‘ഓട്ടോറിക്ഷക്കാരന്റെ മകൾ എവിടെ വരെയെത്തുമെന്ന്’ പറഞ്ഞവരേറെ; വിമർശനങ്ങൾക്ക് ലോങ്ജംപിലൂടെ മറുപടിയുമായി ആൻസി സോജന് The Inspiring Journey of Indian Athlete Ancy Sojan
ഏഷ്യൻ ഗെയിംസ് ലോങ്ജംപിൽ രണ്ട് സെന്റിമീറ്ററിന്റെ ചെറിയ വ്യത്യാസത്തിൽ സ്വർണം നഷ്ടപ്പെട്ടെങ്കിലും വെള്ളിമെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ആൻസി സോജൻ. തൃശൂർ നാട്ടിക സ്വദേശിയായ ആൻസി, ഓട്ടോറിക്ഷ ഡ്രൈവറായ പിതാവിന്റെയും കുടുംബത്തിന്റെയും കഷ്ടപ്പാടുകളെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് കായികരംഗത്ത് വലിയ നേട്ടങ്ങൾ കൈവരിച്ചത്. ഹോർമോൺ അസന്തുലിതാവസ്ഥയും ഭാരക്കൂടുതലും മൂലം കരിയറിൽ തടസ്സങ്ങൾ നേരിട്ടെങ്കിലും, കഠിനമായ ഡയറ്റിലൂടെയും ചികിത്സയിലൂടെയും താരം തിരിച്ചുവരവ് നടത്തി. അഞ്ജു ബോബി ജോർജിന്റെ ദേശീയ റെക്കോർഡ് തകർത്തും തുടർച്ചയായ മെഡൽ നേട്ടങ്ങളിലൂടെയും ഇന്ത്യൻ അത്ലറ്റിക് രംഗത്തെ ആത്മവിശ്വാസത്തിന്റെ മുഖമായി ആൻസി മാറിയിരിക്കുന്നു.

‘‘ഇതു കൊണ്ട് അവസാനിക്കുന്നില്ല. ഇനിയും മത്സരങ്ങളുണ്ട്. ഇതൊരു തുടക്കം മാത്രം’’ ഏഷ്യൻ ഗെയിംസിൽ ലോങ്ജംപിൽ വെള്ളിമെഡൽ നേടിയ ആൻസി സോജൻ പറയുന്നു...
രണ്ടു സെന്റിമീറ്ററിന് എന്തു വലുപ്പമുണ്ടാകും? ലോങ്ജംപ് താരം ആൻസി സോജനോടു ചോദിച്ചാൽ ഉത്തരമുണ്ട്: സ്വർണത്തോളം...!
2026 സെപ്റ്റംബർ 27: ജപ്പാനിലെ നഗോയയിലെ പലോമ മിസൂഹ അത്ലറ്റിക്സ് സ്റ്റേഡിയം. ഏഷ്യൻ ഗെയിംസിലെ വനിത ലോങ് ജംപ് മത്സരം നടക്കുന്നു. അഞ്ചു ചാട്ടങ്ങൾ കഴിഞ്ഞപ്പോൾ 6.53 മീറ്റർ ചാടിയ തൃശൂർ നാട്ടിക സ്വദേശി ആൻസി സോജൻ മുന്നിൽ. അവസാന അവസരത്തിൽ ചാടാൻ അവശേഷിക്കുന്നതു രണ്ടാം സ്ഥാനത്തുള്ള ചൈനയുടെ യിങ്യിങ് ഹുവാങ്ങും ആൻസി സോജനും.
യിങ്യിങ് ചാടിയെത്തിയത് 6.55 മീറ്റർ. അതുവരെ മുന്നിട്ടു നിന്ന ആൻസി സോജൻ പിന്നിൽ. സ്റ്റേഡിയം നിശബ്ദമായി. ചാടാൻ ബാക്കിയുള്ളത് ആൻസി മാത്രം. എല്ലാ ഊർജവും ആവാഹിച്ച് ആൻസി ചാടിയെങ്കിലും എത്തിയത് 6.49 മീറ്റർ. വെറും രണ്ട് സെന്റിമീറ്ററിന്റെ മാത്രം കുറവിൽ ആൻസിക്ക് ഏഷ്യൻ ഗെയിംസ് സ്വർണ നഷ്ടം.
ഇന്ത്യയിലെ കായിക പ്രേമികളുടെ മുഴുവൻ നെഞ്ചുലഞ്ഞ നിമിഷം. നിരാശയോടെ ആൻസി തലയിൽ കൈവച്ചു. ഒരു നിമിഷത്തെ മൗനത്തിനു ശേഷം ആൻസി പ്രതികരിച്ചു: ‘‘ഇന്ന് എന്റെ ദിവസമല്ല. ഇതു കൊണ്ട് അവസാനിക്കുന്നില്ല. ഇനിയും മത്സരങ്ങളുണ്ട്. ഇതൊരു തുടക്കം മാത്രമാണ്. പരാജയത്തിൽ നിന്നു പഠിക്കും. ഇതിനേക്കാൾ വലുത് വരാനിരിക്കുന്നുണ്ടാകും’’.
