'അഫ്ഗാനിസ്ഥാനിൽ പെണ്ണിന് പുല്ലുവില പോലുമില്ല...'; ശരീരം മുഴുവൻ മൂടിയ വസ്ത്രം ധരിച്ച് അരുണിമ, വിമർശനം Arunima Backpacker in Afghani Chadari
ട്രാവൽ വ്ലോഗിങ്ങിലൂടെ ശ്രദ്ധേയയാണ് അരുണിമ ബാക്ക്പാക്കർ. അഫ്ഗാനിസ്ഥാനിൽ യാത്ര ചെയ്യുന്നതിനിടെ നേരിട്ട ദുരനുഭവം പങ്കുവച്ച അരുണിമയുടെ ഫെയ്സ്ബുക് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അഫ്ഗാനിൽ എത്തിയപ്പോൾ പെണ്ണായി ജനിക്കരുതെന്ന് ആദ്യമായി തോന്നിയെന്നായിരുന്നു അരുണിമ കുറിച്ചത്. ഇപ്പോള്‍ അഫ്ഗാനിലെ

ട്രാവൽ വ്ലോഗിങ്ങിലൂടെ ശ്രദ്ധേയയാണ് അരുണിമ ബാക്ക്പാക്കർ. അഫ്ഗാനിസ്ഥാനിൽ യാത്ര ചെയ്യുന്നതിനിടെ നേരിട്ട ദുരനുഭവം പങ്കുവച്ച അരുണിമയുടെ ഫെയ്സ്ബുക് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അഫ്ഗാനിൽ എത്തിയപ്പോൾ പെണ്ണായി ജനിക്കരുതെന്ന് ആദ്യമായി തോന്നിയെന്നായിരുന്നു അരുണിമ കുറിച്ചത്. ഇപ്പോള്‍ അഫ്ഗാനിലെ സ്ത്രീകൾ ധരിക്കുന്ന അഫ്ഗാനി ചാദരിയിട്ട് നില്‍ക്കുന്ന അരുണിമയുടെ വിഡിയോയാണ് ചര്‍ച്ചയായത്.
ശരീരം മുഴുവൻ മൂടിയ അഫ്ഗാനി ചാദരി (Afghani Chadari) ധരിച്ചിട്ട് കണ്ണ് പോലും കാണുന്നില്ലെന്നാണ് അരുണിമ പറയുന്നത്. ഈ വസ്ത്രം ധരിച്ച് അഫ്ഗാൻ സ്ത്രീകൾ എങ്ങനെയാണ് നടക്കുന്നതെന്നും അരുണിമ ചോദിക്കുന്നു.
"ചാദരി ധരിച്ചാൽ എല്ലാ സ്ത്രീകളും ഒരുപോലെ യൂണീഫോമിട്ട പോലെയാണ് കാണപ്പെടുന്നത്. ആരാണ് വസ്ത്രത്തിനുള്ളിൽ ഉള്ളതെന്ന് മനസിലാവുകയില്ല. അഫ്ഗാനിൽ എത്തിയപ്പോൾ ധരിച്ച വസ്ത്രം മാറ്റി ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിക്കാൻ താലിബാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന് പുറത്തുള്ള ആളായതിനാൽ മുഖം കാണുന്ന വസ്ത്രം ധരിക്കാനുള്ള അനുമതി ലഭിച്ചു.
അഫ്ഗാനിൽ എത്തിയപ്പോൾ സ്ത്രീ ആയതിനാൽ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടെന്നാണ് താലിബാൻ അധികൃതർ പറഞ്ഞത്. അഫ്ഗാനിസ്ഥാനിൽ പെണ്ണിന് പുല്ലുവില പോലുമില്ല. വസ്ത്രം ധരിക്കാനും യാത്ര ചെയ്യാനുമൊക്കെയുള്ള സ്വാതന്ത്ര്യം എന്താണെന്ന് അഫ്ഗാനിൽ എത്തിയപ്പോഴാണ് മനസിലാക്കുന്നത്."- അരുണിമ പറയുന്നു.
അതേസമയം അരുണിമയെ വിമര്‍ശിച്ച് ചിലര്‍ രംഗത്തുവന്നു, 'റീച്ച് ഉണ്ടാക്കാൻ പോയതല്ലേ.. ആരെങ്കിലും പറഞ്ഞോ അങ്ങോട്ട് പോകാൻ..', 'അതൊക്കെ ആ നാടിന്റെ പരമ്പരാഗതമായ വസ്ത്രധാരണ രീതികളാണ്.' എന്ന് ചിലര്‍ കമന്റുകള്‍ ഇട്ടു.