21 വയസ്സിൽ രോഗിയായി, അച്ഛനും അമ്മയും അനിയനും കിഡ്നി നൽകി! 8–ാം ക്ലാസിൽ അവസാനിച്ച പഠനത്തിനു വായന പകരമായി...പ്രതീഷ് ജീവിതം പറയുന്നു From Gold Artistry to Book Business: Pratheesh's Inspiring Journey
തൃശൂർ സ്വദേശിയായ പ്രതീഷ് പരമേശ്വരൻ്റെ ജീവിതം പ്രതിസന്ധികൾക്കിടയിലും പ്രതീക്ഷയുടെയും അതിജീവനത്തിൻ്റെയും നേർക്കാഴ്ചയാണ്. എട്ടാം ക്ലാസിൽ പഠനം മതിയാക്കി സ്വർണ്ണപ്പണിക്ക് പോയ പ്രതീഷ്, ചെറുപ്പത്തിൽ തന്നെ വൃക്ക രോഗബാധിതനായി. ചികിത്സാ കാലഘട്ടത്തിൽ വായനയെ ആശ്രയിച്ച അദ്ദേഹം പിന്നീട് ഓൺലൈൻ പുസ്തക വിപണന രംഗത്തേക്ക് കടന്നു. കേരളത്തിലെ പ്രസാധകരുടെ പുസ്തകങ്ങൾ വായനക്കാരിലേക്ക് എത്തിക്കുന്നതിലൂടെ വരുമാനം കണ്ടെത്തുന്നു. താൻ വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ കോർത്തിണക്കി 'മാർജിനാലിയ' എന്ന പേരിൽ അദ്ദേഹം പുസ്തകവും പ്രസിദ്ധീകരിച്ചു. ജീവിതത്തിലെ കഠിനമായ രോഗാവസ്ഥകളെയും സാമ്പത്തിക പരിമിതികളെയും സഹൃദയരുടെയും കുടുംബത്തിൻ്റെയും പിന്തുണയോടെ ധീരമായി നേരിടുന്ന പ്രതീഷ്, ജീവിതം പരാജയങ്ങളെക്കുറിച്ചുള്ളതല്ലെന്നും പൊരുതാനുള്ളതാണെന്നും സ്വജീവിതത്തിലൂടെ തെളിയിക്കുന്നു.
തൃശൂർ സ്വദേശിയായ പ്രതീഷ് പരമേശ്വരൻ്റെ ജീവിതം പ്രതിസന്ധികൾക്കിടയിലും പ്രതീക്ഷയുടെയും അതിജീവനത്തിൻ്റെയും നേർക്കാഴ്ചയാണ്. എട്ടാം ക്ലാസിൽ പഠനം മതിയാക്കി സ്വർണ്ണപ്പണിക്ക് പോയ പ്രതീഷ്, ചെറുപ്പത്തിൽ തന്നെ വൃക്ക രോഗബാധിതനായി. ചികിത്സാ കാലഘട്ടത്തിൽ വായനയെ ആശ്രയിച്ച അദ്ദേഹം പിന്നീട് ഓൺലൈൻ പുസ്തക വിപണന രംഗത്തേക്ക് കടന്നു. കേരളത്തിലെ പ്രസാധകരുടെ പുസ്തകങ്ങൾ വായനക്കാരിലേക്ക് എത്തിക്കുന്നതിലൂടെ വരുമാനം കണ്ടെത്തുന്നു. താൻ വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ കോർത്തിണക്കി 'മാർജിനാലിയ' എന്ന പേരിൽ അദ്ദേഹം പുസ്തകവും പ്രസിദ്ധീകരിച്ചു. ജീവിതത്തിലെ കഠിനമായ രോഗാവസ്ഥകളെയും സാമ്പത്തിക പരിമിതികളെയും സഹൃദയരുടെയും കുടുംബത്തിൻ്റെയും പിന്തുണയോടെ ധീരമായി നേരിടുന്ന പ്രതീഷ്, ജീവിതം പരാജയങ്ങളെക്കുറിച്ചുള്ളതല്ലെന്നും പൊരുതാനുള്ളതാണെന്നും സ്വജീവിതത്തിലൂടെ തെളിയിക്കുന്നു.
