ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ എവറസ്റ്റ് കൊടുമുടി കീഴടക്കിയ മൂന്നാമത്തെ മലയാളിയായ സുഹ്റ, തന്റെ യാത്രയിലൂടെ സ്ത്രീകളെ അവരുടെ സ്വപ്നങ്ങൾക്ക് പിന്നാലെ പോകാൻ പ്രചോദിപ്പിക്കുന്നു. യാതൊരു മലകയറ്റ പാരമ്പര്യവുമില്ലാതിരുന്നിട്ടും, കഠിനമായ പരിശീലനത്തിലൂടെയും അതിശയകരമായ ഇച്ഛാശക്തിയിലൂടെയും സുഹ്റ ഈ നേട്ടം കൈവരിച്ചു. പ്രതികൂല സാഹചര്യങ്ങളെ ധൈര്യപൂർവ്വം അഭിമുഖീകരിച്ചാൽ വിജയം ഉറപ്പാണെന്ന് അവർ പറയുന്നു. അടുത്തതായി 'സെവൻ സമ്മിറ്റ്സ്' ചാലഞ്ച് പൂർത്തിയാക്കാനാണ് സുഹ്റ ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ എവറസ്റ്റ് കൊടുമുടി കീഴടക്കിയ മൂന്നാമത്തെ മലയാളിയായ സുഹ്റ, തന്റെ യാത്രയിലൂടെ സ്ത്രീകളെ അവരുടെ സ്വപ്നങ്ങൾക്ക് പിന്നാലെ പോകാൻ പ്രചോദിപ്പിക്കുന്നു. യാതൊരു മലകയറ്റ പാരമ്പര്യവുമില്ലാതിരുന്നിട്ടും, കഠിനമായ പരിശീലനത്തിലൂടെയും അതിശയകരമായ ഇച്ഛാശക്തിയിലൂടെയും സുഹ്റ ഈ നേട്ടം കൈവരിച്ചു. പ്രതികൂല സാഹചര്യങ്ങളെ ധൈര്യപൂർവ്വം അഭിമുഖീകരിച്ചാൽ വിജയം ഉറപ്പാണെന്ന് അവർ പറയുന്നു. അടുത്തതായി 'സെവൻ സമ്മിറ്റ്സ്' ചാലഞ്ച് പൂർത്തിയാക്കാനാണ് സുഹ്റ ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ എവറസ്റ്റ് കൊടുമുടി കീഴടക്കിയ മൂന്നാമത്തെ മലയാളിയായ സുഹ്റ, തന്റെ യാത്രയിലൂടെ സ്ത്രീകളെ അവരുടെ സ്വപ്നങ്ങൾക്ക് പിന്നാലെ പോകാൻ പ്രചോദിപ്പിക്കുന്നു. യാതൊരു മലകയറ്റ പാരമ്പര്യവുമില്ലാതിരുന്നിട്ടും, കഠിനമായ പരിശീലനത്തിലൂടെയും അതിശയകരമായ ഇച്ഛാശക്തിയിലൂടെയും സുഹ്റ ഈ നേട്ടം കൈവരിച്ചു. പ്രതികൂല സാഹചര്യങ്ങളെ ധൈര്യപൂർവ്വം അഭിമുഖീകരിച്ചാൽ വിജയം ഉറപ്പാണെന്ന് അവർ പറയുന്നു. അടുത്തതായി 'സെവൻ സമ്മിറ്റ്സ്' ചാലഞ്ച് പൂർത്തിയാക്കാനാണ് സുഹ്റ ലക്ഷ്യമിടുന്നത്.

ചുറ്റുമുള്ള ‘നോ’കളെ പേടിച്ച് ആദ്യ ചുവടുവയ്ക്കാൻ പേടിച്ചാൽ നഷ്ടപ്പെടുന്നതു സ്വപ്നം തന്നെയാണ്. മുന്നോട്ടു പോകാനുള്ള അവസരം നഷ്ടമായ സങ്കടത്തിൽ ജീവിക്കുന്നതിലും നല്ലത് സ്വപ്നത്തിനായി ഇറങ്ങിത്തിരിക്കുന്നതാണ്. എല്ലാ സ്ത്രീകളോടും പറയാനുള്ളത് അതാണ്...’’ ഇങ്ങനെ പ്രചോദിപ്പിക്കുന്നതു മറ്റാരുമല്ല, ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള എവറസ്റ്റ് കീഴടക്കിയ മൂന്നാമത്തെ മലയാളിയായ സുഹ്റയാണ്.

