റെയിൻബോ സാലഡ്

ദിവസേനയുള്ള ഭക്ഷണത്തിൽ പല നിറത്തിലുള്ള അഞ്ച്–ആറ് പച്ചക്കറികൾ ഉൾപ്പെടുത്തണം. ഇവയെല്ലാം ഒന്നിച്ചുൾപ്പെടുത്താൻ പറ്റിയ വിഭവമാണു സാലഡ്.

ADVERTISEMENT

1. ബദാം – 10, കുതിർത്തത്

ഇഞ്ചി – ഒരു ചെറിയ കഷണം

ADVERTISEMENT

പച്ചമുളക് – ഒന്ന്

ഉപ്പ് – പാകത്തിന്

ADVERTISEMENT

നാരങ്ങാനീര് – ഒരു നാരങ്ങയുടെ പകുതിയുടേത്

2. പർപ്പിൾ കാബേജ് – ഒന്നിന്റെ പകുതി

മഞ്ഞ കാപ്സിക്കം – ഒന്നിന്റെ പകുതി

കാരറ്റ് – ഒന്ന്

ബീറ്റ്റൂട്ട – ഒന്ന്

അവക്കാഡോ – ഒന്നിന്റെ പകുതി

3. ഗ്രീൻപീസ് വേവിച്ചത് – അരക്കപ്പ്

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ അൽപം വെള്ളം ചേർത്തു മയത്തിൽ അരച്ചു പേസ്റ്റു പരുവത്തിലാക്കുക. ഇതാണ് ഡ്രസ്സിങ്.

∙ രണ്ടാമത്തെ ചേരുവ ഓരോന്നും പൊടിയായി അരിഞ്ഞ ശേഷം ഗ്രീൻപീസും ചേർത്തു വയ്ക്കുക.

∙ സാലഡിലേക്കു ഡ്രസ്സിങ് ചേർത്തു വിളമ്പാം.

തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ. വിവരങ്ങൾക്കും പാചകക്കുറിപ്പിനും കടപ്പാട്: ഷെറിൻ തോമസ്, സീനിയർ മാനേജർ, ഡിപ്പാർട്ട്മെന്റ് ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ, ആസ്റ്റർ മിമ്‌സ്, കോഴിക്കോട്. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: സൈജു തോമസ്, എക്സിക്യൂട്ടീവ് ഷെഫ്, മാരാരി ബീച്ച് റിസോർട്ട്, മാരാരിക്കുളം, ആലപ്പുഴ.

Rainbow Salad: A Colorful Delight:

Rainbow Salad is a vibrant and healthy dish packed with various colorful vegetables. This easy-to-make salad is a perfect way to incorporate essential nutrients into your daily diet.

ADVERTISEMENT