തൃശൂർ സ്വദേശിയായ പ്രതീഷ് പരമേശ്വരൻ്റെ ജീവിതം പ്രതിസന്ധികൾക്കിടയിലും പ്രതീക്ഷയുടെയും അതിജീവനത്തിൻ്റെയും നേർക്കാഴ്ചയാണ്. എട്ടാം ക്ലാസിൽ പഠനം മതിയാക്കി സ്വർണ്ണപ്പണിക്ക് പോയ പ്രതീഷ്, ചെറുപ്പത്തിൽ തന്നെ വൃക്ക രോഗബാധിതനായി. ചികിത്സാ കാലഘട്ടത്തിൽ വായനയെ ആശ്രയിച്ച അദ്ദേഹം പിന്നീട് ഓൺലൈൻ പുസ്തക വിപണന രംഗത്തേക്ക് കടന്നു. കേരളത്തിലെ പ്രസാധകരുടെ പുസ്തകങ്ങൾ വായനക്കാരിലേക്ക് എത്തിക്കുന്നതിലൂടെ വരുമാനം കണ്ടെത്തുന്നു. താൻ വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ കോർത്തിണക്കി 'മാർജിനാലിയ' എന്ന പേരിൽ അദ്ദേഹം പുസ്തകവും പ്രസിദ്ധീകരിച്ചു. ജീവിതത്തിലെ കഠിനമായ രോഗാവസ്ഥകളെയും സാമ്പത്തിക പരിമിതികളെയും സഹൃദയരുടെയും കുടുംബത്തിൻ്റെയും പിന്തുണയോടെ ധീരമായി നേരിടുന്ന പ്രതീഷ്, ജീവിതം പരാജയങ്ങളെക്കുറിച്ചുള്ളതല്ലെന്നും പൊരുതാനുള്ളതാണെന്നും സ്വജീവിതത്തിലൂടെ തെളിയിക്കുന്നു.
സങ്കടങ്ങളുടെ തീരാപ്പെയ്ത്തിൽ പൊള്ളിനിൽക്കുന്നവരാണ് ചില മനുഷ്യര്‍. ഓടിക്കയറാന്‍ ഒരു തണലിനായി പരതുമ്പോള്‍ ജീവിതം അവരെ വീണ്ടും വീണ്ടും നൊമ്പരങ്ങളുടെയും പരീക്ഷണങ്ങളുടെയും കുത്തൊഴുക്കിലേക്കു വലിച്ചിടും. ചിലർ ആ പോരാട്ടത്തിൽ മനസ്സും ശരീരവും തകർന്നു തോൽവി സമ്മതിക്കും. പക്ഷേ, മറ്റു ചിലർ പോരാട്ടങ്ങളുടെ തുറസ്സിലേക്കാണ് കയറി നിൽക്കുക. അതിജീവനത്തിനായി പ്രതീക്ഷയുടെ ഒരു കൈത്തിരിവെട്ടം അവരവിടെ കണ്ടെത്തും. തന്റെ ഇഷ്ടങ്ങള്‍ തെളിക്കുന്ന വഴിയേ മെല്ലെ മെല്ലെ നടന്നു തുടങ്ങും. ആ യാത്ര അവരെ മാതൃകകളാക്കും. ജീവിതമെന്നാൽ പരാജയപ്പെടാനുള്ള സാധ്യതമാത്രമല്ലെന്നും പൊരുതാനുള്ളതു കൂടിയാണെന്നും അവർ തെളിയിക്കും.