മലപ്പുറത്തെ നാട്ടിൻപുറത്തിരുന്നു സുഹ്റ പണ്ടു കണ്ട സ്വപ്നങ്ങളിലൊന്നും  മഞ്ഞുമൂടിയ മലനിരകൾ ഉണ്ടായിരുന്നേയില്ല. സ്കൂൾ കാലത്തു സ്പോർട്സ് താരമായിരുന്ന, കോളജിലെ അത്‌ലറ്റിക് ചാംപ്യനായ സുഹ്റ വിവാഹത്തിനു ശേഷമാണു കീഴടക്കാൻ കൊടുമുടികളേറെ ബാക്കിയുണ്ടെന്നു തിരിച്ചറിഞ്ഞത്. ഭർത്താവ് സിറാജും മക്കളായ എമിറും എഹാബും ആ ആഗ്രഹത്തിനു പച്ചക്കൊടി വീശിയപ്പോൾ അകലെ തിളങ്ങുന്ന മഞ്ഞു മലകളോട് സുഹ്റ പറഞ്ഞു, അയാം കമിങ്.

ADVERTISEMENT

ബെംഗളൂരുവിൽ  എച്ച്ആർ കൺസൽറ്റന്റായി   ജോ ലി ചെയ്യുന്ന സുഹ്റ ഇടയ്ക്ക് ഒരു ബ്രേക്കെടുത്തു മലകയറാൻ പോകും.

ആ സന്തോഷത്തിന്റെ കഥ ബെംഗളൂരുവിലെ വീട്ടിലിരുന്നു സുഹ്റ പറയുന്നതു കേൾക്കാം.

ADVERTISEMENT

ഓടിയോടി സ്വപ്നത്തിനു പിറകേ

മലപ്പുറം മഞ്ചേരിയിലെ സർക്കാർ ഉദ്യോഗസ്ഥരായ അബ്ദുൽ ജലീലിന്റെയും ആയിഷാബിയുടെയും മൂന്നു മക്കളിൽ ഏറ്റവും ഇളയയാളാണു സുഹ്റ. രണ്ടു ചേട്ടൻമാരുടെ കുഞ്ഞനിയത്തിയായി ‘സുരക്ഷാവലയത്തിനുള്ളിലാണു’ വളർന്നതെന്നു പറഞ്ഞു സുഹ്റ ചിരിക്കുന്നു.

ADVERTISEMENT

‘‘മഞ്ചേരി ഗേൾസ് ഹൈസ്കൂളിലാണു പത്താം ക്ലാസ് വരെ പഠിച്ചത്. പ്ലസ്ടു പാസ്സായതു കോഴിക്കോട് എംഇഎസ് രാജാ റസിഡൻഷ്യൽ സ്കൂളിൽ നിന്ന്. ആ സമയത്തേ സ്പോർട്സിൽ സജീവമായിരുന്നു. കുറ്റിപ്പുറം എംഇഎസ് കോളജ് ഓഫ് എൻജിനീയറിങ്ങിലെ ബിരുദകാലത്ത് ഗേൾസ് സ്പോർട്സ് ചാംപ്യനായി. കൊൽക്കത്ത ഐഐഎമ്മിൽ എക്സിക്യുട്ടീവ് എച്ച്ആർ മാനേജ്മെന്റ് പ്രോഗ്രാം ചെയ്ത സമയത്താണ് ട്രെക്കിങ്ങും ഹൈക്കും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയത്. മണിക്കൂറുകളോ ഒരു ദിവസമോ എടുത്തു പൂർത്തിയാക്കുന്ന മലകയറ്റമാണ് ഹൈക്കിങ്. രണ്ടോ അതിലധികമോ ദിവസമെടുത്തു പൂർത്തിയാക്കുന്നവ ട്രെക്കിങ്ങും. 