അതാണ് ആൻസി സോജൻ. ഇന്ത്യൻ കായിക രംഗത്തെ ആത്മവിശ്വാസത്തിന്റെ മുഖം. മുടിയിൽ പിന്നിയിട്ട മുത്തുമണികളും കഴുത്തിൽ തൂക്കിയ മാലയുമെല്ലാം ആ ആത്മവിശ്വാസത്തിന്റെ പ്രതീകങ്ങൾ. പ്രതിസന്ധികൾ പലതു താണ്ടിയ പെൺകുട്ടി ഒരു പരാജയത്തിനു മുന്നിൽ അങ്ങനെ വീണു പോകില്ലല്ലോ.
തൃശൂർ നാട്ടികയാണ് ആൻസിയുടെ വീട്. എടപ്പള്ളി ഇ.ടി.സോജന്റെയും ആൻസിയുടെയും മകൾ. ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു സോജൻ. ഉസൈൻ ബോൾട്ടിന്റെ ആരാധകൻ. ആ ആരാധനയാണു ആൻസിയെ സ്പ്രിന്ററാക്കണമെന്ന ആഗ്രഹത്തിലേക്കു സോജനെ നയിച്ചത്. സ്കൂൾ അത്ലറ്റിക്സിലൂടെയായിരുന്നു തുടക്കം.
ഓട്ടോ ഡ്രൈവർ കൂടിയായ വി. വി. സനോജായിരുന്നു ആദ്യ കോച്ച്. 2015ലെ സംസ്ഥാന സ്കൂൾ അത്ലറ്റിക് മീറ്റിൽ ജൂനിയർ വിഭാഗത്തിൽ 4.93 മീറ്റർ ചാടി ആൻസി വെങ്കലമെഡൽ നേടി. 13 വയസ്സുകാരിയുടെ ആ ചാട്ടമാണ് കൂടുതൽ ദൂരങ്ങൾ താണ്ടാൻ കുടുംബത്തിനു പ്രചോദനമായത്. പക്ഷേ, സ്പോർട്സ് ഷൂ വാങ്ങുന്നതുൾപ്പെടെ പ്രതിസന്ധികൾ ഏറെയായിരുന്നു.
ആൻസിയുടെ കൂടെ കായികമേളയ്ക്കു പോയാൽ സോജന് അന്ന് ഓട്ടോറിക്ഷ ഓടിക്കാനാകില്ല. അന്നത്തെ ഓട്ടം നഷ്ടം. അങ്ങനെ ഒരുപാടു നഷ്ടങ്ങൾ സഹിച്ചാണു സോജനും ജാൻസിയും ആൻസിയെ അത്ലീറ്റാക്കിയത്. അന്നൊക്കെ 1500 രൂപ വില വരുന്ന സ്പൈക്ക് വാങ്ങാൻ പോലും കുടുംബം ബുദ്ധിമുട്ടി. ‘ഓട്ടോറിക്ഷ ക്കാരന്റെ മകൾ എവിടെ വരെയെത്തുമെന്നു’ പറഞ്ഞവരുമേറെ.
മെഡലുകളിലൂടെ മറുപടി
തനിക്കെതിരെയുള്ള വിമർശനങ്ങൾക്കെല്ലാം മെഡൽ നേട്ടത്തിലൂടെയാണ് ആൻസിയുടെ മറുപടി. ഇന്ത്യയ്ക്കു വേണ്ടി തുടർച്ചയായി രണ്ട് ഏഷ്യൻ ഗെയിംസുകളിൽ വെള്ളി മെഡൽ. 2024ൽ നാവിക സേനയിൽ ജോലിയിൽ പ്രവേശിച്ചു. ഇപ്പോൾ അവിടെ മാർഷൽ ചീഫ് പെറ്റി ഓഫിസർ 2. മുംബൈയിൽ റിലയൻസ് ഫൗണ്ടേഷനിൽ കണ്ണൂർ സ്വദേശിയായ കോച്ച് അനൂപ് ജോസഫിനു കീഴിലാണു നിലവിൽ പരിശീലനം.
