ആഘോഷങ്ങൾക്ക് ഒരുക്കാം ഫ്രോസ്റ്റഡ് വനില കേക്ക്
ആവശ്യമായ ചേരുവകൾ 1. പാല്‍ – ഒരു കപ്പ് വിനാഗിരി – രണ്ടു ചെറിയ സ്പൂൺ 2. മൈദ – രണ്ടു കപ്പ് ബേക്കിങ് പൗഡർ – ഒരു ചെറിയ സ്പൂൺ ഉപ്പ് – അര ചെറിയ സ്പൂൺ 3. പഞ്ചസാര പൊടിച്ചത് – ഒന്നരക്കപ്പ് ഉപ്പില്ലാത്ത വെണ്ണ – 100 ഗ്രാം 4. മുട്ട – നാല് 5. വനില എസ്സൻസ് – രണ്ടു ചെറിയ സ്പൂൺ ഷുഗർ സിറപ്പിന് 6. പഞ്ചസാര – അരക്കപ്പ്

ആവശ്യമായ ചേരുവകൾ
1. പാല്‍ – ഒരു കപ്പ്
വിനാഗിരി – രണ്ടു ചെറിയ സ്പൂൺ
2. മൈദ – രണ്ടു കപ്പ്
ബേക്കിങ് പൗഡർ – ഒരു ചെറിയ സ്പൂൺ
ഉപ്പ് – അര ചെറിയ സ്പൂൺ
3. പഞ്ചസാര പൊടിച്ചത് – ഒന്നരക്കപ്പ്
ഉപ്പില്ലാത്ത വെണ്ണ – 100 ഗ്രാം
4. മുട്ട – നാല്
5. വനില എസ്സൻസ് – രണ്ടു ചെറിയ സ്പൂൺ
ഷുഗർ സിറപ്പിന്
6. പഞ്ചസാര – അരക്കപ്പ്
വെള്ളം – ഒരു കപ്പ്
7. വിപ്പിങ് ക്രീം – ഒന്നരക്കപ്പ് (ഫ്രോസ്റ്റിങ്ങിന്)
പാകം ചെയ്യുന്ന വിധം
∙ അവ്ൻ 180 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയിടുക.
∙ ആറിഞ്ചു വലുപ്പമുള്ള കേക്ക് ടിൻ മയം പുരട്ടി വയ്ക്കണം.
∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചിളക്കി മോര് തയ്യാറാക്കി വയ്ക്കുക.
∙ രണ്ടാമത്തെ ചേരുവ ഇടഞ്ഞു വയ്‌ക്കണം.
∙ ഒരു ബൗളിൽ പഞ്ചസാരയും വെണ്ണയും യോജിപ്പിച്ചു നന്നായി അടിച്ചു മയപ്പെത്തുക.
∙ അതിലേക്കു മുട്ട ഓരോന്നായി ചേർത്തടിച്ച ശേഷം വനില എസ്സൻസും ചേർത്ത് അടിക്കണം. ഇതിലേക്കു മോരും മൈദ മിശ്രിതവും ഇടവിട്ട് മെല്ലേ ചേർത്തു യോജിപ്പിക്കുക.
∙ ഇതു തയാറാക്കിയ ടിന്നില്‍ ഒഴിച്ചു ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 45 മിനിറ്റ് ബേക്ക് ചെയ്യുക.
∙ അവ്നിൽ നിന്നെടുത്തു ചൂടാറാൻ വയ്ക്കുക.
∙ ഷുഗർ സിറപ്പ് തയാറാക്കാൻ പഞ്ചസാരയും വെള്ളവും യോജിപ്പിച്ചു തിളപ്പിച്ച ശേഷം ചൂടാറാൻ വയ്ക്കണം.
∙ വിപ്പിങ് ക്രീം അടിച്ചു ബലമുള്ള കുന്നുകൾ പോലെയാക്കണം.
∙ ചൂടാറിയ കേക്ക് വട്ടത്തിൽ രണ്ടായി മുറിക്കുക. ഒരു ലെയർ കേക്ക് ബോർഡിൽ വച്ച് അതിൽ ഷുഗർ സിറപ്പ് ഒഴിക്കണം. ഇതിനു മുകളിൽ വിപ്പ്ഡ് ക്രീം അടിച്ചതു നിരത്തുക.
∙ ഇതിനു മുകളിൽ അടുത്ത ലെയർ വച്ച് വീണ്ടും ഷുഗർ സിറപ്പ് ഒഴിച്ച ശേഷം ക്രീം കൊണ്ട് കേക്ക് പൊതിഞ്ഞു ഫ്രോസ്റ്റിങ് ചെയ്യുക.
∙ ഫ്രെഷ് ഫ്രൂട്സും സ്പൈസസും കൊണ്ട് അലങ്കരിച്ചു വിളമ്പാം.