പിന്നെയാണ് ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ സിറാജുമായുള്ള വിവാഹം. സൈനിക് സ്കൂളിൽ പഠിച്ച സിറാജും അത്‌ലീറ്റാണ്. വയനാട്ടിലെ സിറാജിന്റെ വീട്ടിലെത്തിയ പിറകേ മലകളോടുള്ള ഇഷ്ടം കൂടി. അ പ്പോഴും ട്രെക്കിങ് മോഹം തീവ്രമല്ലായിരുന്നു. രണ്ടു മക്കളും ജനിച്ച ശേഷമാണ് ആദ്യത്തെ മലകയറ്റം. 2017ൽ നാത്തൂൻ  ലുബ്നയ്ക്കൊപ്പം വയനാട്ടിലെ 1030 മീറ്റർ ഉയരമുള്ള മുട്ടിൽ മലയിലേക്കു സൂര്യോദയം കാണാനായി കയറി. മലമുകളിൽ നിൽക്കുമ്പോൾ അങ്ങകലെ സ്വർണമേഘങ്ങളും അവയ്ക്കിടയിലൂടെ തിളങ്ങുന്ന സൂര്യനും. ആ കാഴ്ചയുടെ ഭംഗിയിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കം. 

ഉയരം കൂടുമ്പോൾ ഹരം കൂടും

കുറച്ചുകൂടി ഹരം പിടിപ്പിക്കുന്ന മലകയറ്റങ്ങളെക്കുറിച്ചു വായിച്ചറിഞ്ഞും യുട്യൂബ് വിഡിയോകൾ കണ്ടും തയാറെടുത്തു. ഉയരം കൂടുമ്പോൾ ഹരം കൂടുമെന്നാണ്. അത്തരം യാത്രകൾ ചെയ്തവരെ നേരിട്ടു കണ്ടു സംസാരിച്ചും പുസ്തകങ്ങൾ വായിച്ചും ട്രെക്കിങ് ടെക്നിക്കുകൾ പഠിച്ചു തുടങ്ങി. 

ഹൈ ആൾട്ടിട്യൂഡ് ട്രെക്കിങ്ങിനു നല്ല തയാറെടുപ്പു വേണം. നല്ല ആരോഗ്യവും പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാനുള്ള കരുത്തും നേടാനായി സ്ട്രെങ്ത് ട്രെയ്നിങ്ങും എൻഡുറൻസ് ട്രെയ്നിങ്ങും പ്രധാനമാണ്. എയ്റോബിക് കപ്പാസിറ്റി കൂട്ടാൻ ഓട്ടമാണു പ്രധാന വ്യായാമം. ജിമ്മിലാണു സ്ട്രെങ്ത് ട്രെയ്നിങ് ചെയ്യുക. 

മല കയറ്റം പരിശീലിക്കാൻ ഞാൻ ചെയ്ത ടെക്നിക് പറയാം. ഞങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിനു 12 നിലകളുണ്ട്. പർവതാരോഹണം നടത്തുമ്പോൾ ഉപകരണങ്ങളും ഭക്ഷണവും മരുന്നും ഓക്സിജൻ സിലിണ്ടറുമൊക്കെയായി ബാഗിനു പത്തു കിലോ ഭാരമുണ്ടാകും. അതുകണക്കാക്കി ഭാരമുള്ള ബാഗ് ചുമലിലിട്ട് പടികളെല്ലാം പത്തുവട്ടം കയറിയിറങ്ങും. കൃത്യസമയത്ത് ഈ ടാസ്ക് പൂർത്തിയാക്കുന്നുണ്ടോ എന്നും നോക്കും. പല പർവതാരോഹണങ്ങളും രാത്രിയിലാണു നടക്കുക. അതിനായി രാത്രി 12 മുതൽ രാവിലെ ആറു വരെയും പ്രാക്ടീസ് ചെയ്യും. 

മൂന്നു മാസത്തെ പരിശീലനത്തിനു ശേഷം ഏഴു ദിവസത്തേക്കു കശ്മീരിൽ ട്രെക്കിങ്ങിനു പോയി. പിന്നെ, എവറസ്റ്റ് എന്ന സ്വപ്നം മനസ്സിൽ വച്ചു മറ്റു കൊടുമുടികളൊക്കെ കയറി പരിശീലിച്ചു. നേപ്പാളിലെ കുംഫുവിലെ 6119 മീറ്റർ ഉയരമുള്ള ലോബുച്ചെ കൊടുമുടി രണ്ടുവട്ടം കീഴടക്കിയിട്ടുണ്ട്. ഐലൻഡ് പീക്ക്, അമ ദബ്ലം, കാങ് യാത്‌സെ 1, കാങ് യാത്‌സെ 2, ദിസോ ജോംഗോ (വെസ്റ്റ്), ക്യാഗർ കാങ്ഗ്‌രി കൊടുമുടികളടക്കം 6000 മീറ്ററിലധികം ഉയരമുള്ളവയെല്ലാം കയറി. ചിലപ്പോഴൊക്കെ പ്രതികൂല സാഹചര്യങ്ങളെ തുടർന്നു ട്രെക്കിങ് നിർത്തേണ്ടിയും വന്നു. 