കഴിഞ്ഞ ഒരു വർഷമായി സ്ഥിരതയോടെ പ്രകടനം ന ടത്തുന്ന ചുരുക്കം ഇന്ത്യൻ അത്ലീറ്റുമാരിൽ ഒരാളാണ് ആൻസി. ഇതിനിടയിൽ അഞ്ജു ബോബി ജോർജിന്റ ദേശീയ റെക്കോർഡും ആൻസി തകർത്തു. ജൂണിൽ ഭുവനേശ്വറിൽ നടന്ന ഇന്റർസ്റ്റേറ്റ് അത്ലറ്റിക് മീറ്റിലാണ് 6.88 മീറ്റർ ദൂരം ചാടി അഞ്ജു ബോബി ജോർജിന്റെ റെക്കോർഡ് ആ ൻസി മറികടന്നത്. കരിയറിൽ പലപ്പോഴായി കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ട്. അത്ലീറ്റിന് ഏറ്റവും പ്രധാനപ്പെട്ടതാണു ഭാരനിയന്ത്രണം. പക്ഷേ, ആൻസിക്ക് ഭാരം നിയന്ത്രിക്കാൻ കഴിയാതെ വന്നു. ഓരോ മീറ്റും കഴിയുമ്പോഴും ആൻസിയുടെ ഭാരം നാലു കിലോയെങ്കിലും കൂടി. വിശപ്പും കൂടി. ധാരാളം ഭക്ഷണം കഴിക്കാൻ തുടങ്ങി. ഭാരം കൂടിയതോടെ ട്രെയ്നിങ് ഫലം കാണാതെയായി. ഹോർമോൺ അസന്തുലിതാവസ്ഥയും പിസിഒഡിയുമായിരുന്നു ഇതിനു കാരണമെന്നു കണ്ടെത്തി. ഡോക്ടറെ കണ്ടു ചികിത്സ തേടി.
‘‘ഈ വർഷം ചികിത്സയും ഡയറ്റും കൃത്യമായി പാലിച്ചാണ് ആരോഗ്യം വീണ്ടെടുത്തത്. ഭാരം കുറയ്ക്കാൻ വേണ്ടി ചിലപ്പോൾ ഞാൻ ഭക്ഷണം കഴിക്കാതെ പോലുമിരുന്നിട്ടുണ്ട്. ചില വിഭവങ്ങൾ കഴിക്കുമ്പോൾ പേടിയാണ്. മറ്റുള്ളവർ കഴിക്കുമ്പോൾ കൊതി തോന്നും. സങ്കടം വരും. പക്ഷേ, ഒരു ലക്ഷ്യത്തിനു വേണ്ടിയാണല്ലോയെന്ന് ഓർക്കുമ്പോൾ വിശപ്പു കടിച്ചമർത്തും. അതിന്റെയെല്ലാം ഫലമാണ് ഇപ്പോൾ കിട്ടുന്നത്’’– ആൻസി പറഞ്ഞു.
ഒരു വർഷം മുൻപുള്ള ആൻസിയെയല്ല ഈ വർഷം അ ത്ലറ്റിക് സ്റ്റേഡിയങ്ങളിൽ കണ്ടത്. ലോങ്ജംപ് പിറ്റിൽ മത്സരം നടക്കുന്ന കുറച്ചു സമയം മാത്രമാണു നമ്മൾ ഒരു അത്ലീറ്റിനെ കാണുന്നത്. എന്നാൽ, ആ ദൂരത്തിലേക്ക് അവർ എത്തുന്നതിനു പിന്നിലുള്ള കഠിനാധ്വാനം നമ്മൾ കരുതുന്നതിലും എത്രയോ ഏറെയാണ്. ആരോഗ്യ പ്രശ്നങ്ങൾ, മാനസിക സമ്മർദം, പരുക്ക് തുടങ്ങി ഒട്ടേറെ കാര്യങ്ങളെ ഒരു അത്ലീറ്റിന് അഭിമുഖീകരിക്കേണ്ടതായി വരും; ഭക്ഷണകാര്യങ്ങളിൽ കൃത്യമായ ചിട്ടയും വേണം.
സ്റ്റൈൽ ഐക്കൺ
ജംപിങ് പിറ്റിലെ സ്റ്റൈൽ ഐക്കൺ കൂടിയാണ് ആൻസി. പ്രധാന മത്സരങ്ങൾക്കു മുൻപു മുടിയിഴകളിൽ മുത്തുകൾ കോർക്കും. തലയിൽ ബാൻഡണിയും. കഴുത്തിൽ മാലയിടും. അങ്ങനെ മുഖത്ത് ആത്മവിശ്വാസമുയരും. ‘ഇങ്ങനെ ഡെക്കറേറ്റ് ചെയ്തു നടക്കാൻ എനിക്ക് ഇഷ്ടമാണ്. അതുകൊണ്ടു ചെയ്യുന്നതാണ്’– സ്റ്റൈലിനെക്കുറിച്ചു ചോദിച്ചപ്പോൾ ആൻസി പറഞ്ഞു.
ചെറുപ്പത്തിൽ വളകളിട്ടു നടക്കാൻ ആൻസിക്ക് ഇഷ്ടമായിരുന്നു. വളകൾ കിലുങ്ങുമ്പോഴുള്ള ‘ക്ലിങ്– ക്ലിങ്’ ശബ്ദമാണ് അതിനു കാരണം. പക്ഷേ, ചാടുമ്പോൾ വളകൾ പൊട്ടാൻ തുടങ്ങിയതോടെ അതു മാറ്റി. ഈ സ്റ്റൈലിനെയൊക്കെ ചിലർ വിമർശിക്കാറുണ്ടെങ്കിലും അതൊന്നും ആൻസി കാര്യമാക്കാറില്ല. എല്ലാ വിമർശനങ്ങൾക്കും മറുപടി ലോങ്ജംപ് പിറ്റിലെന്നാണ് ആൻസിയുടെ പക്ഷം.