‘അമ്മ വിദേശത്ത് പോകാനിരിക്കെ അയോണ സങ്കടത്തില്‍...’; മസ്തിഷ്ക മരണം സംഭവിച്ചതോടെ അവയവങ്ങൾ ദാനം ചെയ്തു
സ്കൂൾ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനി മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കണ്ണൂർ പയ്യാവൂർ ഇരൂഡ് സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ മൂന്നാം നിലയിൽനിന്ന് പ്ലസ്ടു വിദ്യാർഥിനിയായ അയോണ മോൻസൺ (17) ചാടിയത്. തുടർന്നു ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനി കണ്ണൂരിലെ സ്വകാര്യ

സ്കൂൾ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനി മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കണ്ണൂർ പയ്യാവൂർ ഇരൂഡ് സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ മൂന്നാം നിലയിൽനിന്ന് പ്ലസ്ടു വിദ്യാർഥിനിയായ അയോണ മോൻസൺ (17) ചാടിയത്. തുടർന്നു ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ലാബ് പരീക്ഷയടക്കം നടക്കാനിരിക്കെയായിരുന്നു വിദ്യാർഥിനി ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അയോണയുടെ അമ്മ വിദേശത്തേയ്ക്ക് പോകാനിരിക്കുകയായിരുന്നുവെന്നും ഇക്കാരണത്താൽ കുട്ടി സങ്കടത്തിലായിരുന്നുവെന്നും വിവരമുണ്ട്.
രാവിലെ സ്‌കൂളിലെത്തിയ കുട്ടി ക്ലാസ് മുറിയില്‍ നിന്നിറങ്ങിയതിനു ശേഷം കെട്ടിടത്തിന് മുകളിലേയ്ക്ക് പോയി താഴേക്ക് ചാടുകയായിരുന്നു. ബാസ്കറ്റ് ബോൾ കോർട്ടിലേക്കാണ് വിദ്യാർഥിനി വീണത്. സംഭവത്തിൽ പയ്യാവൂർ പൊലിസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ജില്ലാ ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം പയ്യാവൂർ മേഴ്സി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. സംസ്കാരം വെള്ളിയാഴ്ച നടത്തും.
അവയവങ്ങൾ ദാനം ചെയ്തു
അയോണ മോൺസന്റെ രണ്ട് വൃക്കകളും കരളും കോർണിയയും ദാനം ചെയ്തു. ഇന്നലെ രാത്രിയോടെ മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. തുടർന്നാണ് അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചത്. തലശ്ശേരിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും ചികിത്സയിലുള്ള നാലു പേർക്കാണ് അയോനയുടെ അവയവങ്ങള്‍ ദാനം ചെയ്തതെന്നാണു വിവരം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)