ചോക്‌ലെറ്റ് ബിസ്കറ്റ് കേക്ക് പുഡിങ്; എളുപ്പത്തില്‍ വീട്ടിലുണ്ടാക്കാം
1. ഇന്‍സ്റ്റന്റ് കാപ്പിപ്പൊടി – രണ്ട്–മൂന്ന് വലിയ സ്പൂണ്‍
തിളച്ച വെള്ളം – ഒരു കപ്പ്
2. ഉപ്പില്ലാത്ത വെണ്ണ – ആറു വലിയ സ്പൂണ്‍
പഞ്ചസാര പൊടിച്ചത് – ആറു വലിയ സ്പൂണ്‍
3. കൊക്കോ പൗഡര്‍ – രണ്ടു വലിയ സ്പൂണ്‍
4. മാറി ബിസ്ക്കറ്റ് – ഒരു പായ്ക്കറ്റ്
5. നട്സ് നുറുക്കിയത് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ കാപ്പിപ്പൊടിയും വെള്ളവും യോജിപ്പിച്ചു കട്ടന്‍ കാപ്പി തയാറാക്കി വയ്ക്കുക.
∙ വെണ്ണയും പഞ്ചസാരയും അടിച്ചു മയപ്പെടുത്തണം. ഇതിലേക്ക് കൊക്കോ പൗഡര്‍ ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
∙ ബിസ്ക്കറ്റ് ഓരോന്നായി എടുത്ത് കാപ്പി മിശ്രിതത്തില്‍ മുക്കിയ ശേഷം ഒരു ട്രേയില്‍ നിരത്തുക.
∙ ഇതിനു മുകളില്‍ ചോക്‌ലെറ്റ് മിശ്രിതം നിരത്തി ലെയര്‍ ചെയ്യണം.
∙ ഇങ്ങനെ കാപ്പിയില്‍ മുക്കിയ ബിസ്ക്കറ്റും ചോക്‌ലെറ്റ് മിശ്രിതവും പല ലെയറുകളായി വയ്ക്കണം. ഏറ്റവും മുകളില്‍ ചോക്‌ലെറ്റ് മിശ്രിതം വേണം വരാന്‍.
∙ ഇതിനു മുകളില്‍ നട്സ് വച്ച് അലങ്കരിച്ച് ഒരു മണിക്കൂര്‍ ഫ്രിജില്‍ വച്ചു തണുപ്പിക്കണം.
∙ കഷണങ്ങളായി മുറിച്ച് ആവശ്യമെങ്കില്‍ ചോക്‌ലെറ്റ് സിറപ്പ് ഒഴിച്ചു വിളമ്പാം.
തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ഫോട്ടോ : വിഷ്ണു നാരായണന്‍. പാചകക്കുറിപ്പുകള്‍ക്ക് കടപ്പാട്: അമ്മു ഏബ്രഹാം, ബെംഗളൂരു. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : ഷിഹാബ് കരീം, എക്സിക്യൂട്ടിവ് ഷെഫ്, റാഡിസണ്‍ ബ്ലൂ, കൊച്ചി.