അങ്ങനെയൊരു പോരാട്ടമാണ് പ്രതീഷ് പരമേശ്വരൻ എന്ന തൃശ്ശൂർ സ്വദേശിയുടെ ജീവിതം. എട്ടാം ക്ലാസിൽ പഠനം നിർത്തി സ്വർണപ്പണിയുടെ വഴിയേ സഞ്ചരിച്ചു തുടങ്ങിയ പ്രതീഷ് പക്ഷേ, ചെറുപ്പത്തിന്റെ ഹരം തീരും മുൻപേ വൃക്കരോഗത്തിന്റെ പിടിയിലായി. പിന്നീട് ചികിത്സയുടെയും പോരാട്ടത്തിന്റെയും കാലം. അങ്ങനെയാണ് വായനയുടെ ലോകത്തേക്ക് കൂടുതൽ അടുക്കുന്നത്. ജീവിതം സമ്മാനിച്ച പ്രതിസന്ധികളെ നേരിടാൻ ആ അക്ഷരങ്ങൾ പ്രതീഷിനു വെളിച്ചം പകർന്നു. ഓൺലൈൻ പുസ്തകവ്യാപാരത്തിലേക്ക് എത്തിയതും അതേത്തുടർന്നാണ്. കേരളത്തിലെ മിക്കവാറും പ്രസാധകരുടെ പുസ്തകങ്ങളെല്ലാം വായനക്കാർക്ക് കൃത്യമായി എത്തിച്ചു നൽകും. ചെറുതെങ്കിലും, ജീവിതച്ചെലവുകള്‍ക്കും ചികിത്സയ്ക്കുമാവശ്യമായ വരുമാനം കണ്ടെത്തുന്നത് അതിലൂടെയാണ്. അതിനിടെ വായിച്ച പുസ്തകങ്ങളെക്കുറിച്ച് പലപ്പോഴായി എഴുതിയ കുറിപ്പുകൾ ചേർത്തുവച്ച് ഒരു പുസ്തകം എന്ന ആശയത്തിലേക്ക് എത്തി. ‘മാർജിനാലിയ’ എന്ന പേരിൽ ആ പുസ്തം സുഹൃത്തുക്കളുടെ സഹായത്തോടെയാണ് പ്രതീഷ് പ്രസിദ്ധീകരിക്കുന്നത്.
‘‘ജീവിതത്തിൽ ദുഃഖങ്ങൾ കൊടികുത്തി വാഴുമ്പോൾ നിങ്ങളുടെ കീശയിലോ സഞ്ചിയിലോ ഒരു പുസ്തകം കൊണ്ടുനടക്കാനാകുമെങ്കിൽ അത് നിങ്ങൾക്കു സന്തോഷം പ്രദാനം ചെയ്യുന്ന മറ്റൊരു ലോകം സ്വന്തമാക്കിയതിനു തുല്യമാണ്. ഇതൊരു തരം ഒളിച്ചോട്ടമായും കണക്കാക്കാം’ ഇങ്ങനെ തുടങ്ങുന്ന ഒരു ലേഖനം ഓർഹൻ പാമുക്കിന്റെ ‘Other colours’ എന്ന ലേഖന സമാഹാരത്തിലാണ് വായിച്ചിട്ടുള്ളത്. എന്നെ സംബന്ധിച്ച് ഇതു വളരെ ശരിയാണെന്നു തോന്നിയിട്ടുണ്ട്. 2003 മുതലാണ് എനിക്കു വൃക്കരോഗം തുടങ്ങുന്നത്. അസുഖത്തിന്റെ തുടക്കകാലത്ത് യാതൊന്നും ചെയ്യാനാവാതെ വീട്ടിൽ തന്നെ അടച്ചിരിക്കേണ്ട അവസ്ഥ വന്നപ്പോൾ ആകെയുണ്ടായിരുന്ന ഒരു നേരംപോക്കായി തുടങ്ങിയതാണ് സത്യത്തിൽ വായന. പക്ഷേ, പോകെപ്പോകെ അത് ജീവിതത്തിൽ ഒഴിച്ചുകൂട്ടാൻ പറ്റാത്ത ഒന്നായി മാറിത്തീരുകയായിരുന്നു’’. – പ്രതീഷ് തന്റെ ജീവിതാനുഭവങ്ങൾ ‘വനിത ഓൺലൈനോട്’ പറഞ്ഞു തുടങ്ങിയതിങ്ങനെ.
