മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം വേടന് നല്‍കിയതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ പുകയുകയാണ്. വിഷയം ചര്‍ച്ചയായതിനു പിന്നാലെ കാരണം വ്യക്തമാക്കി ജൂറി ചെയർമാൻ പ്രകാശ് രാജ് രംഗത്ത് വന്നിരുന്നു.

ഇന്നത്തെ തലമുറയുടെ ശബ്ദമാണ് വേടന്റേത്, ഈ പാട്ടുകളിലെ അതിജീവനത്തിനുള്ള ത്വര കണ്ടില്ലെന്ന് നടിക്കാൻ കഴിയാത്തത് കൊണ്ടാണ് പുരസ്കാരം നൽകിയതെന്ന് പ്രകാശ് രാജ് പറഞ്ഞു. അതേസമയം വേടന്റെ അവാര്‍ഡിനെ വിമര്‍ശിച്ചു എഴുത്തുകാരി ഇന്ദുമേനോന്‍ രംഗത്തുവന്നു.

ADVERTISEMENT

ഇന്ദുമേനോന്‍ പങ്കുവച്ച് കുറിപ്പ് വായിക്കാം;

പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരോട് അക്കാദമികൾക്ക് എന്നും വലിയ ബഹുമാനമാണ്. അവരെ ലിറ്ററേച്ചർ ഫെസ്റ്റിവലുകളിൽ എഴുന്നള്ളിക്കുക, വിവിധ വേദികൾ കൊടുക്കുക, ജഡ്ജിമാരായി / ജൂറി കമ്മിറ്റി അംഗങ്ങളായി നിയമിക്കുക, വെറൈറ്റിക്ക് ഒരു അവാർഡും കൊടുക്കുക. 

ADVERTISEMENT

മയക്കോ വിസ്കിയെയും യഹൂദ അമിച്ചായിയെയും പഴയ റഷ്യൻ യൂറോപ്പ്യൻ വിപ്ലവ കവിതകളെയും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് വായിച്ചിട്ട് പോലും നോക്കാത്ത ജൂറികളും അവരുടെ നിലപാടുകളും, ആഹാ, അക്കാദമികളുടെ സംസ്കാരം സ്ത്രീവിരുദ്ധമാണെന്ന് പറയാതെ വയ്യ.

Controversy Surrounds Vedan's State Film Award:

Vedan's State Film Award for Best Lyricist has sparked controversy. The jury chairman, Prakash Raj, defended the award, stating it recognizes the voice of the new generation and their spirit of survival.

ADVERTISEMENT
ADVERTISEMENT