മലയാളി ട്രാവൽ വ്ലോഗറായ അരുണിമ തുർക്കിയില്‍ നിന്നുള്ള യാത്രാനുഭവം പങ്കുവച്ചത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. അരുണിമ ബാക്ക്പാക്കർ എന്ന അക്കൗണ്ടിലൂടെയാണ് തുർക്കിയിലൂടെ യാത്ര ചെയ്തപ്പോഴുണ്ടായ ദുരനുഭവം അരുണിമ പങ്കുവച്ചത്. തുർക്കിയിൽ വച്ച് ഒരു കാറിൽ ലിഫ്റ്റ് ലഭിച്ചപ്പോൾ വാഹന ഉടമ താൻ കാൺകെ സ്വയംഭോഗം ചെയ്ത ദുരനുഭവമാണ് അരുണിമ വിവരിച്ചത്. വാഹന ഉടമ തന്റെ സ്വകാര്യ ഭാഗം കാണിക്കുന്നതടക്കമുള്ള വിഡിയോ പങ്കുവച്ചു കൊണ്ടാണ് അരുണിമ തന്റെ ദുരനുഭവം വിവരിച്ചത്.

തുർക്കിയിലെ നെവ്ഷീർ എന്ന സ്ഥലത്തേക്ക് പോകാൻ ഏറെ നേരത്തെ കാത്തുനിൽപ്പിന് ശേഷമാണ് ലിഫ്റ്റ് ലഭിച്ചത്. കാറിൽ കയറിയപ്പോൾ തൊട്ട് കാറിന്റെ ഡ്രൈവർ അരുണിമയോട് അശ്ലീലം സംസാരിക്കുകയും സ്വയംഭോഗം ചെയ്യാനും തുടങ്ങി. അരുണിമ കാർ ഡ്രൈവറെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും അയാൾ പ്രവർത്തി തുടരുകയായിരുന്നു. വിഡിയോ എടുക്കരുതെന്നും ഇതിനിടയിൽ അയാൾ പറയുന്നുണ്ടായിരുന്നു. പിന്നീട് ഒരു ഫ്യൂവൽ സ്റ്റേഷനിൽ അരുണിമയെ ഇറക്കിവിട്ട ശേഷം അയാൾ സ്ഥലംവിട്ടു.

ADVERTISEMENT

സംഭവം പങ്കുവച്ചതിന് പിന്നാലെ അരുണിമയ്ക്കെതിരെ വ്യാപക സൈബർ ആക്രമണമാണ് നടക്കുന്നത്. കാശ് കൊടുത്ത് വണ്ടി വിളിച്ച് പോകണമെന്നും ലിഫ്റ്റ് അടിച്ച് പോകുന്നത് കാരണമാണ് ഈ പ്രശ്നം വരുന്നതെന്നുമാണ് കമന്റുകൾ. എന്നാൽ താൻ റീച്ചിന് വേണ്ടിയല്ല ഇതിട്ടതെന്നും കെഎസ്ആർടിസി ബസ്സിൽ വച്ച് ഇതിന് സമാനമായ അനുഭവങ്ങൾ ഒരുപാട് പേർക്ക് ഉണ്ടായി, അതിനെപ്പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം എന്നും അരുണിമ ചോദിക്കുന്നു.

അരുണിമ പങ്കുവച്ച കുറിപ്പ് വായിക്കാം;

ADVERTISEMENT

‘ഒരുപാട് ചിന്തിച്ചതിനുശേഷം ആണ് ഞാൻ ഈ ഒരു വീഡിയോ ഇട്ടത്, എന്റെ നല്ലതും മോശവുമായ അനുഭവങ്ങൾ ഞാൻ സോഷ്യൽ മീഡിയയിൽ ഇടുന്നു. ഈ വീഡിയോ ഇടുമ്പോൾ ഒരുപാട് ആളുകൾ എന്നെ കുറ്റപ്പെടുത്താനും നെഗറ്റീവ് പറയാനും ഉണ്ടാകുമെന്ന് അറിയാം എന്നിട്ടും ഞാൻ ഇട്ടത് ഞാൻ എന്തിന് എൻറെ മോശമായ അനുഭവങ്ങൾ ആരെയും അറിയിക്കാതെ മറച്ചുവയ്ക്കുന്നു എന്ന് തോന്നിയതുകൊണ്ടാണ്... പിന്നെ ഇൻസ്റ്റഗ്രാമിൽ പൈസ ഒന്നും കിട്ടില്ല വീഡിയോ ഇട്ടാൽ... യൂട്യൂബിൽ ആണേൽ ഇങ്ങനെയുള്ള വിഡിയോകൾക്ക് മോണിറ്റൈസേഷൻ ഉണ്ടാകില്ല... കുറേപേർ റീച്ചിനുവേണ്ടി ഇതൊക്കെ ഇടുന്നു എന്ന് പറഞ്ഞു വരുന്നവർക്ക് വേണ്ടിയിട്ടുള്ള മറുപടിയാണിത്.

ഞാൻ എന്തിന് അയാളുടെ വണ്ടിയിൽ കയറി അതുകൊണ്ടല്ലേ ഇത് സംഭവിച്ചേ എന്ന് പറഞ്ഞു വരും ഒരുപാട് ആളുകൾ ഈയടുത്ത് തന്നെ നമ്മുടെ നാട്ടിലെ കെഎസ്ആർടിസി ബസ്സിൽ വച്ച് ഇതിന് സമാനമായ അനുഭവങ്ങൾ ഒരുപാട് പേർക്ക് ഉണ്ടായി അതിനെപ്പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം? അത് ഒരു പബ്ലിക് ട്രാൻസ്പോർട്ടേഷൻ ആണ്,അതിൽ വച്ചാണ് അങ്ങനെ സംഭവിച്ചത്. പിന്നെ ഞാൻ യാത്ര ചെയ്യുന്നത് കാണുന്ന വണ്ടികൾ എല്ലാം കൈ കാണിച്ചു അവർ നിർത്തുമ്പോൾ അതിൽ കയറിയാണ് പോകുന്നത് അത് അഞ്ചുവർഷമായി അങ്ങനെ തന്നെയാണ് യാത്രകൾ ചെയ്യുന്നത്.’

ADVERTISEMENT
Arunima's Response to Criticism:

Arunima's travel experience in Turkey involved a disturbing incident of sexual harassment while hitchhiking. Sexual harassment during travel is unacceptable, and sharing such experiences raises awareness while triggering discussions about safety during travels.

ADVERTISEMENT