‘എല്ലാ ഹൃദയാഘാതങ്ങളും ചികിത്സിക്കണോ’ : പ്രതിരോധവും ചികിത്സയും Heart Health Seminar Emphasizes Timely Treatment for Cardiac Issues
വനിതയും മെഡിട്രീന ഹോസ്പിറ്റലും ചേർന്ന് ഓഗസ്റ്റ് 8-ന് കൊല്ലത്ത് സംഘടിപ്പിച്ച 'സ്പർശം ആ രോഗ്യ സെമിനാർ' ഹൃദയസംരക്ഷണത്തിന്റെയും ഹൃദ്രോഗ സൂചനകളെ യഥാസമയം ചികിത്സിക്കേണ്ടതിന്റെയും പ്രാധാന്യം എടുത്തുപറഞ്ഞു. മെഡിട്രീനയിലെ ചീഫ് ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റ് ഡോ. എൻ. പ്രതാപ് കുമാർ, കാർഡിയോളജി വിഭാഗം മേധാവി ഡോ. ആർ. മനു, ഗവേഷണ വിഭാഗം മേധാവി ഡോ. ബ്ലെസ്‌വിൻ ജിനോ എന്നിവർ ഹൃദയാഘാതത്തിന്റെ കാരണങ്ങൾ, പ്രതിരോധം, സിടിഒ ഉൾപ്പെടെയുള്ള സങ്കീർണ്ണമായ ബ്ലോക്കുകൾ നീക്കം ചെയ്യാനുള്ള നൂതന ചികിത്സാരീതികൾ, 24X7 സേവന ലഭ്യത എന്നിവയെക്കുറിച്ച് വിശദീകരിച്ചു. പ്രായം, പാരമ്പര്യം എന്നിവ നിയന്ത്രിക്കാനാവാത്ത ഘടകങ്ങളാണെങ്കിലും പുകവലി, രക്താതിസമ്മർദ്ദം, കൊളസ്ട്രോൾ, പ്രമേഹം എന്നിവ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത ഡോ. മനു ഓർമ്മിപ്പിച്ചു. ചെറുപ്പക്കാരിൽ പോലും കണ്ടുവരുന്ന തിരിച്ചറിയാത്ത ബ്ലോക്കുകൾ അപകടകരമാകുമെന്നും, നെഞ്ചുവേദനയെ അവഗണിക്കരുതെന്നും ഡോ. ബ്ലെസ്‌വിൻ ജിനോ മുന്നറിയിപ്പ് നൽകി. ഹൃദ്രോഗ ചികിത്സയിൽ രോഗികൾ ചികിത്സ തേടാൻ തയ്യാറാകേണ്ടതും ഡോക്ടർമാർ അടിയന്തര സേവനം നൽകാൻ സന്നദ്ധരാകേണ്ടതും നിർണായകമാണെന്ന് ഡോ. പ്രതാപ് കുമാർ വ്യക്തമാക്കി. സെമിനാറിൽ പങ്കെടുത്തവർക്ക് തുടർസേവനങ്ങൾക്കുള്ള ഇളവുകളും സൗജന്യ കൺസൾട്ടേഷനും മെഡിട്രീന ഹോസ്പിറ്റൽ വാഗ്ദാനം ചെയ്തു.