സ്വപ്നത്തിന്റെ കൊടുമുടിയിൽ

എവറസ്റ്റ് മോഹത്തിനായി ഒരു വർഷത്തിലധികം കഠിനപരിശീലനം നടത്തി. വലിയ ഐസ് പാളികൾക്കു മുകളിലൂടെയാണു കയറേണ്ടി വരിക. മഞ്ഞിൽ തുളച്ചുകയറി ചുവടുറപ്പിച്ചു നിർത്തുന്ന ക്രാംപൺസും (ഐസ് ഷൂ), ഐസ് ആക്സ് എന്ന കൈക്കോടാലിയടക്കം ഉപകരണങ്ങളും അ നായാസം ഉപയോഗിക്കാനും പഠിക്കണം. 

2026 ഏപ്രിൽ 10 ന് എവറസ്റ്റ് എക്സ്പെഡിഷൻ തുടങ്ങി. 2800 മീറ്റർ ഉയരത്തിൽ നിന്നാണു കയറുക. ഓരോ ദിവസവും ആറു മണിക്കൂറോളം മലകയറും, പിന്നെ വിശ്രമം. കാഠ്മണ്ഡുവിൽ നിന്ന് എവറസ്റ്റ് ബേസ് ക്യാംപ് വരെയുള്ള ട്രെക്കിങ്ങിനായി ഒൻപതു ദിവസം വേണ്ടിവരും. 5300 മീറ്റ ർ ഉയരത്തിലെ ആ സാഹചര്യങ്ങളോടു ശരീരം പൊരുത്തപ്പെടാൻ പിന്നെയും രണ്ടുമൂന്നു ദിവസമെടുക്കും. അതുകൊണ്ടുതന്നെ ബേസ് ക്യാംപിലെത്തിയാൽ അടുത്ത കയറ്റത്തിനു മുൻപ് ആക്ടീവ് റെസ്റ്റ് എന്ന ഘട്ടമാണ്.

മഞ്ഞുവീഴ്ചയുള്ള സ്ഥലങ്ങളിലൂടെ കയറുന്നതിനായുള്ള ഐസ് ഫോൾ ട്രെയ്നിങ്, എൻഡുറൻസ്, ഹൈക്ക് പ്രാക്ടീസ് എന്നീ ആക്ടിവിറ്റികളാണു രാവിലെ മുതൽ ചെയ്യുക. ഉച്ചയ്ക്കു ശേഷം വിശ്രമം. അതുകൊണ്ടാണ് ഈ ഘട്ടത്തെ ആക്ടീവ് റെസ്റ്റ് എന്നു വിളിക്കുന്നത്.   

പിന്തിരിപ്പിക്കുന്ന അപകടങ്ങൾ

ബേസ് ക്യാംപിൽ നിന്ന് എവറസ്റ്റിന്റെ 7200 മീറ്റർ ഉയരം വരെ കയറിയ ശേഷം തിരിച്ചിറങ്ങും. തിരിച്ചെത്തി ഒരു രാത്രി ഉറങ്ങി എഴുന്നേറ്റാലേ അക്ലമറ്റൈസേഷൻ റൊട്ടേഷൻ പൂർത്തിയാകൂ. അവസാന കയറ്റത്തിനു മുൻപ് (ഫൈനൽ പുഷ്) ശരീരത്തെ പൂർണമായും തയാറെടുപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഈ പ്രക്രിയയിലൂടെ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനം കൂടുമ്പോഴാണ് അതിശൈത്യത്തെ അതിജീവിക്കാൻ ശരീരത്തിനു കരുത്തു കിട്ടുന്നത്. ‘ക്ലൈംബ് ഹൈ, സ്ലീപ് ലോ’ എന്നതും അക്ലമറ്റൈസേഷനിലെ അലിഖിത നിയമമാണ്.

