവും ഗൗരവം റിയലും ആണെന്ന വാദമൊന്നും വേണ്ട. ഗൗരവമുഖഭാവത്തോടെ നടന്നാലേ നിങ്ങളൊരു സംഭവം ആണെന്നു വീട്ടുകാർ കരുതൂ എന്ന ധാരണയും വേണ്ട. അതുകൊണ്ടു കുടുംബാംഗങ്ങളോടു തമാശ പറയാനും ചിരിയോടെ സംസാരിക്കാനും ശീലിക്കുക. അതിന്റെ സന്തോഷം കുടുംബജീവിതത്തിന്റെ എല്ലാ തലങ്ങളിലും ലഭിക്കും.

31. വാക് പയറ്റ് ഒഴിവാക്കാം

പങ്കെടുക്കുന്ന രണ്ടുപേരും തോൽക്കുന്ന യുദ്ധമാണു ദമ്പതികൾ തമ്മിലുള്ള വാക് പയറ്റ്. ഒന്നും രണ്ടും പറഞ്ഞു തുടങ്ങും. പിന്നെ, പറഞ്ഞു ജയിക്കാനുള്ള വാശിയിൽ സങ്കൽപിക്കാൻ പോലും കഴിയാത്ത ആരോപണങ്ങൾ ഉറയൂരി വീശും. അടിപടലം മുറിപ്പെടും. രണ്ടുപേരും ഒരേ വോൾട്ടേജിൽ തർക്കബുദ്ധി ഉളളവരെങ്കിൽ കുടുംബബന്ധം തവിടുപൊടിയാകും. കാര്യങ്ങൾ സമാധാനത്തോടെ ചർച്ച ചെയ്യാം. വാക്പയറ്റ് പൂർണമായി ഒഴിവാക്കാൻ കഴിയണമെന്നില്ല. പക്ഷേ, അതൊരു യുദ്ധമാകാൻ അനുവദിക്കരുത്.

32. കുട്ടിത്തം കൈവിടരുത്

കുടുംബത്തിനു മുന്നിൽ ഒരു കുട്ടിയാകുക. കുട്ടികളോടു കുട്ടിമനസ്സോടെ പെരുമാറുക. പങ്കാളിയുടെ മുൻപിൽ പോലും കുറച്ചു സമയം ഒരു കുട്ടിയാകുന്നതു കുസൃതി നിറയ്ക്കും. ഏതു പ്രായത്തിലും ജീവിതം കൂടുതൽ ഊഷ്മളമാകട്ടെ.

33. തോൽവിയുടെ പടവു കടക്കാം

ജീവിതത്തിലൊരിക്കലും തോൽക്കാൻ പാടില്ലെന്ന ബോധമാണു കുട്ടിക്കാലം മുതൽക്കേ മനസ്സിൽ അടിച്ചേൽപ്പിരുന്നത്. പക്ഷേ, ഒന്നോർക്കുക സിക്സ് പാക് മനസ്സുള്ളപലരും ഒരിക്കൽ ആഴത്തിൽ പരാജയവും തിരസ്കാരവും അനുഭവിച്ചവരാണ്. അതു തിരിച്ചറിഞ്ഞു ധീരമായി മുന്നോട്ടു പോകൂ.

34. ഫ്ലാഷ്ബാക് ഒഴിവാക്കാം

കുടുംബബന്ധത്തിലെ തെറ്റുകൾ മറക്കുക. കഴിഞ്ഞ കാ ലം കഴിഞ്ഞതു തന്നെയാണ്. അത് ഓർമിപ്പിച്ച് കലഹമുണ്ടാക്കുന്നതു നിങ്ങളുടെ ഇപ്പോഴുള്ള അവസ്ഥയെ കൂടി നശിപ്പിക്കും.   

35. ‘പോലെ’ എന്ന വാക്ക്

നിങ്ങളുടെ കുടുംബജീവിതം അയൽപക്കത്തെ ജീവിതവുമായി താരതമ്യം ചെയ്യരുത്. താരതമ്യം പലപ്പോഴും ഒറ്റ വീക്ഷണത്തിലാണ്. ഇതു നിങ്ങളുടെ ജീവിതത്തിൽ നെഗറ്റീവ് എനർജി നിറയ്ക്കുകയേയുള്ളൂ. നിങ്ങളുടെ വീട് നിങ്ങളുടേതു മാത്രമാണ്, അതു മറ്റുള്ളവർ ജീവിക്കുന്നതുപോലെ മാറ്റുകയല്ല വേണ്ടത്.

