‘800 രൂപയുടെ ബാഗ് ഒക്കെയാണ് ഞാൻ ഉപയോഗിക്കുന്നത്; പൈസ നന്നായി സൂക്ഷിച്ചാണ് ചെലവാക്കുന്നത്’: അനുപമ പരമേശ്വരൻ Anupama Parameswaran's Life Insights
ജീവിതത്തിലെ ദുരിതപൂർണ്ണമായ വർഷങ്ങളെ അതിജീവിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്ന അനുപമ പരമേശ്വരൻ ബോളിവുഡ് സ്വപ്നങ്ങളിലേക്കാണ് കാലെടുത്ത് വെച്ചിരിക്കുന്നത്. ചെറുപ്പകാലം മുതലേ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും സ്വന്തമായി നിക്ഷേപം നടത്തുന്നതിനെക്കുറിച്ചും അവർ സംസാരിക്കുന്നു. ബ്രാൻഡഡ് വസ്ത്രങ്ങൾക്കൊന്നുമല്ല താൻ പ്രാധാന്യം നൽകുന്നതെന്നും, ലളിതമായ ജീവിതമാണ് ഇഷ്ടപ്പെടുന്നതെന്നും അനുപമ വ്യക്തമാക്കുന്നു. തൻ്റെ മേക്കപ്പ് ആർട്ടിസ്റ്റ് സാരികയുമായുള്ള ആഴത്തിലുള്ള ബന്ധത്തെക്കുറിച്ചും, സ്നേഹിക്കുന്നവരോട് താൻ സെൻസിറ്റീവ് ആണെന്നും, ആവശ്യമെങ്കിൽ 'നോ' പറയാൻ തനിക്ക് ഇപ്പോൾ മടിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. വിവാഹത്തെക്കുറിച്ചുള്ള പഴയ സ്വപ്നങ്ങളിൽ നിന്ന് വ്യത്യസ്തമായി, അമ്മയാകാനുള്ള ആഗ്രഹമാണ് പ്രധാനമെന്നും, വിവാഹം കഴിച്ചില്ലെങ്കിലും Single mother ആയി കുട്ടികളെ വളർത്താൻ തയ്യാറാണെന്നും അനുപമ തുറന്നുപറയുന്നു. ബന്ധങ്ങളിൽ വളർച്ച തടയുന്ന വ്യക്തികളെ തിരിച്ചറിഞ്ഞ് അവരിൽ നിന്ന് അകന്നുനിൽക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും, മനസ്സിനെ വേദനിപ്പിക്കുന്ന കാര്യങ്ങൾ തുറന്നുപറയാതെ ഉള്ളിലൊതുക്കുന്നത് ആത്മഹത്യാപ്രവണതയിലേക്ക് നയിക്കുമെന്നതിനെക്കുറിച്ചും അവർ ആശങ്ക പ്രകടിപ്പിച്ചു.

ജീവിതത്തിലെ കയ്പ്പേറിയ വർഷങ്ങൾ അതിജീവിച്ച് ആത്മവിശ്വാസത്തോടെ സ്വയം വീണ്ടെടുത്ത ശേഷം, ബോളിവുഡ് സ്വപ്നങ്ങളിലേക്കു പറക്കുകയാണ് അനുപമ പരമേശ്വരൻ...
പതിനെട്ടു വയസ്സിൽ സമ്പാദിച്ചു തുടങ്ങിയതല്ലേ? ഫിനാൻഷ്യ ൽ പ്ലാനിങ് ആരാണു ചെയ്യുന്നത്?
ഞാൻ ജനിച്ചു വളർന്നത് ലോവർ മിഡിൽ ക്ലാസ് ഫാമിലിയിലാണ്. പൈസ നന്നായി സൂക്ഷിച്ചാണു ചെലവാക്കുന്നത്. സ്വന്തമായിത്തന്നെയാണ് ഇൻവെസ്റ്റ്മെന്റും. ബ്രാൻഡുകൾ എന്നെ എക്സൈറ്റ് ചെയ്യാറേയില്ല. ഓൺലൈൻ സെയ്‌ലിലും 800 രൂപയുടെ ബാഗും ഒക്കെയാണ് ഞാൻ ഉ പയോഗിക്കുന്നത്. ബാഗ് കീറിക്കഴിയുമ്പോൾ ഒപ്പമുള്ളവർ ഓർമിപ്പിക്കുമ്പോഴാകും അതു മാറ്റുന്നത്.
സാരിക അക്ക പലപ്പോഴും ഓർമിപ്പിക്കാറുണ്ട്, ‘ഹീറോയിനെപ്പോലെ നടക്കാൻ’. എന്റെ മേക്കപ് ആർട്ടിസ്റ്റാണ് സാരിക. 2018 മുതൽ എന്റെയൊപ്പമാണ്. ഷീ ഈസ് ലൈക് ഫാമിലി. അമ്മ കഴിഞ്ഞാൽ എന്റെ യഥാർഥ ഇമോഷനുകൾ കാണുന്നതും അറിയുന്നതും സാരികയാണ്. എന്റെ ഡാർക് സീക്രട്സിന്റെ കീപ്പറും സാരികയാണ്.
ഇമോഷനുകൾ പെട്ടെന്ന് അനുപമയെ കീഴടക്കാറുണ്ടോ?