സുഹ്റ, ഭർത്താവ് സിറാജ്, മക്കളായ എമിർ, എഹാബ്

എവറസ്റ്റിലെ കാലാവസ്ഥ ഏതു സമയവും മാറാം. മ ഞ്ഞുകാറ്റു വന്നാൽ പെട്ടുപോകും. മുന്നിൽ പൊയ്ക്കൊണ്ടിരിക്കുന്നവരുടെ ഐസ് ഷൂവും ആക്സുമൊക്കെ തട്ടി ചിതറുന്ന മഞ്ഞുകട്ടകൾ ദേഹത്തേക്കു തെറിച്ചുവീഴും. പ്രതികൂല സാഹചര്യങ്ങൾ എപ്പോൾ വേണമെങ്കിലും വന്നുപെടാവുന്ന ഭാഗമാണ് കുംബു ഐസ് ഫോൾ ഏരിയ. സൂര്യപ്രകാശമേറ്റ് മഞ്ഞുരുകിക്കൊണ്ടിരിക്കും. തെന്നി അപകടമുണ്ടാകുമെന്നതിനാൽ രാത്രിയാണു മിക്കവാറും കയറുക. 

ഇതിനിടെ യാത്ര അവസാനിപ്പിക്കേണ്ടി വരുമോ എന്ന് ആശങ്ക തോന്നിയ ഘട്ടവുമുണ്ടായി. വഴിയിൽ  ഭീമാകാരനായ മഷ്റൂമിനെ പോലെ ഒരു മഞ്ഞുമല രൂപപ്പെട്ടിരുന്നു. സെറാക് എന്നാണ് ഇവയെ വിളിക്കുക. വഴി തടസ്സപ്പെട്ടതോടെ റൂട്ട് നിശ്ചയിക്കുന്ന ഐസ് ഫോൾ ഡോക്ടർമാർ ആശങ്കയിലായി. കാത്തിരിക്കാനായിരുന്നു തീരുമാനം. 

വീണ്ടും മഞ്ഞുവീഴ്ചയുണ്ടാകുമോ എന്ന ടെൻഷനിലാണ് എല്ലാവരും. അപ്പോൾ ഞാനാലോചിച്ചത് തൊട്ടു മുൻപത്തെ വർഷം നിരാശയോടെ മടങ്ങിയതാണ്. 2025ൽ എവറസ്റ്റിന്റെ 7500 മീറ്റർ ഉയരത്തിലുള്ള ക്യാംപ് 3 വരെ എത്തിയതാണ്. അവിടെ നിന്നു ഹൈക്ക് തുടങ്ങിയപ്പോഴേക്കും കാലാവസ്ഥ വളരെ മോശമായി. അതോടെ മടങ്ങാൻ നിർദേശം കിട്ടി. ഇക്കുറി കാത്തിരിപ്പിനൊടുവിൽ മുകളിലൂടെ റൂട്ട് പുനർനിർണയിച്ചു. കുറച്ചുദൂരം കയറിയപ്പോഴേക്കും സെറാക്കിന്റെ ഒരു ഭാഗം അടർന്നു വീണു. മുന്നിൽ പോയ ടീം അപകടത്തിൽ പെട്ടതു ഞങ്ങളുടെ കൺമുന്നിലാണ്.

പ്രചോദനമാകാം എന്നും

എവറസ്റ്റ് കീഴടക്കുന്നതിന് (ഫൈനൽ സമ്മിറ്റ്) 150 മീറ്റർ താഴെയാണ് ഹിലറി സ്റ്റെപ്സ് എന്ന ഭാഗം. മഞ്ഞും പാറകളും ഇടകലർന്നു കയറ്റം കുറച്ചു ദുഷ്കരമായ ഇടമാണത്. അവിടെ മുൻപെങ്ങോ മരണപ്പെട്ട ഒരു പർവതാരോഹകന്റെ മൃതശരീരമുണ്ട്. അതു കടന്നുവേണം യാത്ര തുടരാൻ. എല്ലാ കടമ്പകളും കടന്നു മേയ് 20ന് എവറസ്റ്റിന്റെ നെറുകയിലെത്തി. അവിടെ നിന്ന് ഒന്നു കയ്യെത്തിയാൽ ആകാശം തൊടാമെന്നു തോന്നിപ്പോകും. കയ്യിലുള്ള വെള്ളവും സ്പോർട്സ് ജെല്ലുമൊക്കെ തണുത്തുറഞ്ഞിരുന്നെങ്കിലും അപ്പോൾ ഒട്ടും ക്ഷീണം തോന്നിയില്ല.  