36. സ്വന്തം സമയം

സദാ മറ്റുള്ളവർക്കു വേണ്ടി പ്രകാശം പൊഴിച്ചങ്ങനെ നിൽക്കാൻ മാത്രം വലിയ സംഭവം ആണെന്നു സ്വയം കരുതേണ്ട. ഞാനില്ലെങ്കിൽ ഒന്നും നടക്കില്ലെന്ന മട്ടിലുള്ള ഇമേജുകൾ സ്വയം സൃഷ്ടിച്ച് അതിൽ കുടുങ്ങി പോകരുത്. കാരണം സൂര്യനെ പോലൊരു എനർജി സോഴ്സ് നിങ്ങൾക്കില്ല. നന്നായി പ്രവർത്തിക്കണമെങ്കിൽ  ഇടയ്ക്ക് ഒന്നു ഷട് ഡൗൺ ചെയ്യണം. അവനവനു വേണ്ടി കുറച്ചു സമയം മാറ്റിവയ്ക്കണം. പിന്നെ, സന്തോഷത്തോടെ ജീവിതത്തിലേക്കു റീസ്റ്റാർട് ആകാം.

37. കാഴ്ച വിശാലമാക്കുക

ജീവിതത്തിലേക്കു ദുഃഖം നിറയുമ്പോൾ നിങ്ങളേക്കാൾ ദുഃഖം അനുഭവിക്കുന്നവരുടെ ജീവിതത്തെക്കുറിച്ചോർക്കുക. അതിനേക്കാൾ ഭേദമാണ് ഇപ്പോഴുള്ള അവസ്ഥയെന്നു സ്വയം തിരിച്ചറിയുക. മനസ്സ് ഒന്നു ശാന്തമാകുമ്പോൾ ജീവിതപുരോഗതിക്കു വേണ്ടിയുള്ള പദ്ധതി തയാറാക്കി മുന്നോട്ടു പോകുക.    

38. സിംപിളാണ് കാര്യങ്ങൾ

ലോകത്തു രണ്ടുതരം പ്രശ്നങ്ങളേയുള്ളൂ. ഒന്നു പരിഹരിക്കാൻ കഴിയുന്നതും. പിന്നൊന്ന് നമ്മുടെ പരിധിക്കപ്പുറമുള്ളതും. അത് ഏതൊക്കെ എന്നതു വ്യക്തിപരമായി വ്യത്യാസപ്പെടും. ഇതിൽ ആദ്യത്തേതു മാത്രം പരിഗണിക്കുക. പ്രശ്നത്തെ അംഗീകരിക്കുക. പരിഹാരത്തെ കുറിച്ചു മാത്രം ചിന്തിച്ചു തല പുകയ്ക്കുക. അല്ലാത്ത പക്ഷം അതു കീറാമുട്ടിയായി അവിടെ കിടക്കും. പിന്നെ, നമ്മൾ തന്നെ അതിൽ തട്ടിവീഴും. അത് ഒഴിവാക്കാം.

കുടയായി മാറുന്ന കൂട്ട്

നാൽപതു കഴിഞ്ഞ പലരോടും ചോദിച്ചു നോക്കൂ. നിങ്ങൾക്ക് എത്ര സുഹൃത്തുക്കളുണ്ടെന്ന്. നോട്ട്ബുക്കിൽ എഴുതിയാൽ തീരാത്ത കൂട്ടുകാരുണ്ടായിരുന്ന പലർക്കും പത്തുവിരലിൽ എണ്ണാനുള്ള കൂട്ടുകാരുണ്ടാകില്ല. കണക്‌ഷൻ പോയി എന്നാണു പലരും പല നല്ല സൗഹൃദങ്ങളും നഷ്ടമായതിനെക്കുറിച്ചു പറയാറുള്ളത്.

സമ്മർദത്തിൽ നിന്നു പുറത്തുകടക്കാൻ ഉറ്റസുഹൃത്തുക്കൾക്കാണ് ഏറ്റവും സഹായിക്കാൻ കഴിയുന്നത്. ‘അതു വിടളിയാ’ എന്നു പറയുന്ന ചങ്കിനേയും ‘വരട്ടെ നമുക്കു നോക്കാം’ എന്നു പറയുന്ന ചങ്കത്തിയേയും ജീവിതത്തിരക്കിൽ കൈവിടരുത്. പ്രത്യേകിച്ചു നിങ്ങളുടെ വിജയങ്ങളിൽ സന്തോഷിക്കുന്നൊരു സുഹൃത്തിനെ.