രോഗം എന്ന വേദന
രോഗകാലങ്ങളെ മറികടക്കുക എന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. രോഗം അനുഭവിക്കുന്ന നമ്മളേക്കാൾ മറ്റുള്ളവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കാണുന്നതു വലിയ പാടായിരുന്നു. അതു പോലെ സാമ്പത്തികമായ പരിമിതികൾ. മറ്റുള്ളവരെ ആശ്രയിക്കേണ്ടതിലെ ജാള്യത. എങ്കിലും ഇത്രകാലം പിടിച്ചു നിന്നതും കൂടെയുള്ള സുഹൃത്തുക്കളുടെയും എനിക്കു ചുറ്റുമുള്ള കുറേ മനുഷ്യരുടെയും കരുതലിൽ തന്നെയായിരുന്നു. അവരുടെ സാമീപ്യത്തിലൂടെ തന്നെയാണ് പല തീവ്രമായ അവസ്ഥകളെയും തരണം ചെയ്യാൻ സാധിച്ചത്. നീണ്ട വേദനകൾക്കും ആശുപത്രി വാസങ്ങൾക്കും ശേഷം കാത്തിരുന്നത് ഇവരോടൊപ്പം കഴിയുന്ന സമയത്തിനു വേണ്ടിയായിരുന്നു.
ജീവിതം മാറിമറിഞ്ഞ കാലം
വളരെ സാധാരണക്കാരായിരുന്നു എന്റെ കുടുംബം. തൃശൂരിനടുത്ത് അഞ്ചേരി എന്ന സ്ഥലത്താണ് വീട്. അച്ഛന് ഒരു മരക്കമ്പനിയിൽ ആയിരുന്നു ജോലി. അമ്മ ആദ്യകാലത്ത് ബീഡിത്തെറുപ്പും പിന്നീട് കുറേ വർഷങ്ങൾക്കു ശേഷം പശുവളർത്തലും ഒക്കെയായി ജീവിതമാർഗ്ഗം കണ്ടെത്താൻ ശ്രമിക്കാറുണ്ടായിരുന്നു. ഞങ്ങൾ മൂന്നു മക്കൾ ആണ്. അതിൽ മൂത്തതാണ് ഞാൻ. എനിക്കു ശേഷം അനിയത്തി, അനുജൻ. അനുജനും ഞാനും സ്വർണ്ണപ്പണിയാണ് തെരഞ്ഞെടുത്തത്.
അക്കാലത്ത് വീടിനടുത്ത് ഒരുപാട് സ്ഥലങ്ങളിൽ സ്വർണ്ണപ്പണി നിലനിന്നിരുന്നു. എന്റെ വീടിനടുത്ത് തന്നെയുള്ള ഒരു വീട്ടിൽ നടത്തിയിരുന്ന പണിസ്ഥലത്തേക്കാണ് ആദ്യമായി പണിക്ക് പോയി തുടങ്ങിയത്. എപ്പോഴുo പാട്ട് കേട്ടുക്കൊണ്ടിരിക്കാം എന്നതായിരുന്നു അവിടത്തെ പ്രധാന ആകർഷണം.