എവറസ്റ്റ് കീഴടക്കിയ മൂന്നാമത്തെ മലയാളി എന്നു വാർത്തകൾ വന്നപ്പോഴാണു മക്കൾക്കൊക്കെ സന്തോഷമായത്. അവർക്ക് ഹൈക് ചെയ്യാൻ ഇഷ്ടമാണ്. ഞാനും ഭർത്താവും മക്കളുമൊത്തു ചിക്കമംഗളൂരിലെ നേത്രാവതിയിലും വയനാട്ടിലെ പല മലകളിലും കയറിയിട്ടുണ്ട്. അവസരം വന്നാൽ അവരെ ഹൈ ആൾട്ടിട്യൂഡ് മലകയറ്റത്തിനു കൊണ്ടുപോകണമെന്ന ആഗ്രഹവുമുണ്ട്. 

പർവതാരോഹകരായ സ്ത്രീകൾ എന്ന ആശയത്തിന് നമ്മുടെ നാട്ടിൽ അത്ര പ്രചാരമില്ല. എണ്ണത്തിലെ 7:3 എന്ന ആൺ– പെൺ ആനുപാതം സൂചിപ്പിക്കുന്നതും അതാണ്. എക്സ്ട്രീം കായിക ഇനങ്ങളിലേക്കു സ്ത്രീകൾ വരാത്തതിനു കാരണം റിസ്ക് എടുക്കാനുള്ള മടിയാണ്. ‘സ്ത്രീകൾക്ക് ഇതൊന്നും പറ്റില്ല’ എന്ന മട്ടിലുള്ള വിലക്കിൽ പെട്ട് സ്വയം മുന്നിട്ടിറങ്ങാനുള്ള ധൈര്യമില്ലായ്മയും. അവയ്ക്കെല്ലാമുള്ള ഉത്തരമാണ് എവറസ്റ്റിലെത്തിയ ഞാൻ. ചുറ്റുമുള്ള ‘നോ’കളെ ധൈര്യത്തോടെ അഭിമുഖീകരിച്ചാൽ വിജയം ഉറപ്പാണ്. 

ഇക്കുറി എവറസ്റ്റിനൊപ്പം ലോർഡ്സ് സമ്മിറ്റ് കൂടി  പൂർത്തിയാക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും  വലിയ ബജറ്റ് വേണ്ടിവരുമെന്നതിനാൽ കാത്തിരിക്കാനായിരുന്നു തീരുമാനം. ഓരോ സമ്മിറ്റിനു വേണ്ടിയും പല കമ്പനികളും ഈടാക്കുന്നത് 45000 യുഎസ് ഡോളർ (40 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) മുതലുള്ള ഫീസാണ്. ലോർഡ്സ് ആണ് അടുത്ത ലക്ഷ്യം. എവറസ്റ്റ് ഉൾപ്പെടെ ഏഴു കൊടുമുടികൾ കീഴടക്കുന്ന സെവൻ സമ്മിറ്റ്സ് ചാലഞ്ച് പൂർത്തിയാക്കണമെന്ന സ്വപ്നത്തിനു പിന്നാലെ യാത്ര തുടങ്ങിക്കഴിഞ്ഞു...’’ സുഹ്റ ആകാശം തൊടാനുള്ള തീരുമാനത്തിലാണ്.

Suhra: The Malayali Woman Who Conquered Everest:

Suhra, the third Malayali woman to conquer Mount Everest, embodies courage and determination, inspiring women to pursue their dreams against all odds. Initially not drawn to mountaineering, Suhra's passion ignited after a trek in Wayanad, leading her to rigorous training and conquering numerous peaks before Everest. Her journey highlights the physical and mental fortitude required for high-altitude expeditions, overcoming challenges like unpredictable weather and treacherous ice formations. Suhra's achievement challenges societal perceptions about women in extreme sports, emphasizing the importance of facing 'no's with confidence to achieve success. Her next goal is to complete the Seven Summits challenge, aiming for peaks like Lobuche, Island Peak, Ama Dablam, and eventually, Mount Everest, demonstrating an unwavering ambition to reach new heights.