‘കൊളംബിയൻ പെൺകുട്ടിയിൽനിന്നു കിട്ടിയ ഇടി; പരാജയത്തേക്കാള് വേദനിപ്പിച്ചത് തോൽവി മറ്റുള്ളവർ കണ്ടു എന്നതാണ്’: ഐശ്വര്യ ജയചന്ദ്രന് From kickboxing to Muay Thai
ഓപ്പൺ മാസ്റ്റേഴ്സ് ഗെയിംസ് 2026-ൽ മുവായ് തായ് മത്സരത്തിൽ സ്വർണമെഡൽ നേടി മലയാളി താരം ഐശ്വര്യ ജയചന്ദ്രൻ അഭിമാനമായി മാറിയിരിക്കുന്നു. അബുദാബിയിൽ നടന്ന 57 കിലോഗ്രാം വിഭാഗം മത്സരത്തിൽ ഖത്തറിന്റെ സഹ്റയെ തോൽപ്പിച്ചാണ് ഐശ്വര്യ വിജയകിരീടം ചൂടിയത്. കുട്ടിക്കാലത്ത് ഡബ്ല്യുഡബ്ല്യുഎഫിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കായികരംഗത്തേക്ക് കടന്നുവന്ന ഐശ്വര്യ, 15 വർഷമായി കിക്ക് ബോക്സിങ്, എം.എം.എ, മുവായ് തായ് തുടങ്ങിയ കോൺടാക്ട് സ്പോർട്സുകളിൽ സജീവമായി പരിശീലനം നേടുന്നുണ്ട്. ആദ്യകാലത്തെ പരാജയങ്ങളും തിരിച്ചടികളും തളർത്താതിരുന്ന നിശ്ചയദാർഢ്യമാണ് ഇന്ന് ഈ വലിയ വിജയത്തിലേക്ക് അവളെ നയിച്ചത്.

ഓപ്പൺ മാസ്റ്റേഴ്സ് ഗെയിംസ് 2026 ൽ മുവായ് തായ് മത്സരവേദി അവസാന ഘട്ട ഏറ്റുമുട്ടലിനായി ഒരുങ്ങിക്കഴിഞ്ഞു. പോരാട്ടം കാണാൻ ശ്വാസമടക്കി കാത്തിരുന്ന കാണികൾക്കു മുന്നിലേക്ക് ഇന്ത്യയെ പ്രതിനിധീകരിച്ച് വന്ന മലയാളി പെൺകുട്ടിയുടെ പേരാണ്– ഐശ്വര്യ ജയചന്ദ്രൻ!
ഖത്തറിൽ നിന്നുള്ള സഹ്റയാണ് എതിരാളി. ആവേശം നിറഞ്ഞ കിക്കുകൾക്കും പഞ്ചുകൾക്കും സ്വീപ്പുകൾക്കുമൊടുവിൽ ഐശ്വര്യ വിജയകിരീടം ചൂടി.
‘‘അനിയൻ ജലകിനൊപ്പം കുട്ടിക്കാലത്തു കണ്ടിരുന്ന ഡബ്ല്യുഡബ്ല്യുഎഫ് ആണ് പ്രചോദനം. റസ്ലിങ്ങിനേക്കാൾ എനിക്കിഷ്ടം റസ്ലർക്കു കിട്ടുന്ന ഇൻട്രോയാണ്. എന്നെങ്കിലും ഒരിക്കൽ മാസ് ഇൻട്രോ ഇട്ട് കാണികൾക്കു മുന്നിലേക്ക് എത്തണം എന്നാഗ്രഹിച്ചിട്ടുണ്ട്. പക്ഷേ, എന്നെ നൃത്തത്തിനും അനിയനെ കരാട്ടെയ്ക്കും ചേർക്കാൻ അച്ഛൻ ജയചന്ദ്രനും അമ്മ ലതികയും തീരുമാനിച്ചു.
നൃത്തത്തോട് ഇഷ്ടമുള്ളതുകൊണ്ടു ഞാനും സ മ്മതിച്ചു. എങ്കിലും ജലക്കിൽ നിന്ന് കിക്കുകളും പഞ്ചുകളും അന്നേ പഠിച്ചെടുത്തു.’’ ഐശ്വര്യ ചിരിയോടെ പറയുന്നു.
‘‘15 വർഷമായി കോൺടാക്ട് സ്പോർട് പരിശീലിക്കുന്നു. കിക്ക് ബോക്സിങ്ങിലായിരുന്നു തുടക്കം. സ്വയരക്ഷയും ഫിറ്റ്നസുമായിരുന്നു ഈ തീരുമാനത്തിനു പിന്നിൽ. ആദ്യ ദിവസങ്ങൾ ഇടികൊണ്ടും ഉരുണ്ടു വീണും ആകെ തളർന്നു. ബോക്സിങ്ങിന് ഗുഡ് ബൈ പറഞ്ഞാലോ എന്നുപോലും ഒരു ഘട്ടത്തിൽ ചിന്തിച്ചു. എന്നാൽ മുന്നോട്ടു പോകുന്തോറും എനിക്ക് ആവേശമായി.
കോച്ചിന്റെ നിർദേശപ്രകാരമാണ് മിഡിൽ ഈസ്റ്റിലെ കിക്ക് ബോക്സിങ് അക്കാദമികൾ തമ്മിൽ നടന്ന മത്സരത്തിൽ പങ്കെടുത്തത്.
