നടൻ ജയറാം താൻ വിമർശിക്കപ്പെടുന്നത് വിനയം കൊണ്ടാണ് എന്ന് വ്യക്തമാക്കുന്നു. തന്റെ മക്കളാണ് തന്നെ ചെറുപ്പമായി നിലനിർത്തുന്നതെന്നും സോഷ്യൽ മീഡിയയിലെ ട്രോളുകളേക്കാൾ വലുതല്ല മകളുടെ ട്രോളുകൾ എന്നും അദ്ദേഹം പറയുന്നു. 38 വർഷത്തെ സിനിമാ ജീവിതത്തിൽ ട്രോളുകൾ ഉണ്ടാകുമെന്നും എന്നാൽ അവയ്ക്ക് അവസരം നൽകാതിരിക്കാൻ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വന്റി ട്വന്റി സിനിമയുടെ പോസ്റ്ററിൽ താനില്ലാത്തതിനെക്കുറിച്ചുള്ള വ്യത്യസ്ത വിശദീകരണങ്ങൾ ഓർമ്മപ്പിശകാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. കൂടാതെ, താൻ കുംഭകോണത്തെ ഇഷ്ടപ്പെടുന്നതിന്റെ കാരണം അമ്മയുടെ സ്വദേശമാണെന്നും, എന്നാൽ തന്റെ ജീവിതം സിനിമാ രംഗത്തേക്ക് വന്നതിന് ശേഷം ചെന്നൈയിലാണ് സ്ഥിരതാമസമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

‘‘സത്യത്തിൽ മക്കൾ ആണ് ഞങ്ങളെ യങ് ആക്കുന്നത്. മകളുടെ ട്രോളിനേക്കാൾ വലുതല്ല, സോഷ്യൽ മീഡിയ ട്രോൾ ഒന്നും.’’-  ജയറാം

വിനയം വിനയാണോ?

ADVERTISEMENT

അഹങ്കാരത്തിന്റെ, ജാഡയുടെ പേരിലാണ് നമുക്കൊക്കെ സാധാരണ ട്രോൾ കിട്ടുക. ഇത് ആദ്യമായിട്ടാകും വിനയത്തിന്റെ പേരിൽ ഒരാൾ വിമർശിക്കപ്പെടുന്നത്. 

പഠിച്ചു പ്രാക്ടീസ് ചെയ്ത വിനയം ഒന്നുമല്ല എനിക്കുള്ളത്. ജന്മനാലുള്ള സ്വഭാവമാണ്. ഒരാളോടു ബിഹേവ് ചെയ്യുമ്പോൾ മനഃപൂർവം മറ്റൊരു സ്വഭാവം എടുത്തണിയാനൊന്നും സാധിക്കില്ലല്ലോ. 38 വർഷമായി സിനിമയിൽ അഭിനയിക്കുന്നു. ഇതു തുടരുന്നിടത്തോളം കാലം ട്രോളും ഉണ്ടാകും എന്നു മനസ്സിലാക്കിയിട്ടുണ്ട്. എങ്കിലും പൊതുവേ ട്രോളിന് അവസരം കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കും. 

ADVERTISEMENT

എവിടെയായിരുന്നു അന്ന്?

ട്വന്റി ട്വന്റി സിനിമയുടെ പോസ്റ്ററിൽ താരങ്ങളെല്ലാം നിരന്നുള്ള ചിത്രത്തിൽ ഞാനില്ലായിരുന്നു. അതിന്റെ കാരണം രണ്ട് ഇന്റർവ്യൂവിൽ രണ്ടു രീതിയിൽ പറഞ്ഞു എന്നതാണ് മറ്റൊരു ട്രോൾ.

ADVERTISEMENT

പുതിയ ഇന്റർവ്യൂവിൽ ദീപാവലി ആഘോഷിക്കാൻ ചെന്നൈയിൽ പോയി എന്നാണ് പറഞ്ഞത്. പഴയതിൽ ശബരിമലക്കു പോയെന്നും. ശരിയാണ്. ഞാൻ പറഞ്ഞതിൽ വൈരുദ്ധ്യമുണ്ടായി. വർഷങ്ങൾക്കു മുൻപു സംഭവിച്ച കാര്യമല്ലേ? ഓർമപ്പിശക് ഉണ്ടാകാമല്ലോ.

