വർഷം 7 കഴിഞ്ഞു, തരംഗം അവസാനിക്കുന്നില്ല! ‘വനിത’യുടെ ‘ടൊവിനോ കവർ’ വീണ്ടും ആഘോഷമാക്കി ക്യാംപസുകൾ Tovino Thomas's Viral Onam Cover Photo Trend Continues After Seven Years
2019-ലെ ഓണക്കാലത്ത് 'വനിത'യുടെ കവർ പേജിൽ നടൻ ടൊവിനോ തോമസും ക്യാംപസിലെ ഏഴ് സുന്ദരിമാരും ഒരുമിച്ചെത്തിയ ചിത്രം സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു. സീനിയർ ഫൊട്ടോഗ്രഫർ ശ്രീകാന്ത് കളരിക്കൽ പകർത്തിയ ഈ ചിത്രം അനുകരിച്ച് നിരവധി പേർ ചിത്രങ്ങൾ പങ്കുവെക്കുകയും ക്യാംപസുകളിൽ ഓണപ്പരിപാടികളിൽ ഇത് ഒരു പ്രധാന ആകർഷണമാവുകയും ചെയ്തു. ഏഴ് വർഷങ്ങൾ കഴിഞ്ഞിട്ടും ഈ 'ടൊവിനോ കവർ' ട്രെൻഡ് അവസാനിച്ചിട്ടില്ലെന്ന് സമീപകാലത്ത് എബി എന്ന വിദ്യാർത്ഥി പങ്കുവെച്ച ചിത്രം വ്യക്തമാക്കുന്നു. പഴയ ചിത്രത്തിന്റെ മാതൃകയിൽ ഫോട്ടോയെടുക്കാൻ നിർദ്ദേശിക്കുന്നതിന്റെ വീഡിയോയും ശ്രദ്ധേയമായി.

2019 – ലെ ഓണക്കാലത്ത് സോഷ്യൽ മീഡിയയിലും ക്യാംപസുകളിലും തരംഗമായ ഒരു ചിത്രമുണ്ട്; ‘വനിത’യുടെ ഓണപ്പതിപ്പിന്റെ കവർ പേജിൽ വന്ന, ക്യാംപസിലെ സുന്ദരിമാർക്കൊപ്പമുള്ള നടൻ ടൊവിനോ തോമസിന്റെ മനോഹരമായ ഫോട്ടോ! മലയാളത്തനിമയോടെ ഒരുങ്ങിയെത്തിയ ഏഴ് സുന്ദരിമാർക്കു നടുവിൽ നിറചിരിയോടെ ഇരിക്കുന്ന മലയാളത്തിന്റെ പ്രിയതാരത്തിന്റെ ചിത്രം വളരെ വേഗമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയത്. ‘വനിത’യുടെ സീനിയർ ഫൊട്ടോഗ്രഫർ ശ്രീകാന്ത് കളരിക്കൽ പകർത്തിയ ഈ ഹിറ്റ് ഫോട്ടോയെ അനുകരിച്ച് സോഷ്യൽ മീഡിയയിൽ നിരവധിയാളുകള്‍ തങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. ക്യാംപസുകളിലെ ഓണപ്പരിപാടികളിൽ ഈ ഫോട്ടോ സൃഷ്ടിച്ച ഓളം ചെറുതല്ല. എന്നാൽ വർഷം ഏഴ് കഴിഞ്ഞിട്ടും ആ തരംഗം അവസാനിക്കുന്നില്ലെന്നാണ് സോഷ്യൽ മീഡിയയിലൂടെ മനസ്സിലാകുന്നത്. ആ ഫോട്ടോ അനുകരിച്ച് പകർത്തിയ തന്റെ ചിത്രം എബി എന്ന വിദ്യാർത്ഥി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത് ഇപ്പോൾ വൈറൽ ആണ്. പഴയ ‘ടൊവിനോ കവർ’ മൊബൈൽ ഫോണിൽ കാണിച്ചു കൊടുത്ത് ഇതുപോലെ ഒരു ഫോട്ടോ എടുക്കണമെന്ന് ഫൊട്ടോഗ്രഫറോട് പറയുന്നതിന്റെ വിഡിയോയും എബി പോസ്റ്റ് ചെയ്തിട്ടുണ്ട്. ക്യാംപസിലെ ഓണപ്പരിപാടിക്കിടെയാണ് ഈ ഫോട്ടോ പകർത്തിയത്. ഇതിന്റെ തുടർച്ച പോലെ പലരും ‘ടൊവിനോ കവർ’ റീ ക്രിയേറ്റ് ചെയ്തു തുടങ്ങി എന്നാണ് കമന്റുകളിലൂടെ മനസ്സിലാകുന്നത്.
നിങ്ങളും ‘ടൊവിനോ കവർ’ റീ ക്രിയേറ്റ് ചെയ്യുന്നുണ്ടെങ്കിൽ കമൻറ് ബോക്സിൽ ഫോട്ടോ പങ്കുവയ്ക്കൂ...