കൽമാസ് പൊളിയാണ്.. മലബാറിന്റെ തനത് റെസിപ്പി ഇതാ..
ചായക്കൊപ്പം കഴിക്കാൻ വളരെ സ്വാദിഷ്ടമായ ഒരു മലബാർ സ്പെഷ്യൽ പലഹാരമാണ് കൽമാസ്. ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു വേവിച്ചെടുത്ത ചിക്കൻ സവാളയും മസാലകളും ചേർത്ത് വഴറ്റി ഫില്ലിങ് തയ്യാറാക്കുന്നു. തുടർന്ന് അരിപ്പൊടിയും തേങ്ങയും പെരുംജീരകവും അരച്ചതും ചേർത്തു കുഴച്ച മാവുകൊണ്ട് ഈ ഫില്ലിങ് പൊതിഞ്ഞ് ആവിയിൽ വേവിക്കുന്നു. ഒടുവിൽ തയ്യാറാക്കിയ മസാലകളിൽ മുക്കി എണ്ണയിൽ വറുത്തെടുത്താണ് ഈ വിഭവം വിളമ്പുന്നത്.

മലബാർ സ്പെഷല്‍ പലഹാരമാണ് കൽമാസ്. ചായക്കൊപ്പം വിളമ്പാന്‍ അതീവ രുചികരമായ റെസിപ്പി ഇതാ..
കൽമാസ്
1. ചിക്കൻ – 350 ഗ്രാം
2. ഉപ്പ് – പാകത്തിന്
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
3. എണ്ണ – പാകത്തിന്
4. സവാള – മൂന്ന്, അരിഞ്ഞത്
പച്ചമുളക് – നാല്, അരിഞ്ഞത്
ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു ചെറിയ സ്പൂൺ
5. ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ചിക്കൻ മസാല – മുക്കാൽ ചെറിയ സ്പൂൺ
6. മല്ലിയില കറിവേപ്പില – പാകത്തിന്
7. അരിപ്പൊടി – രണ്ടു കപ്പ്
8. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
പെരുംജീരകം – ഒന്നേമുക്കാല്‍ ചെറിയ സ്പൂൺ
ജീരകം – കാൽ ചെറിയ സ്പൂൺ
ചുവന്നുള്ളി – ഒൻപത്
9. മുളകുപൊടി – മൂന്നു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
10. എണ്ണ – രണ്ടു ചെറിയ സ്പൂൺ
പാകം െചയ്യുന്ന വിധം
∙ ചിക്കൻ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു വേവിച്ച് ഒന്നു ചതച്ചു വയ്ക്കണം.
∙ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റിയ ശേഷം വേവിച്ച ചിക്കനും ചേർത്തു വഴറ്റുക.
∙ ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റി പാകത്തിനു മല്ലിയിലയും കറിവേപ്പിലയും ചേർത്തു വാങ്ങി വയ്ക്കണം. ഇതാണ് ഫില്ലിങ്.
∙ ഒരു വലിയ ബൗളിൽ അരിപ്പൊടിയെടുത്ത്, അതിലേക്ക് എട്ടാമത്തെ ചേരുവ മിക്സിയിൽ ഒതുക്കിയതു ചേർത്തു യോജിപ്പിക്കുക.
∙ ഇതിലേക്കു നല്ല ചൂടുവെള്ളം അൽപം വീതം ചേർത്തു നന്നായി കുഴച്ചു ചെറിയ ഉരുളകളാക്കണം.
∙ ഓരോ ഉരുളയും എണ്ണ പുരട്ടിയ കൈവെള്ളയിൽ വച്ചു കൈ കൊണ്ടു പരത്തി, ചിക്കൻ ഫില്ലിങ് അൽപം വീതം നടുവില്‍ വച്ച് ഉന്നക്കായയുടെ ആകൃതിയിൽ ഉരുട്ടിയെടുക്കുക.
∙ ഇത് ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വച്ചു വേവിക്കണം.
∙ ഒൻപതാമത്തെ ചേരുവ ഒരു ബൗളിലാക്കി അതിലേക്കു വേവിച്ച കൽമാസ് ഇട്ട് നന്നായി മസാലയിൽ പൊതിഞ്ഞെടുക്കണം.
∙ ഇത് അൽപം എണ്ണയിൽ വറുത്തെടുക്കുക.
തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ : അസീം കൊമാച്ചി. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: സെക്കീന ഫിറോസ്, ഹോട്ട്ൻ’ സ്പോട്ട് തിരുവണ്ണൂർ, കോഴിക്കോട്