2022 – ൽ ആണ് എനിക്കു മൂന്നാമത്തെ തവണയും വൃക്ക മാറ്റിവയ്ക്കുന്നത്. നിരന്തരം കഴിച്ചിരുന്ന മരുന്നുകളുടെ പാർശ്വഫലമായി കണ്ണിന്റെ കാഴ്ച നന്നായി കുറഞ്ഞിരുന്നു. അതു കൊണ്ടു വളരെ മുൻപു തന്നെ ഞാൻ ചെയ്തു വന്നിരുന്ന സ്വർണ്ണപ്പണി ചെയ്യാൻ പറ്റാതായിരുന്നു. സർജറി കഴിഞ്ഞുള്ള വിശ്രമ കാലത്തിനു ശേഷം എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. അപ്പോഴാണ് പുസ്തക വിൽപ്പന എന്ന ചിന്ത ഉരുത്തിരിഞ്ഞത്. എങ്കിലും അത് നിത്യവരുമാനമായിട്ടൊന്നും ഇപ്പോഴും കണക്കാക്കാൻ കഴിയില്ല.
വായനയുടെ അഭയം
2013 കാലത്താകും സോഷ്യൽ മീഡിയയിലേക്കു കടന്നു വരുന്നത്. വായിച്ചു കഴിഞ്ഞ പുസ്തകങ്ങളെക്കുറിച്ച് ചെറിയ കുറിപ്പുകൾ അവിടെ എഴുതിയിടും എന്നല്ലാതെ എഴുത്തിനെപ്പറ്റി കാര്യമായി ചിന്തിച്ചിട്ടില്ല. പക്ഷേ, പരിചയപ്പെടുന്ന പലരും പുസ്തകം എഴുതിക്കൂടേ എന്നു പലപ്പോഴും പറയാറുണ്ട്. ചിലപ്പോഴൊക്കെ സുഹൃത്തുക്കളോട് ഇതിനെപ്പറ്റി ദേഷ്യപ്പെട്ടിട്ടുമുണ്ട്. വായനയുടെ ആരംഭകാലത്ത് പുസ്തകങ്ങൾ ധാരാളമായി വായിക്കാൻ കൊണ്ടുവന്നു തരാറുള്ള ആന്റോ ചേട്ടൻ, ഉറ്റ സുഹൃത്തുക്കളായ സലീഷ,സുമേഷ്,സീജ,അഖിൽ,സൻജിത്ത്,ശ്രീജിത്ത്,വിപിൻ,സൂരജ്, അപ്പുമാഷ്,ശ്രാവൺ അതു പോലെ തൃശൂരിലെ ‘ബുക് സെന്റർ ലൈവ്’ എന്ന ബുക് ഷോപ്പിലെ ഞങ്ങളുടെ സൗഹൃദങ്ങൾ... ഇവരെല്ലാം തന്നെയാണ് പ്രചോദിപ്പിക്കുന്ന സൗഹൃദങ്ങളും പിന്തുണ നൽകുന്നവരും. സാമ്പത്തികമായി നല്ല ബുദ്ധിമുട്ടിലാണെങ്കിലും ഇവരുടെയെല്ലാം പ്രോത്സാഹനത്തിൽ ഇങ്ങനെയൊരു പുസ്തകമെഴുതാം എന്നു തീരുമാനിക്കുകയായിരുന്നു. ഒരുപാട് വായിച്ചിരുന്നതു കൊണ്ട് വായിച്ച കുറച്ചു പുസ്തകങ്ങളെ കുറിച്ചുള്ള ആസ്വാദന കുറിപ്പുകളാണ് ‘മാർജിനാലിയ’ എന്നു പേരിട്ടിരിക്കുന്ന ആദ്യ പുസ്തകത്തിൽ ഉള്ളത്. ഞാൻ സ്വയം തന്നെയാണ് പബ്ലിഷ് ചെയ്യുന്നതും.
