പേര് പോലെ തന്നെ അദ്ഭുതം സംഭവിക്കും; വണ്ണം കുറയ്ക്കാന്‍ മിറാക്കിൾ ഫ്ളാക്സ് ഡ്രിങ്ക്
മിറാക്കിൾ ഫ്ളാക്സ് ഡ്രിങ്ക്
ഇതിൽ അടങ്ങിയിരിക്കുന്ന തൈരിൽ നിന്നു ധാരാളം പ്രോബയോട്ടിക് ലഭിക്കും. ഒപ്പം ഫ്ലാക്സ് സീഡിൽ നിന്ന് ഒമേഗാ ത്രീ ഫാറ്റി ആസിഡും. വണ്ണം കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനും ഈ ഡ്രിങ്ക് ദിവസേന ഒരു ഗ്ലാസ് കുടിക്കുന്നതു ഗുണം ചെയ്യും.
1. ഫ്ളാക്സ് സീഡ് – ഒരു വലിയ സ്പൂൺ
2. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
പെരുംജീരകംപൊടി – അര ചെറിയ സ്പൂൺ
ജീരകം വറുത്തു പൊടിച്ചത് – അര ചെറിയ സ്പൂൺ
കറുവാപ്പട്ട പൊടിച്ചത് – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
തൈര് – 100 മില്ലി
3. വെള്ളം – പാകത്തിന്
പാകം െചയ്യുന്ന വിധം
∙ ഫ്ളാക്സ് സീഡ് പൊടിച്ച ശേഷം രണ്ടാമത്തെ ചേരുവയും ചേർത്തു മിക്സിയിൽ നന്നാ യി അടിക്കുക.
∙ പാകത്തിനു വെള്ളം ചേർത്തു വീണ്ടും അടിച്ച്, ഉടൻ തന്നെ കുടി ക്കാം. തയാറാക്കി 15 മിനിറ്റിനുള്ളിൽ തന്നെ കുടിക്കണം.
തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ. വിവരങ്ങൾക്കും പാചകക്കുറിപ്പിനും കടപ്പാട്: ഷെറിൻ തോമസ്, സീനിയർ മാനേജർ, ഡിപ്പാർട്ട്മെന്റ് ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ, ആസ്റ്റർ മിമ്‌സ്, കോഴിക്കോട്. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: സൈജു തോമസ്, എക്സിക്യൂട്ടീവ് ഷെഫ്, മാരാരി ബീച്ച് റിസോർട്ട്, മാരാരിക്കുളം, ആലപ്പുഴ.