വനിതയും മെഡിട്രീന ഹോസ്പിറ്റലും ചേർന്ന് ഓഗസ്റ്റ് 8 ന് ‘എല്ലാ ഹൃദയാഘാതങ്ങളും ചികിത്സിക്കണോ?’ എന്ന വിഷയത്തിൽ നടത്തിയ ‘സ്പർശം ആ രോഗ്യ സെമിനാർ’ ഹൃദയം സംരക്ഷിക്കേണ്ടതിന്റെയും, ഹൃദ്രോഗസൂചനയുള്ള പ്രയാസങ്ങൾ കണ്ടാൽ യഥാസമയത്ത് ചികിത്സ നേടി പൂർണ ആരോഗ്യത്തിലേക്ക് മുന്നേറേണ്ടതിന്റെയും പ്രാധാന്യം മനസ്സിലാക്കാൻ സഹായിക്കുന്നതായി. കൊല്ലം നാണി ഹോട്ടലിൽ നടന്ന സെമിനാറിന് മലയാള മനോരമ മാർക്കറ്റിങ് മാനേജർ ബേബി മാത്യു സ്വാഗതം പറഞ്ഞു. മെഡിട്രീന ഹോസ്പിറ്റൽ സിഇഒ ഡോ. പി. എൻ. മഞ്ജു ക്ലാസുകൾ നയിക്കുന്ന ഡോക്ടർമാരെ പരിചയപ്പെടുത്തി. മെഡിട്രീനയിലെ ചീഫ് ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റും, ഹൃദയധമനികളിലെ 100 ശ തമാനം ബ്ലോക്കുകൾ (സിടിഒ) നീക്കുന്നതിൽ അഗ്രഗണ്യനുമായ ഡോ. എൻ. പ്രതാപ് കുമാറാണ് സെമിനാറിനു നേതൃത്വം വഹിച്ചത്. 29 വർഷത്തെ പ്രാവീണ്യമുള്ള ഡോ. എൻ. പ്രതാപ് കുമാറിന്, വൃക്കരോഗികൾക്കു ഗുണം ചെയ്യുന്ന സീറോ കോൺട്രാസ്റ്റ് ആൻജിയോപ്ലാസ്റ്റിയിൽ ലോകറെക്കോർഡുമുണ്ട്.
മെഡിട്രീനയിലെ കാർഡിയോളജി വിഭാഗം മേധാവിയും ഇന്റർവെൻഷനൽ കാർഡിയോളജി വിഭാഗം സീനിയർ കൺസൽറ്റന്റുമായ ഡോ. ആർ. മനുവാണു ഹൃദയാഘാതത്തിന്റെ കാരണങ്ങളെന്ത്, എങ്ങനെ തടയാം എന്ന വിഷയത്തിൽ സംസാരിച്ചത്. ഹൃദ്രോഗചികിത്സാ ഗവേഷണത്തിൽ മെഡിട്രീനയെ നയിക്കുന്ന റിസർച്ച് വിഭാഗം മേധാവിയും ഇന്റർവെൻഷനൽ കാർഡിയോളജി കൺസൽറ്റന്റുമായ ഡോ. ബ്ലെസ്‌വിൻ ജിനോ, ഹൃദയാഘാതചികിത്സയിലെ അതിനൂതന രീതികളെക്കുറിച്ചു സംസാരിച്ചു.
മരണകാരണങ്ങളിൽ ഒന്നും രണ്ടും സ്ഥാനത്തു ഹൃദ്രോഗവും സ്ട്രോക്കും: ഡോ. ആർ. മനു
ലോകവ്യാപകമായി കണക്കാക്കിയിട്ടുള്ള 292 മരണകാരണങ്ങളിൽ ഒന്നും രണ്ടും ഹൃദയാഘാതവും സ്ട്രോക്കുമാണ്. രക്തധമനിയിലെ ബ്ലോക്കാണ് രണ്ടിന്റെയും അ ടിസ്ഥാനം എന്നിരിക്കെ ഹൃദ്രോഗത്തിനെതിരേ കരുതലെടുക്കേണ്ടത് അത്യാവശ്യമാണെന്ന് ഡോ. മനു പറഞ്ഞു. പ്രായം, ജനിതകകാരണങ്ങൾ തുടങ്ങി രക്തധമനിയിൽ ബ്ലോക്കുണ്ടാക്കുന്ന കാരണങ്ങളെ നിയന്ത്രിക്കാനാകില്ല. എന്നാൽ പുകവലി, അമിതരക്തസമ്മർദം, കൊളസ്ട്രോൾ, പ്രമേഹം എന്നിവ നിയന്ത്രിക്കാനാകുന്ന കാര ണങ്ങളാണ്. ഈ റിസ്ക് ഘടകങ്ങൾ നേരത്തേ തിരിച്ചറിഞ്ഞു ചികിത്സ തേടുന്നതു പ്രതിരോധം തീർക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കാൽസ്യം ബ്ലോക്കുകളെ പൊടിച്ചുമാറ്റാവുന്ന നൂതനചികിത്സ ലഭ്യം: ഡോ. ബ്ലെസ്‌വിൻ ജിനോ
