പൂക്കളങ്ങളുടെ നിറക്കൂട്ടും സംഗീതത്തിന്റെ മാസ്മരികതയും: ഹൃദയം കവർന്ന് ‘മനോരമ വനിത പൊന്നോണക്കാഴ്ച’ Manorama Vanitha Onakkazhcha Lights Up Thiruvananthapuram with Floral Art and Music
മനോരമ വനിതയുടെ നേതൃത്വത്തിൽ ലുലു മാളിൽ സംഘടിപ്പിച്ച 'പൊന്നോണക്കാഴ്ച' ആഘോഷ പരിപാടികൾ വർണ്ണാഭമായി. പൂക്കളമത്സരത്തിലും സംഗീതമത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പൂക്കളമത്സരത്തിൽ പൂജപ്പുര ശിഖ ടീമിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 'ബാറ്റിൽ ഓഫ് ബാൻഡ്സ്' സംഗീതമത്സരത്തിൽ അനന്തപുരി എക്സ്പ്രസ് ഒന്നാം സ്ഥാനം നേടി. ചലച്ചിത്ര താരങ്ങളും മറ്റ് പ്രമുഖ വ്യക്തികളും ചടങ്ങിൽ സംബന്ധിച്ചു.

പൂക്കളങ്ങളുടെ നിറക്കൂട്ടും സംഗീതത്തിന്റെ മാസ്മരികതയും കൊണ്ട് ഉത്സവനിമിഷങ്ങളൊരുക്കി ‘മനോരമ വനിത പൊന്നോണക്കാഴ്ച’ ശ്രദ്ധേയമായി.
വർണക്കാഴ്ചയായി പൂക്കളമത്സരം
തിരുവനന്തപുരം ലുലു മാളിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മനോരമ വനിത പൊന്നോണക്കാഴ്ച പൂക്കള മത്സരത്തിലെ വിജയികൾക്കു ചലച്ചിത്ര താരം സുധീർ കരമന, മിൽമ തിരുവനന്തപുരം മേഖല യൂണിയന്റെ മാനേജിങ് ഡയറക്ടർ ആർ. രാരാരാജ് എന്നിവർ ചേർന്നു സമ്മാനങ്ങൾ വിതരണം ചെയ്തു.
ഒന്നാം സമ്മാനം പൂജപ്പുര ശിഖ ടീമും (25000 രൂപ), രണ്ടാംസമ്മാനം ചൊവ്വര നാച്ചുറൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും ( 15,000 രൂപ) മൂന്നാം സമ്മാനം കുര്യാത്തി സൂര്യോദയം ടീമും ( 10,000 രൂപ) സ്വന്തമാക്കി. വനിതകൾ മാത്രം ചേർന്ന് ഒരുക്കിയ അത്തപ്പൂക്കളത്തിനു മണക്കാട് ചിങ്ങപ്പൂക്കൾ ടീമിനും ( 5000 രൂപ), സ്റ്റുഡന്റ് വിഭാഗത്തിനു തിരുവല്ലം ക്രൈസ്റ്റ് നഗർ ടീമിനും ( 5000 രൂപ) സമ്മാനം ലഭിച്ചു. പങ്കെടുത്ത എല്ലാ ടീമുകൾക്കും പ്രോത്സാഹനസമ്മാനവും നൽകി.
പുതുരാഗമൊരുക്കി സംഗീത മത്സരം
മനോരമ വനിത ‘ ബാറ്റിൽ ഓഫ് ബാൻഡ്സ്’ സംഗീതമത്സരത്തിൽ അനന്തപുരി എക്സ്പ്രസ് ഒന്നാം സ്ഥാനം ( 50,000 രൂപ) സ്വന്തമാക്കി. തെക്കുംകൂർ രണ്ടാം സ്ഥാനവും (30,000 രൂപ) ആക്സിഡന്റൽ ഹാലോ മൂന്നാം സ്ഥാനവും ( 20,000 രൂപ) നേടി. മ്യൂസിക് കഫേ, അമൻ സാക്ക് ലൈവ്, ഹർത്താൽ ഓൺ സൺഡേ, മർവ, യുവ ടീമുകൾക്കു പ്രോത്സാഹന സമ്മാനം ലഭിച്ചു. മന്ത്രി ബിന്ദു കൃഷ്ണ, നടി മീനാക്ഷി അനൂപ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.