പഠനം എന്ന നിരാശ
പഠനം ചെറിയ ക്ലാസ്സിൽ അവസാനിപ്പിക്കാനുണ്ടായ പ്രധാനമായ കാരണം എന്റെ മടി തന്നെയാണ്. മറ്റൊന്ന് ആ സമയത്തെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ. അച്ഛന്റെ മദ്യപാനം തുടർന്നുണ്ടാകാറുള്ള പ്രശ്നങ്ങൾ. ഇതെല്ലാം തരണം ചെയ്യാമെന്ന് കരുതിയാണ് നേരത്തെ പഠിത്തം അവസാനിപ്പിച്ച് പണിക്കിറങ്ങിയത്.
പത്താം ക്ലാസ് മുഴുമിപ്പിക്കാത്തത്തിൽ തീർച്ചയായും വിഷമം തോന്നിയിട്ടുണ്ട്. അതുകൊണ്ടൊക്കെ ആയിരിക്കാം കയ്യിൽ കിട്ടുന്ന എന്തും വായിച്ചു തുടങ്ങിയതും. എട്ടാം ക്ലാസ്സ് ജയിച്ച് കഴിഞ്ഞ ഉടനേ തന്നെ പഠനം നിർത്തിയെങ്കിലും വർഷങ്ങൾക്കിപ്പുറം ഇംഗ്ലീഷ് പുസ്തകങ്ങളൊക്കെ വായിച്ചു തുടങ്ങിയ കാലത്ത് വലിയ അഭിമാനം തോന്നിയിരുന്നു.
തിരിച്ചറിവിന്റെ ഞെട്ടൽ
രോഗം തിരിച്ചറിഞ്ഞത് ഒരു വല്ലാത്ത അനുഭവമായിരുന്നു. നമ്മൾ അന്നൊന്നും അതിനെ കുറിച്ച് ചിന്തിക്കുന്നത് പോലുമില്ലല്ലോ. എനിക്കപ്പോൾ ഇരുപത്തിയൊന്ന് വയസ്സായിരുന്നു. നിരന്തരമായ തലവേദനയായിരുന്നു. തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ ആയിരുന്നു ആദ്യകാല ചികിത്സകൾ. വൃക്കകൾക്കാണ് അസുഖം എന്ന് തിരിച്ചറിഞ്ഞപ്പോഴുണ്ടായ മരവിപ്പ് ഇപ്പോഴുമുണ്ട്. ഇപ്പോഴെനിക്ക് നാൽപ്പത്തിനാല് വയസ്സ് പിന്നിട്ടിരിക്കുന്നു.
വിഷമങ്ങളെ പൂർണ്ണമായും അങ്ങനെ മറികടക്കാൻ ഇപ്പോഴും എനിക്ക് സാധിച്ചിട്ടില്ല. എങ്കിലും ഒരു പരിധിവരെ അതിനെ ഒരു ബാലൻസിൽ കൊണ്ടുപോകാൻ ശ്രമിക്കാറുണ്ട്. വായന കൊണ്ടും സിനിമ കൊണ്ടും സൗഹൃദം കൊണ്ടും എല്ലാം...
നിരാശയെ മറികടന്ന്
ഇടയ്ക്കൊക്കെ തനിച്ചിരിക്കുമ്പോൾ നിരാശ തോന്നും. രാത്രി ഉറക്കം വരാതെ ചിന്തയിലാണ്ടു പോകുമ്പോഴും
എത്ര അകറ്റി കളയാൻ ശ്രമിച്ചാലും
ചില നിരാശകൾ കയറി വരും. കിഡ്നി ട്രാൻസ്പ്ലാന്റേഷൻ ഒരു ശാശ്വത പരിഹാരമാണെന്ന് പൊതുവായിട്ടൊരു മിഥ്യാധാരണയുണ്ട്. എന്നാൽ വൃക്ക മാറ്റിവച്ചതിനുശേഷവും എല്ലാ മൂന്നുമാസം കൂടുമ്പോഴും റെഗുലർ ചെക്കപ്പിന് പോകേണ്ടതായിട്ടും നിത്യവും മരുന്നു കഴിക്കേണ്ടതായും വരുന്നുണ്ട്. ഇന്ന് അസുഖത്തെ സംബന്ധിച്ചുള്ള നിരാശകളെ എല്ലാം അതിജീവിച്ച് അതു ജീവിതത്തിന്റെ ഒരു ഭാഗമായി തീർന്നിരിക്കുന്നു. അതേസമയം ചിലപ്പോഴൊക്കെ സുഹൃത്തുക്കളോടൊത്ത് ഇരിക്കുമ്പോൾ ഞാൻ പറയാറുമുണ്ട്, ‘ഇങ്ങനെയൊരു സാഹചര്യം എന്റെ ജീവിതത്തിൽ വന്നില്ലായിരുന്നെങ്കിൽ നമ്മൾ തമ്മിൽ കണ്ടുമുട്ടുമായിരുന്നില്ല...’ എന്ന്.