ഞാൻ സ്നേഹിക്കുന്ന ആളുകളോടു വളരെ സെൻസിറ്റീവാണ്. പുറമേക്ക് അങ്ങനെയേയല്ല. ആദ്യമൊക്കെ നോ പറയാൻ വലിയ ബുദ്ധിമുട്ടായിരുന്നു. പിന്നീട് അനുഭവങ്ങളിലൂടെ അതു മാറി. എന്റെ സന്തോഷം പോകുന്ന കാര്യങ്ങളോട് ഒരു മടിയുമില്ലാതെ ഇപ്പോൾ നോ പറയും. പക്ഷേ , എന്നോടു വളരെ അടുത്ത, സ്നേഹിക്കുന്ന ആളുകളുടെ കാര്യങ്ങളെല്ലാം എന്നെ ബാധിക്കും.
ജീവിതാനുഭവങ്ങൾ കൊണ്ട് വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് എത്രത്തോളം മാറി?
ടീനേജിൽ തുർക്കിയിൽ നിന്നു രാജകുമാരൻ കല്യാണം കഴിക്കാൻ വരുമെന്നൊക്കെ സ്വപ്നം കണ്ടിരുന്നു. പതിനാറാം വയസ്സിൽ ബ്രേക്കപ്പായതോടെയാണ് അതു മാറിയത്. നിരാശയിൽ നിന്നു പുറത്തു കടക്കാനാണു നാട്ടിൽ നിന്ന് പേടിച്ചോടി സിഎംഎസിലെത്തിയത്. ഇരുപത്തിമൂന്നു വയസ്സുവരെ പിന്നെ കല്യാണത്തെക്കുറിച്ചൊന്നും ചിന്തിച്ചിട്ടേയില്ല. ഇരുപത്തെട്ടാം വയസ്സിലാണ് പിന്നെ കല്യാണം കഴിക്കണമെന്നു തോന്നിയത്. അമ്മയാകണമെന്നു വലിയ ആഗ്രഹമാണ്. കല്യാണം കഴിച്ചാലും ഇല്ലെങ്കിലും സിംഗിൾ മദറായിട്ടാണെങ്കിലും കുട്ടികൾ വേണം. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കല്യാണവും കുട്ടികളുമൊക്കെ പ്ലാനിലുണ്ടായിരുന്നു. ഇനി, ബേസിക് ഹ്യൂമൻ ക്വാളിറ്റീസ് എല്ലാമുള്ള എനിക്കു പറ്റുന്ന ആളെ കിട്ടിയാൽ മാത്രം മതി കല്യാണം. നന്നായി സ്നേഹിക്കാനറിയാം എനിക്ക്. എപ്പോഴെങ്കിലും പറ്റുന്നൊരാളെ കണ്ടെത്തിയിട്ട് അതിനെക്കുറിച്ചു ചിന്തിക്കാം.
ഏതു തരം ടോക്സിക് ബന്ധങ്ങളിലും അതിരുകൾ തിരിച്ചറി യാനും അതിനെ മറികടന്നു ജീവിതം തിരികെപ്പിടിക്കാനും പെൺകുട്ടികളോട് എന്താണു പറഞ്ഞുകൊടുക്കാനുള്ളത്?
നമ്മുടെ ചുറ്റുമുള്ള ആളുകളുണ്ടല്ലോ, ദേ ഷുഡ് ഹെൽപ് അസ് ഗ്രോ. ദേ ഷുഡ് നെവർ മേക് യു ഷ്രിങ്‌ക്. അടുപ്പമുള്ള ആളുകൾ.. അതു സുഹൃത്താകാം, പാർട്നറാകാം, സഹപ്രവർത്തകരാകാം, രക്ഷകർത്താവാകാം, സഹോദരങ്ങളാകാം, ആരുമാകാം. അവരുടെ സാന്നിധ്യം കൊണ്ട് വളർച്ച തടസപ്പെടുന്നുവെങ്കിൽ, അവരോടു സംസാരിക്കുന്നതിനു മുൻപ് രണ്ടുവട്ടം ചിന്തിക്കേണ്ടി വരുന്നുവെങ്കിൽ, എഗ് ഷെല്ലിനു മീതെയാണ് നടക്കുന്നതെന്നു തോന്നുന്നുവെങ്കിൽ ആ ബന്ധത്തിൽ എന്തോ കാര്യമായ പന്തികേടുണ്ട്. അവരിൽ നിന്ന് ഒഴിഞ്ഞുമാറുക തന്നെ വേണം. സ്വപ്നങ്ങളും സന്തോഷവും അഡ്വഞ്ചറുമൊക്കെയുള്ള വ്യക്തികൾക്കൊപ്പമാകുമ്പോൾ നമ്മളും അതിനനുസരിച്ചു വളരും. ചാണകം ചവിട്ടിയാൽ ചാണകം മണക്കും. ചന്ദനം ചാരിയാൽ ചന്ദനം മണക്കും എന്നു പറയില്ലേ. അതുതന്നെ.
മനസ്സിനു ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങൾ പുറത്തു പറയാനാകാതെ കൊണ്ടു നടക്കുമ്പോഴാണ് പലരും ആത്മഹത്യയെക്കുറിച്ചൊക്കെ ചിന്തിച്ചു പോകുന്നത്. അവരെ എനിക്കിപ്പോൾ മനസ്സിലാക്കാൻ പറ്റുന്നുണ്ട്.