‘മമ്മൂട്ടി ചെയ്തുവച്ചതൊന്നും ഒരുത്തനും പൊക്കാൻ പറ്റൂല്ല’!ഓണമെത്താൻ കാക്കാതെ വന്ന ‘അർത്ഥം’: അൻവർ അബ്‌ദുള്ള എഴുതുന്നു Arththam: Mammootty's Unforgettable Onam Release
1989-ലെ ഓണക്കാലത്ത് റിലീസ് ചെയ്യപ്പെട്ട 'അർത്ഥം' എന്ന മമ്മൂട്ടി ചിത്രത്തെക്കുറിച്ചുള്ള ഓർമ്മകളും അനുഭവങ്ങളും അധ്യാപകനും എഴുത്തുകാരനുമായ അൻവർ അബ്‌ദുള്ള പങ്കുവെക്കുന്നു. ഫാഷൻ മോഡലായി തിളങ്ങിയ മമ്മൂട്ടിയുടെ വസ്ത്രധാരണവും വ്യത്യസ്തമായ ഹെയർസ്റ്റൈലും അന്നത്തെ പ്രേക്ഷകരെ ആകർഷിച്ചിരുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഈ ചിത്രം, വേണു നാഗവള്ളിയുടെ തിരക്കഥയിൽ ജീവൻ തുടിക്കുന്ന കഥാപാത്രങ്ങളിലൂടെയും നരേന്ദ്രൻ എന്ന ജയിൽവാസി എഴുതിയ നോവലിനെക്കുറിച്ചുള്ള സംഭവവികാസങ്ങളിലൂടെയും പ്രേക്ഷകരെ ആകർഷിച്ചു. സംഭാഷണങ്ങളുടെ അവതരണത്തിലും ശരീരഭാഷയിലും മമ്മൂട്ടി കാഴ്ചവെച്ച അസാമാന്യ പ്രകടനം ചിത്രത്തിന് വലിയ വിജയവും പ്രേക്ഷകരുടെ മനസ്സിൽ ഇടവും നേടിക്കൊടുത്തു.

ഓണം എന്നാൽ ഓണക്കാലത്തെ സിനിമാക്കാഴ്ചകളുടെ ആഘോഷം കൂടിയാണ് മലയാളികൾക്ക്. ഓണക്കാലത്ത് തിയറ്ററുകളിലെത്തി വൻ വിജയങ്ങളായ സിനിമകളെത്രയോ...അങ്ങനെയൊരു ഓണക്കാല സിനിമാനുഭവം ‘അർത്ഥപൂർണ്ണം!’ എന്ന പേരിൽ ‘വനിത ഓൺലൈനിലൂടെ’ വായനക്കാർക്കായി പങ്കുവയ്ക്കുകയാണ് അധ്യാപകനും എഴുത്തുകാരനുമായ അൻവർ അബ്‌ദുള്ള:
1989 ഓണം റിലീസായി ഞാൻ പ്രതീക്ഷിച്ച പടമാണ് ‘അർത്ഥം’. മമ്മൂട്ടി ഫാഷൻ മോഡലിനെപ്പോലെ തിളങ്ങുന്ന ‘അർത്ഥം’.
മമ്മൂട്ടിയുടെ കടുത്ത ആരാധകനായിരുന്നു, എക്കാലത്തും. അദ്ദേഹത്തിന്റെ ഒരനക്കം പോലും ശൈലീസുഭഗം. എല്ലാം മാനറിസമാണ്. ശബ്ദം അതിഗംഭീരം. അതിന്റെ മോഡുലേഷനും ടൈമിംഗും അപാരം. പുരുഷഗോപുരം എന്നു പറഞ്ഞാൽ ഇതാണ്.
അങ്ങനെയിരിക്കെയാണ് ‘അർത്ഥ’ത്തിന്റെ വരവ്. സിനിമാമാസികകളിൽ കണ്ടതെല്ലാം സ്യൂട്ട് ചെയ്ത, പ്രത്യേകതരം ടൈ ലോഹബട്ടൻ കൊണ്ട് ടക്ക്ൾ ചെയ്ത ലോകോത്തര മമ്മൂട്ടിയെ. മമ്മൂട്ടി സ്റ്റൈലനാകുന്നത് പുതുമയല്ല. എന്നാലും ഇത് അടിമുടി പുതുമ. മുടി രണ്ടുവശത്തുനിന്നും നടുക്കുമേലോട്ടു ചീകി മുന്നോട്ടു വലിച്ചിട്ടിരിക്കുന്നത് പുതിയ കേശപരിഷ്കാരം. എല്ലാം കൊണ്ടും വേറെ ലെവൽ മമ്മൂട്ടി. അപ്പോൾ വേറേ ലെവൽ പടത്തിനായി കാത്തിരിപ്പ്.
അത്തവണത്തെ ഓണം മമ്മൂട്ടി തൂക്കും എന്നു തോന്നിച്ചു.
ഓണമെത്താൻ കാത്തില്ല ‘അർത്ഥം’. ഇത്തിരി നേരത്തേ പോന്നു. അഭിനവമാവേലിയുടെ അവതാരപ്പിറവി.
കൂടെ, ‘കാർണിവലും’ റിലീസായിട്ടുണ്ട്. ‘ആഷ’യിൽ ‘കാർണിവൽ’. അതിൽ നേർവിപരീതം - ഫാഷൻ ബോധമില്ലാത്ത തെമ്മാടി ഭരതൻ.
