നാവില്‍ നിറയും മധുരം അതിമധുരം...; കൊതിയൂറും നവാബി സേവായി, സൂപ്പര്‍ റെസിപ്പി
1. കനം കുറഞ്ഞ സേമിയ – 200 ഗ്രാം
2. നെയ്യ് – രണ്ടു വലിയ സ്പൂൺ
3. പഞ്ചസാര പൊടിച്ചത് – കാൽ കപ്പ്
പാൽപ്പൊടി – നാലു വലിയ സ്പൂൺ
4. പാൽ – ഒരു ലീറ്റർ
5. കോൺഫ്ളോർ – രണ്ടു വലിയ സ്പൂൺ
കസ്റ്റഡ് പൗഡർ – രണ്ടു വലിയ സ്പൂൺ
6. ഡ്രൈഫ്രൂട്സ് – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙ സേമിയ ചെറിയ കഷണങ്ങളായി മുറിക്കണം.
∙ പാനിൽ നെയ്യ് ചൂടാക്കി സേമിയ ചേർത്തിളക്കി നന്നായി വറുക്കുക.
∙ ഇതിലേക്കു പാൽപ്പൊടിയും പഞ്ചസാരയും ചേർത്തിളക്കണം.
∙ അൽപം പാലിൽ കോൺഫ്ളോറും കസ്റ്റഡ് പൗഡറും ചേർത്തു കട്ടകെട്ടാതെ കലക്കി വയ്ക്കുക.
∙ ബാക്കി പാൽ അടുപ്പത്തു വച്ചു തിളച്ചു തുടങ്ങുമ്പോൾ കലക്കി വച്ച കസ്റ്റഡ് പൗഡർ–കോൺഫ്ളോർ മിശ്രിതം ചേർത്തു കൈയെടുക്കാതെ തുടരെയിളക്കണം.
∙ കുറുകി വരുമ്പോൾ വാങ്ങുക.
∙ പുഡിങ് ട്രേയിൽ അൽപം സേമിയ നിരത്തി, അതിനു മുകളിൽ തയാറാക്കിയ കസ്റ്റഡിന്റെ പകുതി നിരത്തണം. ഇതിനു മുകളിൽ ബാക്കി സേമിയ നിരത്തിയ ശേഷം ബാക്കി കസ്റ്റഡും ഒഴിക്കുക.
∙ വറുത്ത സേമിയയും ഡ്രൈഫ്രൂട്സും കൊണ്ട് അലങ്കരിച്ചു ഫ്രിജിൽ വച്ചു തണുപ്പിച്ചു വിളമ്പാം.
തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ഫോട്ടോ : അസീം കൊമാച്ചി. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: തെസ്നിം അസീസ്, അങ്ങാടിപ്പുറം, പെരിന്തൽമണ്ണ, മലപ്പുറം