അയല മുരിങ്ങയ്ക്ക കറി 1. അയല വൃത്തിയാക്കിയത് – അരക്കിലോ 2. മുരിങ്ങയ്ക്ക – മൂന്ന് 3. തേങ്ങ ചുരണ്ടിയത് – ഒരു തേങ്ങയുടേത് പെരുംജീരകം – ഒരു ചെറിയ സ്പൂൺ കുരുമുളക് – ഒരു ചെറിയ സ്പൂൺ 4. മുളകുപൊടി – ഒരു വലിയ സ്പൂൺ മല്ലിപ്പൊടി – ഒന്നര വലിയ സ്പൂൺ മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ 5. കുടംപുളി – മൂന്നു ചുള 6.

അയല മുരിങ്ങയ്ക്ക കറി

1. അയല വൃത്തിയാക്കിയത് – അരക്കിലോ

ADVERTISEMENT

2. മുരിങ്ങയ്ക്ക – മൂന്ന്

3. തേങ്ങ ചുരണ്ടിയത് – ഒരു തേങ്ങയുടേത്

ADVERTISEMENT

പെരുംജീരകം – ഒരു ചെറിയ സ്പൂൺ

കുരുമുളക് – ഒരു ചെറിയ സ്പൂൺ

ADVERTISEMENT

4. മുളകുപൊടി – ഒരു വലിയ സ്പൂൺ

മല്ലിപ്പൊടി – ഒന്നര വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

5. കുടംപുളി – മൂന്നു ചുള

6. വെളിച്ചെണ്ണ – അഞ്ചു വലിയ സ്പൂൺ

7. കറിവേപ്പില – രണ്ടു തണ്ട്

8. കടുക് – ഒരു ചെറിയ സ്പൂൺ

9. സവാള – രണ്ട് ഇടത്തരം, നീളത്തിൽ അരിഞ്ഞത്

പച്ചമുളക് – അഞ്ച്, നീളത്തിൽ മുറിച്ചത്

കറിവേപ്പില – ഒരു തണ്ട്

10. ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – രണ്ടു ചെറിയ സ്പൂൺ

11. ഉപ്പ് – പാകത്തിന്

12. തക്കാളി – ഒന്ന്, കഷണങ്ങളാക്കിയത്

പാകം ചെയ്യുന്ന വിധം

∙ മീൻ കഴുകി വൃത്തിയാക്കി വയ്ക്കണം.

∙ മുരിങ്ങയ്ക്ക വൃത്തിയാക്കി ഒന്നരയിഞ്ചു കഷണങ്ങളാക്കി വയ്ക്കണം.

∙ പാനിൽ മൂന്നാമത്തെ ചേരുവ ചേർത്ത് എണ്ണയില്ലാതെ മൂപ്പിച്ചു നല്ല ബ്രൗൺ നിറമാകുമ്പോൾ നാലാമത്തെ ചേ രുവ  ചേർത്തു നന്നായി മൂപ്പിക്കുക.

∙ അടുപ്പിൽ നിന്നു വാങ്ങി ചൂടാറുമ്പോൾ മിക്സിയിലാക്കി മയത്തിൽ അരച്ചു വയ്ക്കണം.

∙ കുടംപുളി അൽപം വെള്ളത്തിൽ കുതിർക്കണം.

∙ പാനിൽ വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പില ചേർത്തു വറുത്തു കോരി മാറ്റുക.

∙ ഇതേ എണ്ണയിലേക്കു കടുകിട്ടു പൊട്ടുമ്പോൾ ഒൻപതാമത്തെ ചേരുവയും മുരിങ്ങയ്ക്കായും ചേർത്തു വഴറ്റുക. ഇതിലേക്ക് ഇഞ്ചി–വെളുത്തുള്ളി പേസ്റ്റും അരപ്പും പാകത്തിനുപ്പും ചേർത്തു വഴറ്റുക.

∙ പാകത്തിനു വെള്ളവും കുടംപുളിയും ചേർത്തു തിള യ്ക്കുമ്പോൾ മീൻ ചേർത്തു ചെറുതീയിൽ അടച്ചു വ ച്ചു വേവിക്കുക. തക്കാളിയും ചേർത്തു വേവിക്കുക.

∙ വിളമ്പാനുള്ള പാത്രത്തിലാക്കി കറിവേപ്പില വറുത്തതുമുകളിൽ വിതറാം.

ഫോട്ടോ: വിഷ്ണു നാരായണൻ

ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: പി. കെ. രഘുനാഥ്, ജോസ് മാത്യു, മലയാള മനോരമ, കൊച്ചി

How to Prepare Ayala Muringakka Curry:

Mackerel Drumstick Curry is a flavorful and traditional Kerala dish. This recipe combines mackerel with drumsticks in a spicy and tangy gravy, perfect with rice.

ADVERTISEMENT