ആദ്യകാഴ്ച ‘അനുപമ’യിൽ ‘അർത്ഥം’ തന്നെ.
സത്യൻ അന്തിക്കാടാണു സംവിധാനം. തിരക്കഥ വേണു നാഗവള്ളിയാണ്. സത്യൻ അന്തിക്കാടും മമ്മൂട്ടിയും മുൻപ് ഒന്നിച്ച ശ്രീധരന്റെ ഒന്നാം തിരുമുറിവ് അത്ര ഏശിയില്ല. അതിനാൽ ഈ പടം വിജയമാകേണ്ടത് സംവിധായകന്റെ നിർബന്ധമാണ്. പക്ഷേ, വേണു നാഗവള്ളി ? പെണ്ണു വന്നു പ്രേമം പറഞ്ഞാൽ (സിനിമയിൽ) നിസ്സംഗനായി നോക്കിനിൽക്കുന്ന വേണു നാഗവള്ളി മമ്മൂട്ടിയെ എങ്ങനെ എഴുതിശരിയാക്കാനാണ് എന്നൊരു പേടി കേറുമ്പോൾ ഉണ്ടായിരുന്നു. പക്ഷേ, പടം തുടങ്ങി, ആദ്യസീൻ തന്നെ അമ്പരപ്പിച്ചു. മരിക്കാൻ കത്തെഴുതുന്ന നരേന്ദ്രൻ എന്ന മമ്മൂട്ടി. മറ്റൊരു ആത്മഹത്യക്കാരനെ രക്ഷിക്കുന്ന അടുത്ത സീക്വൻസോടെ പടം കത്തിത്തുടങ്ങി. ഉൾക്കഥ പറഞ്ഞനേരം കൊണ്ടു പറഞ്ഞു കഴിഞ്ഞു.
ജയിലിലായ നായകൻ നോവലെഴുതുന്നു, അവാർഡു കിട്ടുന്നു, പരോളിൽ വരുന്നു, കശ്മലരെ കശാപ്പു ചെയ്യുന്നു. കഥ നിസ്സാരം, നട്ടാൽ കുരുക്കാത്ത നുണ. പക്ഷേ, അതെടുത്തിരിക്കുന്ന ‘സത്യാത്മകത’ തെളിമയുറ്റത്. ഓരോ കഥാപാത്രവും ജീവനും ജീവസ്സും ഉറ്റത്.
അവസാനം, ബെൻ നരേന്ദ്രൻ വാദം കേൾക്കുന്ന ജഡ്ജിയും വിധിനടപ്പിലാക്കുന്ന ആരാച്ചാരും ആകുന്ന അന്ത്യരംഗങ്ങളിൽ രോമാഞ്ചമായിരുന്നു. ഒടുവിൽ, എന്തിനോ വേണ്ടി ശോകാകുലമായ മനസ്സുമായി പുറത്തേക്ക്.
മനസ്സുനിറച്ച സിനിമ. അന്നു മുതൽ എത്രയോ തവണ കണ്ടിരിക്കുന്നു.
‘അർത്ഥ’ത്തിലെ സ്റ്റൈൽ ഇന്ത്യയിൽ ഒരു നടനും ചെയ്യാൻ കഴിയില്ല. സ്റ്റൈലിനെ നശിപ്പിക്കാതെയുള്ള അഭിനയത്തിന്റെ കൂട്ട് അനിതരസാധാരണം. ‘നിനക്കെതിരേ തെളിവുകളില്ല, സാക്ഷികളില്ല...’ എന്നു പ്രത്യേകതാളത്തിൽ പറയുകയും നടന്നുവരികയും ചെയ്യുന്നതിനിടയിൽ, ‘സാക്ഷികളില്ലാ!’ എന്ന ഡയലോഗും ഒരു തൊഴിയുമാണ്. അതൊക്കെ, സ്വന്തം ശരീരം കൈവെള്ളയിലാക്കിയ നടനേ പറ്റൂ.
മമ്മൂട്ടി ചെയ്തുവച്ചതൊന്നും ഒരുത്തനും പൊക്കാൻ പറ്റൂല്ല.
കോട്ടയം കുഞ്ഞച്ചൻ
പെരുമാൾ
കുട്ടപ്പായി
ബെൻ നരേന്ദ്രൻ...
സത്യൻ അന്തിക്കാടിന്റെ വ്യത്യസ്തമായ സിനിമയാണ് ‘അർത്ഥം’. ചന്തു ഫിലിംസിന്റെ ബാനറിൽ സൂര്യചന്ദ്രലാൽ നിർമ്മാണം. അദ്ദേഹം പിന്നെ ഒരുപടവുമെടുത്തില്ല. ചിലതെല്ലാം ഒരെണ്ണം മതിയല്ലോ!
ആ വർഷത്തെ ഓണക്കാലത്ത് കേരളത്തിലെ തിയറ്ററുകളിൽ ‘അർത്ഥ’മുണ്ടായിരുന്നു.
ഓണക്കാലത്തും ഞാൻ ‘അർത്ഥം’ കണ്ടു. എന്റെ ഓണപ്പടം ‘അർത്ഥ’മായിരുന്നു.