കുഞ്ഞിന്റെ ചോറൂണു ദിനത്തിൽ പിതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിതുരയിലാണ് ഏറെ വേദനിപ്പിക്കുന്ന സംഭവം. പേരയത്തുംപാറ സ്വദേശി അമല്‍കൃഷ്ണനാണ് മരിച്ചത്. കടബാധ്യത മൂലം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. സുഹൃത്തുക്കള്‍ക്കൊപ്പം നടത്തുന്ന ടര്‍ഫിനടുത്തുള്ള പഴയ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്ന് ആത്മഹത്യക്കുറിപ്പ് കിട്ടിയിട്ടുണ്ട്.


ADVERTISEMENT

ഇന്ന് അമലിന്റെ മകന്റെ ചോറൂണ് ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് സംഭവം. ചടങ്ങിന്റെ ഭാഗമായി അമലിന്റെ വീട്ടുകാര്‍ അടുത്തുള്ള ഗുരുമന്ദിരത്തില്‍ പോയിരുന്നു. അമല്‍ ഇവര്‍ക്കൊപ്പം എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പഴയ കെട്ടിടത്തില്‍ അമലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.


ADVERTISEMENT

അമലും ആറു സുഹൃത്തുക്കളും ചേര്‍ന്നാണ് ടര്‍ഫ് നടത്തിയിരുന്നത്. ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നുവെന്നാണ് വിവരം. വിതുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ADVERTISEMENT
English Summary:

Suicide due to debt: A father was found dead on his child's first rice-eating ceremony day. The incident happened in Vithura, Thiruvananthapuram, and police have started an investigation.

ADVERTISEMENT