കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ സദ്യ വിളമ്പുന്നതിൽ അഗ്രഗണ്യനാണ് നാണുമാരാർ എന്നറിയപ്പെടുന്ന പി. വി. നാരായണ മാരാർ. പാരമ്പര്യമായി അമ്പലത്തിൽ നടത്തിയിരുന്ന ചെണ്ടവാദ്യത്തിൽ നിന്നു വഴിമാറി പാചകരംഗം സ്വയം തിരഞ്ഞെടുത്തതാണ് നാണു മാരാർ. കഴിഞ്ഞ 25 വർഷമായി ഗംഭീര സദ്യകൾ ഒരുക്കുന്ന നാണു മാരാർ വനിതയ്ക്കായി

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ സദ്യ വിളമ്പുന്നതിൽ അഗ്രഗണ്യനാണ് നാണുമാരാർ എന്നറിയപ്പെടുന്ന പി. വി. നാരായണ മാരാർ. പാരമ്പര്യമായി അമ്പലത്തിൽ നടത്തിയിരുന്ന ചെണ്ടവാദ്യത്തിൽ നിന്നു വഴിമാറി പാചകരംഗം സ്വയം തിരഞ്ഞെടുത്തതാണ് നാണു മാരാർ. കഴിഞ്ഞ 25 വർഷമായി ഗംഭീര സദ്യകൾ ഒരുക്കുന്ന നാണു മാരാർ വനിതയ്ക്കായി ഒരുക്കുന്നതു ചേനപ്രഥമനാണ്.

ചേനപ്രഥമൻ

ADVERTISEMENT

1.    ചേന – ഒരു കിലോ

    ഉപ്പ്, മഞ്ഞൾപ്പൊടി – പാകത്തിന്

ADVERTISEMENT

2.    ശർക്കര – രണ്ടരക്കിലോ

3.    പാൽപ്പൊടി – 250 ഗ്രാം

ADVERTISEMENT

    വെള്ളം – ഒരു ലീറ്റർ

4.    കൽക്കണ്ടം – 250 ഗ്രാം

5.    തേങ്ങാപ്പാൽ – ഒരു ലീറ്റർ

6.    ചുക്കുപൊടി – 20 ഗ്രാം

    ഏലയ്ക്ക പൊടിച്ചത്     – 10 ഗ്രാം

7.    കണ്ടൻസ്ഡ് മിൽക്ക്     – 200 ഗ്രാം

8.    നെയ്യ് – 50 ഗ്രാം

9.    കശുവണ്ടിപ്പരിപ്പ്,     ഉണക്കമുന്തിരി – 50 ഗ്രാം

പാകം ചെയ്യുന്ന വിധം

∙    ചേന വൃത്തിയാക്കി അരിമണി വലുപ്പത്തിൽ അരിഞ്ഞു വയ്ക്കുക.

∙    ഇതിലേക്കു പാകത്തിനുപ്പും മഞ്ഞൾപ്പൊടിയും വെള്ളവും ചേർത്തു വേവിച്ച് ഊറ്റിയെടുക്കണം.

∙    ശർക്കര ഉരുക്കി അരിച്ചു വയ്ക്കണം.

∙    പാൽപ്പൊടി ഒരു ലീറ്റർ വെള്ളത്തിൽ കലക്കി വയ്ക്കണം.

∙    ഉരുളി ചൂടാക്കി ചേന വേവിച്ചൂറ്റിയതും ശർക്കരയും ചേർത്തു നന്നായി വഴറ്റണം.

∙    ഇതിലേക്കു പാൽപ്പൊടി കലക്കിയതു ചേർത്തു നന്നായി ഇളക്കുക. നന്നായി തിളച്ച ശേഷം ക ൽക്കണ്ടവും ചേർത്തിളക്കണം.

∙    തേങ്ങാപ്പാലിന്റെ പകുതിയെടുത്തു പാകത്തിനു വെള്ളം ചേർത്തു നേർപ്പിച്ചു പായസത്തിൽ ചേർത്തിളക്കി തിളപ്പിക്കണം.

∙    ഇതിലേക്കു ചുക്കുപൊടിയും ഏലയ്ക്കാപ്പൊടിയും ചേർത്തിളക്കുക.

∙    നന്നായി തിളച്ച ശേഷം കണ്ടൻസ്ഡ് മിൽക്കും തേങ്ങാപ്പാലും ചേർത്തിളക്കി വാങ്ങുക.

∙    നെയ്യിൽ കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും മൂപ്പിച്ചു പായസത്തിൽ ചേർക്കുക.

∙    ചൂടോടെയോ തണുപ്പിച്ചോ വിളമ്പാം.

ADVERTISEMENT