അന്നു സിനിമയിൽ ഒപ്പമുണ്ടായിരുന്ന പലരെയും വിളിച്ചു ചോദിച്ചിരുന്നു. ആർക്കും ഞാൻ എവിടെയായിരുന്നെന്നു കൃത്യമായി ഓർക്കാൻ കഴിഞ്ഞില്ല.

കുംഭകോണമോ പെരുമ്പാവൂരോ? 

മറ്റൊരു അഭിമുഖത്തിൽ ഞാൻ കുംഭകോണത്തോടുള്ള ഇഷ്ടം പറഞ്ഞതാണ് വലിയ ട്രോൾ ആയി മാറിയത്. തമിഴരെ പ്രീതിപ്പെടുത്താൻ ഒന്നുമല്ല, ആ പറഞ്ഞ ഇഷ്ടം നൂറു ശതമാനം സത്യമാണ്. അമ്മ കുംഭകോണം സ്വദേശിയായിരുന്നു. അച്ഛൻ പാലക്കാടുകാരനും. അമ്മ മരിക്കും വരെയും വീട്ടിൽ തമിഴ് ആയിരുന്നു ഭാഷ. 

വേനലവധിക്കു ഞങ്ങൾ തമിഴ്നാട്ടിലേക്കു പോകും. അവധിക്കാലം തീരും വരെ  അമ്മൻകുടി ദേവീക്ഷേത്രത്തിന്റെയും കുഭേശ്വരൻ, ശാരംഗപാണി ക്ഷേത്രങ്ങളുടെയും ചുറ്റുവട്ടത്തു കൂട്ടുകാരൊത്തു സൈക്കിൾ ചവിട്ടി നടന്നിരുന്ന കാലം.

മുത്തച്ഛൻ കെ. ആർ. ഗണപതി അയ്യർ പെരുമ്പാവൂരിൽ വക്കീൽ ആയിരുന്നു. അങ്ങനെയാണു കുടുബം പെരുമ്പാവൂരിലെത്തിയത്. അച്ഛൻ  പെരുമ്പാവൂർ റെയോൺ ഫാക്ടറിയിൽ എൻജിനീയർ ആയിരുന്നു. 23ാം വയസ്സിൽ പത്മരാജൻ സാറിന്റെ കണ്ണിൽപെടും വരെയും പെരുമ്പാവൂരും അവിടുത്തെ വീടും തൊടിയും മിമിക്രിയും ഒക്കെയായിരുന്നു ജീവൻ. 

പക്ഷേ, സിനിമയുടെ ഭാഗമായ ശേഷം 32 വർഷം കഴിഞ്ഞതും വീടുവച്ചതും കുട്ടികൾ വളർന്നതും എല്ലാം ചെന്നൈയിലാണ്. ദുബായിൽ, മുംബൈയിൽ ഒക്കെ ജീവിതത്തിന്റെ മുക്കാൽഭാഗവും ചെലവിട്ട മലയാളികളെ നമ്മൾ ‘മുംബൈക്കാരനല്ലേ, ദുബായ്ക്കാരനല്ലേ’ എന്നു പറഞ്ഞ് മാറ്റി നിറുത്തുമോ? മനുഷ്യനെ ഒരു കൃത്യമായ വര വരച്ച് ഇന്ന നാട്ടുകാരനാണ് എന്ന് സ്ഥാപിക്കാൻ ഒരിക്കലും കഴിയില്ലല്ലോ. 

Actor Jayaram Addresses Social Media Criticism:

Jayaram, a veteran Malayalam actor, has recently become the subject of social media trolls, not for arrogance, but for what some perceive as excessive humility. He attributes his youthful energy to his children and believes social media trolls, especially those from his daughter, are less significant than broader online criticism. Jayaram acknowledges that acting for 38 years in cinema inherently invites trolls, but he generally tries to avoid situations that might lead to them. He addresses a recent controversy regarding inconsistencies in his statements about his whereabouts during the 'Twenty 20' film poster issue, explaining it as a lapse in memory for an event years ago. He also clarifies his fondness for Kumbakonam, stemming from his mother's roots and childhood memories, contrasting it with his father's background in Perumbavoor where his grandfather was a lawyer. Despite his deep connection to Perumbavoor and mimicry before his film career, Jayaram has lived in Chennai for 32 years, raising his children there, and questions whether people are ever solely defined by one location, drawing a parallel to Malayalis who spend significant time in places like Mumbai or Dubai.

ADVERTISEMENT