രോഗ ബാധിതനായി കുഞ്ഞു ഡാൽവിൻ; അമ്മ മേരി കരൾ പകുത്തു നല്കും, ശസ്ത്രക്രിയയ്ക്ക് വേണ്ടത് 35 ലക്ഷം രൂപ! സഹായം തേടുന്നു...
പത്തു മാസം പ്രായമുള്ള ഡാൽവിൻ സെബാസ്റ്റ്യൻ ജോണിന്റെ കരൾ മാറ്റിവയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് സുമനസ്സുകളുടെ സഹായം തേടുന്നു. കരൾരോഗം ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡാൽവിനു 26ന് അമ്മ മേരിയുടെ കരൾ പകുത്തു നൽകാനുള്ള പരിശോധന നടത്തും. തുടർന്നുള്ള ചികിത്സയ്ക്കും മരുന്നിനും

പത്തു മാസം പ്രായമുള്ള ഡാൽവിൻ സെബാസ്റ്റ്യൻ ജോണിന്റെ കരൾ മാറ്റിവയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് സുമനസ്സുകളുടെ സഹായം തേടുന്നു. കരൾരോഗം ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡാൽവിനു 26ന് അമ്മ മേരിയുടെ കരൾ പകുത്തു നൽകാനുള്ള പരിശോധന നടത്തും. തുടർന്നുള്ള ചികിത്സയ്ക്കും മരുന്നിനും ശസ്ത്രക്രിയയ്ക്കും കൂടി 35 ലക്ഷം രൂപ വേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുള്ളത്.
ആലപ്പുഴ വാടയ്ക്കൽ കുരിശിങ്കൽ വീട്ടിൽ ജോൺ ബോസ്കോയുടെയും മേരി സനികയുടെയും മകൻ ഡാൽവിൻ മൂന്നു മാസം മുൻപാണ് രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. ആലപ്പുഴ ബീച്ച് വനിതാ ശിശു ആശുപത്രി, മെഡിക്കൽ കോളജ്, തിരുവനന്തപുരം എസ്എടി ആശുപത്രികളിൽ ചികിത്സ തേടി. കരൾ മാറ്റിവയ്ക്കാൻ തീരുമാനിച്ചത് എസ്എടി ആശുപത്രിയിലായിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നവംബർ 24ന് പ്രവേശിപ്പിച്ച ശേഷം പ്രാഥമിക പരിശോധനകളും ചികിത്സയും നടത്തി വിട്ടയച്ചു. ഈ മാസം തന്നെ ശസ്ത്രക്രിയ നടത്തണമെന്നാണ്. അതിനുള്ള 32 ലക്ഷവും പരിശോധനകൾക്കും മറ്റുമായി 3 ലക്ഷവും വേണം. കെട്ടിട നിർമാണ സഹായ തൊഴിലാളിയായ ജോൺ ബോസ്കോ പണിക്കിടെ ഉണ്ടായ അപകടത്തെ തുടർന്നു നട്ടെല്ലിനു ക്ഷതമേറ്റ് ചികിത്സയിലാണ്.
മകന്റെ ചികിത്സയ്ക്കായി ഇതിനകം 5 ലക്ഷത്തോളം രൂപ കണ്ടെത്തിയത് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായത്തിലായിരുന്നു. ദൈനംദിന ചെലവുകൾക്കു പോലും ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ മകന്റെ ജീവൻ രക്ഷിക്കാൻ വൻതുക കണ്ടെത്താൻ ഈ ദമ്പതികൾ നിസ്സഹായരാണ്. കാനറ ബാങ്ക് തിരുവമ്പാടി ശാഖയിൽ ജോൺ ബോസ്കോയുടെ പേരിൽ അക്കൗണ്ട് എടുത്തിട്ടുണ്ട്.
IFSC Code: CNRB0007442
A/C No: 110150223548.
Mob No: 9778053192