1. നെയ്യ് – രണ്ടു വലിയ സ്പൂണ്‍ 

എണ്ണ – ഒരു വലിയ സ്പൂണ്‍ 

ADVERTISEMENT

2. വഴനയില – രണ്ട്

കറുവാപ്പട്ട – ഒന്ന്

ADVERTISEMENT

ഏലയ്ക്ക – മൂന്ന്

ഗ്രാമ്പൂ – നാല്

ADVERTISEMENT

3. സവാള – മൂന്ന്, അരിഞ്ഞത്

4. ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂണ്‍

5. മല്ലിയില – അരക്കപ്പ്

പുതിനയില – അരക്കപ്പ്

പച്ചമുളക് – രണ്ട്, അരച്ചത്       

6. മല്ലിപ്പൊടി – അര വലിയ സ്പൂണ്‍

ഗരംമസാലപ്പൊടി – ഒന്നര ചെറിയ സ്പൂണ്‍

7. തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത്

8. ചിക്കന്‍ – അരക്കിലോ, കഷണങ്ങളാക്കിയത്

ഉപ്പ് – പാകത്തിന്

9. തൈര് – ഒരു വലിയ സ്പൂണ്‍   

10. ബസ്മതി/കൈമയരി – ഒരു കപ്പ്, കുതിര്‍ത്തത്  

പാകം െചയ്യുന്ന വിധം

∙ പാനില്‍ എണ്ണയും നെയ്യും ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റുക. 

∙ മണം വരുമ്പോള്‍ സവാള ചേര്‍ത്തു വഴറ്റണം.

∙ ഇതിലേക്ക് ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തു വഴറ്റിയ ശേഷം അഞ്ചാമത്തെ ചേരുവ ചേര്‍ത്തു നന്നായി വഴറ്റുക. ഇതിലേക്ക് മല്ലിപ്പൊടിയും ഗരംമസാലപ്പൊടിയും ചേര്‍ത്തു നന്നായി വഴറ്റിയ ശേഷം തക്കാളി ചേര്‍ത്തു നന്നായി വഴറ്റണം.         

∙ ഇതിലേക്ക് ചിക്കനും ഉപ്പും ചേര്‍ത്തു 10 മിനിറ്റ് വഴറ്റുക. ചിക്കനില്‍ നിന്നു വെള്ളം ഇറങ്ങുമ്പോള്‍ തൈരു ചേര്‍ത്ത് അഞ്ചു മിനിറ്റ് വേവിക്കുക.

∙ ഇതിലേക്ക് അരി ഊറ്റിയതു ചേര്‍ത്ത് മെല്ലേ ഇളക്കിയ ശേഷം രണ്ടു കപ്പ് ചൂടുവെള്ളം ചേര്‍ത്തു വേവിക്കണം. ചിക്കനില്‍ നിന്നൂറി വരുന്ന വെള്ളം ഉള്ളതിനാല്‍ ഒന്നരക്കപ്പ് വെള്ളം ചേര്‍ത്താലും മതി.

∙ ഇതു മൂടി വച്ചു ചെറുതീയില്‍ 15 മിനിറ്റ് വേവിക്കുക.

∙ അരി വെന്തു വെള്ളം നന്നായി വലിയുമ്പോള്‍ ഒരു കപ്പ് ചൂടുവെള്ളം ബിരിയാണിയുടെ വശങ്ങളിലും നടുവിലുമായി ഒഴിച്ച് വീണ്ടും വേവിക്കണം.

∙ കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തതും മല്ലിയിലയും കൊണ്ടലങ്കരിക്കാം.

തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ഫോട്ടോ : വിഷ്ണു നാരായണന്‍. പാചകക്കുറിപ്പുകള്‍ക്ക് കടപ്പാട്: അമ്മു ഏബ്രഹാം, ബെംഗളൂരു. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : ഷിഹാബ് കരീം, എക്സിക്യൂട്ടിവ് ഷെഫ്, റാഡിസണ്‍ ബ്ലൂ, കൊച്ചി.

ADVERTISEMENT