ജീവിതം തെളിക്കുന്ന വഴികൾ
ഇടയ്ക്ക് ഷെൽഫിന്റെ നിർമാണവും വിൽപ്പനയുമായിരുന്നു ജീവിതമാർഗം. അതും വളരെ യാദൃശ്ചികം എന്നു പറയാം. 2019 മുതൽ രണ്ടാമത്തെ തവണ മാറ്റി വച്ചിരുന്ന വൃക്കയും പ്രവർത്തനം നിലച്ചു. തുടർന്ന് ഡയാലിസിസിന്റെ നാളുകൾ. സ്വർണ്ണപ്പണി പൂർണ്ണമായും നിർത്തിയിരുന്നു. ആ സമയത്തെ മടുപ്പകറ്റാൻ വേണ്ടി തുടങ്ങിയതാണ് ഒരു ബുക്ക്സ്റ്റാൻഡിന്റെ നിർമ്മാണം. ഇതു കണ്ട ആന്റോ ചേട്ടനും മറ്റൊരു സുഹൃത്തായ അജിത്തേട്ടനും മുൻകൈ എടുത്താണ് ഇതിനെ കുറിച്ച് ആദ്യമായി ഫെയ്സ്ബുക്കിൽ എഴുതുന്നത്. പലർക്കും എനിക്ക് അസുഖമുള്ളതായി അറിയില്ലായിരുന്നു. ആ പോസ്റ്റിലൂടെ ബുക്സ്റ്റാൻഡിനെ കുറിച്ചും എന്റെ അസുഖത്തെ കുറിച്ചും അറിഞ്ഞ ആളുകൾ ധാരാളമായി അവ വാങ്ങി. അത് ജീവിതത്തിലെ ഒരു വലിയ വഴിത്തിരിവായിരുന്നു. മൂന്നാമത്തെ തവണ അനിയന്റെ വൃക്കയും സ്വീകരിച്ച് സർജറി കഴിഞ്ഞത് ഇതിൽ നിന്നുള്ള വരുമാനം മൂലമായിരുന്നു. 2006 – ൽ ആയിരുന്നു ആദ്യത്തെ സർജറി. അന്ന് വൃക്ക നൽകിയത് അച്ഛനായിരുന്നു. അച്ഛൻ ഇന്നില്ല. കോവിഡ് ബാധിച്ച് മരിക്കുകയായിരുന്നു. 2013 – ൽ ആണ് രണ്ടാമത് സർജറി നടന്നത് അന്ന് വൃക്ക നൽകിയത് അമ്മയും.
പക്ഷേ, ഈ പ്രതിസന്ധികൾക്കിടയിലും പ്രതീഷ് ജീവിതത്തെ ഒരു മനോഹരമായ പുഞ്ചിരിയോടെ നേരിടുന്നു. പ്രതീക്ഷയോടെ മുന്നോട്ടു നടക്കുന്നു. നല്ല പുസ്തകങ്ങളും ചങ്കായ കൂട്ടുകാരും കുടുംബവും ഒപ്പമുണ്ടല്ലോ...