എതിർവശത്തുണ്ടായിരുന്ന കൊളംബിയൻ പെൺകുട്ടിയിൽനിന്നു കിട്ടിയ ഇടി ഇന്നും ഓർമയുണ്ട്. ‘കാവിലെ പാട്ടു മത്സരത്തിനു കാണാം’ എന്ന ഭാവത്തിൽ വെങ്കല മെഡലുമായി അന്ന് റിങ്ങിൽ നിന്നിറങ്ങി.
പരാജയത്തേക്കാളുപരി വേദനിപ്പിച്ചത് എന്റെ തോൽവി മറ്റുള്ളവർ കണ്ടു എന്നതാണ്. പോരായ്മകൾ വെളിപ്പെട്ടാലും പതറാതെ എതിരാളിയെ നേരിടണമെന്നു തിരിച്ചറിഞ്ഞതു ആ മത്സരത്തിലാണ്.’’ നിശ്ചയദാർഢ്യത്തോടെ ഐശ്വര്യ പറഞ്ഞു.
മുവായ് തായ്യോട് കൂട്ടുകൂടിയ കഥ
‘‘അബുദബിയിൽ എത്തിയശേഷമാണ് മുവായ് തായ്യെക്കുറിച്ചറിയുന്നത്. തായ്ലൻഡിന്റെ പരമ്പരാഗത ആയോധന കലയാണ് എന്നറിഞ്ഞതോടെ ഒരു കൈ നോക്കാമെന്നായി. ശരീരത്തിലെ എട്ടു ഭാഗങ്ങളെ ആയുധമാക്കുന്നതുകൊണ്ട് എട്ട് അവയവങ്ങളുടെ കല എന്നും മുവായ് തായ് അറിയപ്പെടുന്നു.
ആഴ്ചയിൽ അഞ്ചു ദിവസം, ഒന്നര മണിക്കൂർ വീതം പരിശീലിക്കുന്നുണ്ട്. ബാഗ്സും പഞ്ചിങ്ങും ഷാഡോ ബോക്സും ഒക്കെയാകും നാലു ദിവസം. ഒരു ദിവസം മറ്റംഗങ്ങൾക്കൊപ്പം പ്രാക്ടീസ് ചെയ്യും. മെയ്വഴക്കവും ഏകാഗ്രതയും അത്യാവശ്യമായതുകൊണ്ടു പരിശീലനം മുടക്കാറേയില്ല. ജീവിതത്തിൽ കാലിടറാതെ മുന്നോട്ടു നടക്കാൻ ധൈര്യമാകുന്നത് കിക്ക് ബോക്സിങും എംഎംഎയും മുവായ് തായുമാണ്.’’ ആവേശത്തോടെ ഐശ്വര്യ തുടർന്നു.
‘‘ആദ്യത്തെ മത്സരത്തിൽ റിങ്ങിൽ കയറിയപ്പോഴേ തലയ്ക്ക് ഇടി കിട്ടി. പൊന്നീച്ച പാറിയില്ലെങ്കിലേ അതിശയമുള്ളൂ. എങ്കിലും വീഴാതെ പിടിച്ചു നിന്നു.
മത്സരത്തിന് മുൻപ് എതിരാളിയെക്കുറിച്ചു മനസ്സിലാക്കുന്ന ശീലം തുടക്കത്തിലുണ്ടായിരുന്നു. എന്നാൽ അതു ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നു തിരിച്ചറിഞ്ഞതോടെ ഉപേക്ഷിച്ചു. 2026 ഓപ്പൺ മാസ്റ്റേഴ്സ് അബുദബിയിൽ 57 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ചാണ് സ്വർണമെഡൽ നേടിയത്.’’ ഐശ്വര്യയുടെ വാക്കുകളിൽ അഭിമാനത്തിളക്കം.
‘‘വിസ്മയ മോഹൻലാൽ മുവായ് തായ് ചെയ്യുന്നതു കാണാൻ വേണ്ടിയാണ് തുടക്കം സിനിമ കണ്ടത്. ആ കുട്ടി എത്ര പെർഫക്ഷനോടെയാണ് ഓരോ ചുവടും വയ്ക്കുന്നതു. ശരിക്കും വിസ്മയിച്ചു.’’ ഐശ്വര്യ നിറഞ്ഞു ചിരിച്ചു.
ഞങ്ങൾ കുടുംബമായി അബുദബിയിലെ റീം ഐലൻഡിലാണ് താമസം. ഭർത്താവ് വിനീത് വിപിൻ ലുലു ഗ്രൂപ് ഡിജിറ്റൽ മാർക്കറ്റിങ് ഹെഡ് ആണ്. മകൻ ആര്യൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു. എന്റെ ഇഷ്ടങ്ങൾക്കെല്ലാം പിന്തുണ നൽകുന്നത് വിനീതും ആര്യനുമാണ്. സ്നേഹപ്രകടനങ്ങളിലൂടെ ഫർബേബി സിംബയും അവന്റെ സന്തോഷം അറിയിക്കാറുണ്ട്.’’ പ്രിയപ്പെട്ട നായ്ക്കുട്ടിയെ ചേർത്തു പിടിച്ച് ഐശ്വര്യ പറഞ്ഞു.