‘വല്ല പണിക്കും പോയി കുടുംബം പോറ്റാൻ നോക്ക്, വിസ്മയ ലാലേട്ടന്റെ മകളാണ്’: സീമ ജി.നായരുടെ കുറിപ്പ് Actress Seema G Nair Defends Mohanlal's Daughter Vismaya Against Social Media Trolls
നടൻ മോഹൻലാലിന്റെ മകളും നടിയുമായ വിസ്മയ മോഹൻലാലിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്ന പരിഹാസങ്ങളെയും വിമർശനങ്ങളെയും ശക്തമായി അപലപിച്ച് നടി സീമ ജി.നായർ രംഗത്തെത്തി. വിസ്മയക്കെതിരെ വരുന്ന ചില ഓൺലൈൻ കമന്റുകൾ വളരെ നികൃഷ്ടമാണെന്നും, അത് വായിക്കുന്നവർക്ക് പോലും സഹിക്കാൻ കഴിയില്ലെന്നും സീമ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. രാഷ്ട്രീയപരമായ അന്ധതയിൽ നിന്നും, ശരീരത്തെക്കുറിച്ചും സംസാരരീതിയെക്കുറിച്ചുമുള്ള വ്യക്തിഹത്യകളിൽ നിന്നും വിസ്മയയെ മോചിപ്പിക്കണമെന്നും, തെറിവിളിക്കുന്നവർ കുടുംബം പോറ്റാൻ വല്ല പണിക്കും പോകണമെന്നും സീമ ഉപദേശിച്ചു. എത്ര ബോഡി ഷൈമിംഗ് ഉണ്ടായാലും വിസ്മയ മോഹൻലാലിന്റെ മകളാണെന്നും അതൊന്നും അവളെ ബാധിക്കില്ലെന്നും പറഞ്ഞ സീമ, അവളുടെ കലാരംഗത്തേക്കുള്ള തുടക്കം ഗംഭീരമാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

നടൻ മോഹൻലാലിന്റെ മകളും നടിയുമായ വിസ്മയ മോഹൻലാലിനെതിരായ സോഷ്യൽ മീഡിയ പരിഹാസങ്ങളെ അപലപിച്ച് നടി സീമ ജി.നായർ. വിസ്മയയ്ക്ക് എതിരെ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട ചില കമന്റുകൾ വായിക്കുന്ന തനിക്കി പോലും സഹിക്കുന്നില്ലെന്ന് സീമ ഫെയ്സ്ബുക്കിൽ കുറിച്ചു.
‘ശുഭദിനം. കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് വിസ്മയ. അച്ഛനും, അമ്മയും സ്നേഹപൂർവ്വം മായ എന്ന് വിളിക്കുന്ന മോൾ, ഇത്രയധികം വലിച്ചു കീറാൻ ഈ മോൾ എന്താണ് ചെയ്തത്, ഈ ജനധിപത്യ രാജ്യത്തിൽ സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലേ, അവരവർക്ക് ഇഷ്ട്ടമുള്ള കാര്യങ്ങൾ പറഞ്ഞില്ലെങ്കിൽ, ഏതു വിധേനയും തേച്ച് ഒട്ടിക്കുക, എത്രമാത്രം നികൃഷ്ട്ടമായി സംസാരിക്കാമോ അത്രയും സംസാരിക്കുക, ചില കമന്റുകൾ വായിക്കുന്ന നമ്മുക്ക് പോലും സഹിക്കുന്നില്ല, രാഷ്ട്രീയ അന്ധത പിടിച്ച കണ്ണുകൾ...പിന്നെ വിസ്മയുടെ സംസാരത്തിനെയും, ബോഡി ലാൻഗ്യെജിനേയും ചോദ്യം ചെയ്ത് കുറച്ചുപേർ, ഞാനൊക്കെ എത്രയോ നാടകങ്ങൾ അഭിനയിച്ചു, ആയിരകണക്കിന് ആൾക്കാരുടെ മുന്നിൽ നാടകം ചെയ്തു, ഇപ്പോളും ഒരു ചെറിയ പ്രോഗ്രാമിന് ചെന്നാൽ പോലും എന്താ പറയേണ്ടതെന്നു അറിയില്ല. ടെൻഷൻ ആണ്, ചുണ്ടൊക്കെ വരണ്ട്, നാവൊക്കെ താന്നു പോകുന്ന അവസ്ഥ, അപ്പോൾ ലാലേട്ടന്റെ മോൾ എന്ന പ്രിവലേജിൽ ഇത് വരെ സോഷ്യൽ മീഡിയയിൽ വന്ന് ഒരു പ്രകടനവും കാണിക്കാത്ത ഒരു കുട്ടിയുടെ അവസ്ഥ എന്താകും, ഇത്രയും വലിയ ആൾക്കാരും സദസ്സും മുന്നിൽ കാണുമ്പോൾ, എന്താണ് പറയേണ്ടതെന്നു ഒരു കൺഫ്യൂഷൻ ഉണ്ടാവും...ഒരു പണിയും ഇല്ലാതെ, ഒരു പണിക്കും പോകാതെ ഇരുന്ന് തെറിവിളിക്കുന്നവരോട് ഒന്നേ പറയാനുള്ളു. വല്ല പണിക്കും പോയി കുടുംബം പോറ്റാൻ നോക്കു. എന്തൊക്കെ പറഞ്ഞാലും, എത്ര ബോഡി ഷൈമിങ് ഉണ്ടായാലും വിസ്മയ ലാലേട്ടന്റെ മകളാണ്, ഇതൊന്നും ആ കുട്ടിക്ക് ഏൽക്കില്ല. .വിസ്മയയുടെ കലാരംഗത്തേക്കുള്ള ‘തുടക്കം’ ഗംഭീരം ആവട്ടെ. നന്മകൾ നേരുന്നു, സിനിമക്കായി കാത്തിരിക്കുന്നു’ എന്നാണ് സീമ കുറിച്ചത്.
നിരവധിയാളുകളാണ് സീമയുടെ പോസ്റ്റിനു താഴെ വിസ്മയയെ പിന്തുണച്ച് കമന്റുകളുമായി എത്തുന്നത്.