39. ബന്ധങ്ങളുടെ മൂല്യം

ബന്ധങ്ങൾ വിലമതിക്കാനാകാത്തതാണ്. നമ്മളെ പിന്തുണയ്ക്കാൻ ഒരാൾ ഒപ്പമുണ്ടെന്ന തോന്നൽ നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. ഏത് ആപത്തിലും തണലായെത്തുന്ന സൗഹൃദങ്ങൾ വളർത്തുക.

40. കണക്‌ഷൻ നിലനിർത്തുക

ജോലി ചെയ്തു തളരുമ്പോൾ പഴയൊരു സുഹൃത്തിനെ വിളിച്ച് അഞ്ചു മിനിറ്റ് സംസാരിക്കാം. റിലാക്സ് ചെയ്യാൻ നല്ല ഓർമകൾ പങ്കുവയ്ക്കുന്നതു ഗുണം ചെയ്യും. ആ സ ന്തോഷത്തിന്റെ ലഹരിയിൽ ഉന്മേഷത്തോടെ ജോലി തുടരാം. ഒപ്പം ആ സൗഹൃദത്തിന്റെ കണക്‌ഷൻ നിലനിൽക്കുകയും ചെയ്യും.

41. മുങ്ങരുത്, തീർച്ചയായും പോകണം

ഏതു ചടങ്ങിലും പങ്കെടുക്കുക. പഴയ കൂട്ടുകാരെ കണ്ടു മുട്ടാനുള്ള ഒരവസരവും നഷ്ടപ്പെടുത്തരുത്. ഇതു സമൂഹവുമായുള്ള നിങ്ങളുടെ ബന്ധം വർധിപ്പിക്കും.

42. മഴ കഴിഞ്ഞാലും കുടയെ മറക്കരുത്

സ്വപ്നം സാക്ഷാത്കരിക്കാനായി കൂടെ നിൽക്കുമെന്നുറപ്പുള്ളവരെ ഒപ്പം നിർത്തുക. കാര്യം കഴിഞ്ഞാലും ആ മാസ്റ്റർ മൈൻഡ്സിനെ മറക്കരുത്. വ്യക്തിയെന്ന നിലയിൽ സ്വയം ബഹുമാനം തോന്നാനും അതു നല്ലതാണ്.  

43. അഭിപ്രായം കേൾക്കാം

സംശയം തോന്നുന്ന കാര്യങ്ങളിൽ മറ്റുള്ളവരുടെ അഭിപ്രായം തേടാം. വിശകലനം ചെയ്ത് ഉചിതമെന്നു തോന്നുന്നതു തിരഞ്ഞെടുക്കാം. വിജയിച്ചവരോട് അഭിപ്രായം പോലെ പ്രധാനമാണു സമാനസാഹചര്യത്തിൽ പരാജയം നേരിട്ടവരോടു സംസാരിക്കുന്നതും. തോൽവിയുടെ കാരണം തിരിച്ചറിയാൻ അതു സഹായിക്കും.

44. ചിലരെ ഒഴിവാക്കണം

ഭയം, സുരക്ഷിതത്വ ബോധമില്ലായ്മ ഇവയാണു പലരുടെയും നെഗറ്റിവ് കാഴ്ചപ്പാടിന്റെ മൂലകാരണം. ഭയം കൂടുന്നതനുസരിച്ച് കാര്യങ്ങളെ കീറിമുറിച്ചു പരിശോധിക്കും. ഏതു നല്ല കാര്യത്തിലും കുറവു പറഞ്ഞുകൊണ്ടേയിരിക്കും. പ്രധാന തീരുമാനങ്ങളെടുക്കാൻ അഭിപ്രായം ചോദിക്കുന്നവരുടെ കൂട്ടത്തിൽ നിന്ന് ഇവരെ ഒഴിവാക്കുക.

45. സമ്പാദ്യം എത്ര വേണം

വരുമാനം എത്രയായാലും അതിന്റെ 10 ശതമാനം സമ്പാദിക്കുക. ഒരുപക്ഷേ, ഇതൊരു ചെറിയ തുകയാവാം. എ ങ്കിലും ഭാവിയിൽ നിങ്ങൾക്ക് ഒരു അത്യാവശ്യം വരുമ്പോൾ ഇതു സഹായിക്കും. അതുപോലെ 10 ശതമാനമെങ്കിലും ചാരിറ്റി പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുക. അത് നൽകുന്ന ആത്മസംതൃപ്തിയും സന്തോഷവും വളരെ വലുതാണ്.

