1. പാല്‍പ്പൊടി – മുക്കാല്‍ കപ്പ്

മൈദ – കാല്‍ കപ്പ്

ADVERTISEMENT

നെയ്യ്/വെണ്ണ മൃദുവാക്കിയത് – മൂന്നു ചെറിയ സ്പൂണ്‍

ഉപ്പ് – ഒരു നുള്ള്

ADVERTISEMENT

ബേക്കിങ് പൗഡര്‍ – കാല്‍ ചെറിയ സ്പൂണ്‍

2. മുട്ട – ഒന്ന്, അടിച്ചത്

ADVERTISEMENT

3. എണ്ണ – വറുക്കാന്‍ ആവശ്യത്തിന്

ഷുഗര്‍ സിറപ്പിന്

4. പഞ്ചസാര – ഒരു കപ്പ്

വെള്ളം – അരക്കപ്പ്

നാരങ്ങാനീര് – ഒരു ചെറിയ സ്പൂണ്‍

കറുവാപ്പട്ട – ഒരു കഷണം

പുഡിങ്ങിന്

5. ചൈനാഗ്രാസ് – 10 ഗ്രാം

വെള്ളം – അരക്കപ്പ്‌

6. പഞ്ചസാര – മൂന്നു വലിയ സ്പൂണ്‍

7. പാല്‍ – രണ്ടു കപ്പ്

8. കണ്ടന്‍സ്ഡ് മില്‍ക്ക് – 200 ഗ്രാം

9. വനില എസ്സന്‍സ് – ഒരു ചെറിയ സ്പൂണ്‍

വെണ്ണ – രണ്ടു വലിയ സ്പൂണ്‍

10. ബദാം, പിസ്ത, കശുവണ്ടിപ്പരിപ്പ് നുറുക്കിയത് – അലങ്കരിക്കാന്‍                   

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിക്കുക. ഇതിലേക്കു മുട്ട അടിച്ചത് അല്‍പാല്‍പം ചേര്‍ത്തു കുഴച്ചു മയമുള്ള മാവു തയാറാക്കുക.

∙ ഇതു പൊട്ടിപ്പോകാതെ ചെറിയ ഉരുളകളാക്കി എണ്ണയില്‍ ഇടത്തരം തീയില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തില്‍ വറുത്തെടുക്കണം. ഗുലാബ് ജാമുൻ റെഡി.

∙ ഷുഗര്‍ സിറപ്പ് തയാറാക്കാന്‍ നാലാമത്തെ ചേരുവ തിളപ്പിച്ച് അല്‍പം കുറുക്കിയെടുക്കുക. 

∙ ഇതിലേക്കു വറുത്തു വച്ച ഗുലാബ് ജാമുന്‍ ചേര്‍ത്ത് ഒന്ന്–രണ്ടു മണിക്കൂര്‍ വയ്ക്കണം.

∙ ചൈനാഗ്രാസ് വെള്ളത്തില്‍ കുതിര്‍ത്ത് 10–15 മിനിറ്റ് വയ്ക്കുക.

∙ ഇതു ചൂടാക്കി നന്നായി ഉരുക്കി മാറ്റി വയ്ക്കണം.

∙ സോസ്പാനില്‍ പഞ്ചസാര ചേര്‍ത്തു കാരമലൈസ് ചെയ്യണം. ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ പാല്‍  ചേര്‍ത്തു തുടരെയിളക്കി അലിയിക്കണം.

∙ ഇതിലേക്കു കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ത്ത് നന്നായി ഇളക്കുക.

∙ ചൈനാഗ്രാസ് ഉരുക്കിയതും ചേര്‍ത്തിളക്കി നന്നായി യോജിപ്പിച്ചു രണ്ട്–മൂന്നു മിനിറ്റ് വേവിക്കണം.

∙ ഇതിലേക്കു വനില എസ്സന്‍സും വെണ്ണയും ചേര്‍ത്തു നന്നായി ഇളക്കുക. 

∙ വിളമ്പാനുള്ള പാത്രത്തില്‍ ഒരു ലെയര്‍ കാരമല്‍ മിശ്രിതം നിരത്തിയ ശേഷം മുകളില്‍ ഗുലാബ് ജാമുന്‍ കഷണങ്ങളാക്കിയതു നിരത്തണം.

∙ മുകളില്‍ നട്സ് വിതറി വീണ്ടും കാരമല്‍ മിശ്രിതവും ഗുലാബ് ജാമുനും ലെയറുകളായി നിരത്തണം.

∙ ഏറ്റവും മുകളില്‍ നട്സ് വിതറി നാല്–ആറു മണിക്കൂര്‍ ഫ്രിജില്‍ വച്ചു നന്നായി സെറ്റ് ചെയ്തു വിളമ്പാം.

തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ : അസീം കൊമാച്ചി.  പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: സുമിന റഷീദ്, ആർട്ട് ഓഫ് ബേക്കിങ്, കണ്ണൂർ

Delicious Gulab Jamun Pudding Recipe:

Gulab Jamun Pudding is a delightful fusion dessert combining traditional Indian sweets with a creamy pudding. This recipe layers caramel pudding with Gulab Jamun pieces and nuts, creating a rich and flavorful treat perfect for any occasion.

ADVERTISEMENT