പാല്‍ മധുരം മതിവരുവോളം ആസ്വദിക്കാന്‍ അറബിക് പുഡിങ്; ഈ റെസിപ്പി സൂപ്പറാണ്...
പാല്‍ മിശ്രിതത്തിന്
1. പാല്‍ – ഒന്നേ മുക്കാല്‍ കപ്പ്
2. കസ്റ്റഡ് പൗഡര്‍ – രണ്ടു വലിയ സ്പൂണ്‍
പാല്‍ – കാല്‍ കപ്പ്
3. കണ്ടന്‍സ്ഡ് മില്‍ക്ക് – പാകത്തിന്
4. കുങ്കുമപ്പൂവ് – ഒരു നുള്ള്
5. ബ്രെഡ് സ്ലൈസ് – പാകത്തിന്
ക്രീം മിശ്രിതത്തിന്
6. വിപ്പിങ് ക്രീം – മുക്കാല്‍ കപ്പ് (അടിക്കരുത്)
ഫ്രെഷ് ക്രീം – കാല്‍ കപ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക് – കാല്‍ കപ്പ്
7. ബദാം നുറുക്കിയത്, കുങ്കുമപ്പൂവ് – അലങ്കരിക്കാന്‍
പാകം െചയ്യുന്ന വിധം
∙ പാല്‍ മിശ്രിതം തയാറാക്കാന്‍ പാല്‍ സോസ്പാനിലാക്കി ഇടത്തരം തീയില്‍ ചൂടാക്കുക.
∙ ഇതിലേക്കു കസ്റ്റഡ് പൗഡര്‍ പാലില്‍ കലക്കിയതു ചേര്‍ത്തു തുടരെയിളക്കണം.
∙ പാകത്തിന് കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ത്തിളക്കിയ ശേഷം കുങ്കുമപ്പൂവ് ചേര്‍ക്കുക.
∙ ഇതു മെല്ലേ കുറുകി വരുമ്പോള്‍ വാങ്ങി വയ്ക്കണം.
∙ ഒരു ട്രേയില്‍ ബ്രെഡ് സ്ലൈസുകള്‍ നിരത്തുക.
∙ ഇതിനു മുകളില്‍ തയാറാക്കിയ പാല്‍ മിശ്രിതം ഒരേ നിരപ്പിൽ ഒഴിക്കണം. രണ്ടു തവണ കൂടി ഇങ്ങനെ പാലും ബ്രെഡും ലെയര്‍ ചെയ്യണം.
∙ ക്രീം മിശ്രിതം തയാറാക്കാന്‍ ആറാമത്തെ ചേരുവ നന്നായിളക്കി യോജിപ്പിക്കുക.ഇത് ബ്രെഡിനു മുകളില്‍ നിരത്തണം.
∙ ബദാമും കുങ്കുമപ്പൂവും കൊണ്ടലങ്കരിച്ച് രണ്ട്–മൂന്നു മണിക്കൂര്‍ ഫ്രിജില്‍ വച്ചു സെറ്റ് ചെയ്തു വിളമ്പാം.
തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ : അസീം കൊമാച്ചി. പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: സുമിന റഷീദ്, ആർട്ട് ഓഫ് ബേക്കിങ്, കണ്ണൂർ