46. മക്കളെ വിശ്വസിക്കാം

താൻ പറയുന്നത് അച്ഛനുമമ്മയ്ക്കും വിശ്വാസമില്ലെന്ന് കുട്ടി വിചാരിച്ചാൽ പിന്നാടൊരിക്കലും അവർ നിങ്ങളുടെ മുന്നിൽ മനസ്സു തുറക്കില്ല. കുട്ടികളെ കേൾക്കാൻ ശ്രമിക്കുക. അവരുടെ അഭിപ്രായപ്രകടനങ്ങളെ ‘ഒാ എന്തൊരു തള്ളാണ്’ എന്ന മട്ടിൽ കളിയാക്കരുത്. കുട്ടികളല്ലേ, അവരുടെ വികാരപ്രകടനങ്ങൾ ചിലപ്പോൾ അൽപം പെരുപ്പിച്ച തരത്തിലാകാം. പക്വതയെത്തുമ്പോൾ അതിൽ മാറ്റം വരും. അല്ലാതെ തടസ്സമുണ്ടാക്കിയാൽ അവർ നിങ്ങളുടെ മുന്നിലെത്തുമ്പോൾ ‘മൗനി’ യായി മാറും.   

47. കുട്ടികളുടെ തീരുമാനം

തീരുമാനങ്ങൾ മാതാപിതാക്കൾ എടുക്കുന്നു, കുട്ടികൾ അതനുസരിച്ച് ജീവിക്കുന്നു. ഈ രീതി ഭാവിയിൽ അപകടമുണ്ടാക്കാം. വസ്ത്രം തിരഞ്ഞെടുക്കുന്നതിൽ, ഹോട്ടൽ ഭക്ഷണം ഓർഡർ ചെയ്യുന്നതിൽ ഒക്കെ അവരെക്കൊണ്ടു തീരുമാനമെടുപ്പിക്കുക. നിങ്ങൾ നിർദേശം  നൽകുക.

48. ആത്മവിശ്വാസം വളരട്ടെ

പുതിയ കാര്യങ്ങൾ പഠിക്കുന്നതു പോലെ ജീവിതത്തിനു ഉന്മേഷം പകരുന്ന മറ്റൊന്നില്ല.  അടുക്കളയിലെ പുതിയ വിഭവം മുതൽ ഭാഷാപഠനം വരെയാകാം. ഓൺലൈൻ കോഴ്സുകൾ ചെയ്യാം. എന്നെക്കൊണ്ട് ഇതൊക്കെ സാധിച്ചല്ലോ എന്നോർക്കുമ്പോൾ കിട്ടുന്നൊരു ആനന്ദമുണ്ടല്ലോ. അത് ഒന്നനുഭവിക്കാൻ ശ്രമിക്കാം.

49. തളിരിടുന്ന സന്തോഷം

അൽപം കൃഷി ചെയ്യാം. ഇതിൽ നിന്ന് മാനസികമായും ആരോഗ്യപരമായും ഗുണങ്ങളുണ്ട്. നിങ്ങൾ വിത്തു പാകി, നോക്കി വളർത്തിയ ചെടിയിൽ നിന്ന് ഒരു കായുണ്ടായി അതു കഴിക്കുന്നതിലെ സന്തോഷം വലുതാണ്. മികച്ച റിലാക്സേഷൻ മാർഗം കൂടിയാണിത്.    

50. ഇനി തനിയെ പറയാം

സ്വയം സംസാരിക്കാൻ പഠിക്കുക. ഇന്നു ചെയ്ത പോസിറ്റീവ് കാര്യങ്ങൾ സ്വയം പറഞ്ഞു ദിവസത്തിനൊടുവിൽ  അഭിമാനിക്കുക. നെഗറ്റിവിറ്റികളെ മറികടന്ന് ലഭിക്കുന്ന ആ നിമിഷം ജീവിതത്തിന്റെ ആനന്ദപതാകയായി പാറട്ടെ.

Overcoming Negativity 50 Strategies:

Achieving true happiness involves more than just absorbing motivational content; it requires practical application and overcoming internal negativity. This article offers 50 practical strategies to manage stress and cultivate lasting joy by acknowledging and working with negative emotions rather than ignoring them.