നടക്കുമ്പോഴും സ്റ്റെപ് കയറുമ്പോഴും കിതപ്പുണ്ടാകുന്നതു ബ്ലോക്കിന്റെ സൂചനയാണ്. ചെറുപ്പക്കാരിലെ തിരിച്ചറിയാത്ത ഇത്തരം ബ്ലോക്കുകൾ അപകടമാകുന്നതു പെട്ടെന്നാകാമെന്ന് ഡോ. ബ്ലെസ്‌വിൻ ജിനോ പറഞ്ഞു. ഹൃദയാഘാതത്തിന്റെ പ്രധാനലക്ഷണമായ നെഞ്ചുവേദന ആരംഭിച്ചു 30 മിനിറ്റിനു ശേഷമാണു ചികിത്സ തേടുന്നതെങ്കിൽ പോലും മരണസാധ്യത എട്ട് ശതമാനം കൂടാം. വൈകുന്ന ഓരോ മണിക്കൂറും ഹൃദയ മസിലുകൾക്കു കൂടുതൽ നാശമുണ്ടാക്കും. ഹൃദയരക്തധമനിയിലെ ഏതു സങ്കീർണമായ ബ്ലോക്കും (കാൽസ്യം ഉൾപ്പെടെ) ത്രിമാനചിത്രത്തിന്റെ സഹായത്തോടെ (IVUS, OCT) മാറ്റാനുള്ള നൂതനചികിത്സാ സംവിധാനം മെഡിട്രീനയിൽ തത്സമയം ലഭ്യമാണെന്നും ഡോ. ബ്ലെസ്‌വിൻ ജിനോ കൂട്ടിച്ചേർത്തു.
ഹൃദ്രോഗചികിത്സയിൽ വേണ്ടത് 24X7 സേവനസന്നദ്ധത: ഡോ. എൻ. പ്രതാപ് കുമാർ
മികവുറ്റ ആശുപത്രികളിലെത്താനുള്ള രോഗികളുടെ മടി ഹൃദ്രോഗചികിത്സയിലെ വെല്ലുവിളിയാണെന്നു ഡോ. എൻ. പ്രതാപ് കുമാർ പറഞ്ഞു. നെഞ്ചുവേദന വന്നാൽ എട്ടുമണിക്കൂറിന്റെ ഇടവേളയിൽ മൂന്നു ഇസിജിയും മൂന്നു രക്തപരിശോധനയും നടത്തി കുഴപ്പങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കിയാലേ ഹൃദയാഘാതം അല്ലെന്ന് 95% എങ്കിലും ഉറപ്പിക്കാനാകൂ. ഇതിനു 17 മണിക്കൂറെങ്കിലും ആശുപത്രിയിൽ കിടക്കേണ്ടി വരുമെന്നതിനാൽ പലരും ഇത് അവഗണിച്ചു കുഴപ്പത്തിലാകും. ഹൃദയമാറ്റ ശസ്ത്രക്രിയ പോലുള്ള ഘട്ടത്തിലേക്ക് എത്തിപ്പെടാതിരിക്കാൻ, ചികിത്സ തേടാൻ രോഗികൾ തയാറാകുന്നതും, അടിയന്തര ഇടപെട ൽ നടത്താൻ ഡോക്ടർമാർ 24X7 സേവനസന്നദ്ധരാകുന്നതും ഹൃദ്രോഗചികിത്സയിൽ നിർണായകമാണെന്നും ഡോ. എൻ. പ്രതാപ്കുമാർ കൂട്ടിച്ചേർത്തു.
സെമിനാറിൽ പങ്കെടുത്തവർക്കു സംശയനിവാരണത്തിനായി ചോദ്യോത്തരവേള നടത്തി. താത്പര്യമുള്ളവർക്ക് കൊല്ലത്തെ മെഡിട്രീനയിൽ പരിശോധനകളിൽ നിശ്ചിത ഇളവും ഫ്രീ കൺസൽറ്റേഷനും ലഭ്യമാക്കി.