ഓറഞ്ചും മുട്ടയും ചേര്‍ത്ത് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വ്യത്യസ്തമായ ഓംലെറ്റ് റെസിപ്പിയാണിത്. മുട്ട, ഓറഞ്ച്, പഞ്ചസാര, മൈദ, വെണ്ണ എന്നിവയാണ് ഈ വിഭവത്തിന്റെ പ്രധാന കൂട്ടുകൾ. മുട്ട നന്നായി അടിച്ചെടുത്ത് അതിൽ ഓറഞ്ച് ജ്യൂസും തൊലിയും ചേർത്തുള്ള മിശ്രിതം പാനിൽ വെന്തു വരുമ്പോൾ മനോഹരമായി മടക്കി ഐസ്ക്രീമിനൊപ്പം വിളമ്പാം.

ഓറഞ്ചും മുട്ടയും ചേര്‍ത്തൊരു ടേസ്റ്റി ഓംലെറ്റ് ആണ് ഇന്നത്തെ റെസിപ്പി. ഇങ്ങനെയൊരു ഓംലെറ്റ് നിങ്ങള്‍ മുന്‍പ് കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ വ്യത്യസ്തമായ ഈ വിഭവം ഇന്നുതന്നെ വീട്ടില്‍ പരീക്ഷിച്ചു നോക്കൂ.. 

ഓറഞ്ച് ഓംലെറ്റ്

ADVERTISEMENT

1. മുട്ട – മൂന്ന്
2. ഓറഞ്ച് – മൂന്ന്
3. പഞ്ചസാര – ഒരു ചെറിയ സ്പൂൺ
ഉപ്പ് – ഒരു നുള്ള്
4. മൈദ – രണ്ടു വലിയ സ്പൂൺ
5. വെണ്ണ – ഒരു വലിയ സ്പൂൺ
6. പഞ്ചസാര പൊടിച്ചത്, ഓറഞ്ച് ജ്യൂസ് – പാകത്തിന്

പാകം െചയ്യുന്ന വിധം

ADVERTISEMENT

∙ മുട്ട ബൗളിലാക്കി നന്നായി അടിച്ചു യോജിപ്പിക്കുക.

∙ ഓറഞ്ചുതൊലി ചുരണ്ടിയെടുക്കണം. വെള്ളഭാഗം വ രാതെ ശ്രദ്ധിക്കണം.

ADVERTISEMENT

∙ ഓറഞ്ച് പിഴിഞ്ഞ് ജ്യൂസ് എടുത്തു വയ്ക്കുക.

∙ ഓറഞ്ചുതൊലിയും പഞ്ചസാരയും ഉപ്പും മുട്ട അടിച്ചതിൽ ചേർത്തു നന്നായി അടിച്ചു യോജിപ്പിക്കുക.

∙ മൈദ അൽപം ഓറഞ്ച് ജ്യൂസ് ചേർത്തു യോജിപ്പിച്ചു പേസ്റ്റ് രൂപത്തിലാക്കിയ ശേഷം ബാക്കി ഓറഞ്ച് ജ്യൂസും ചേർത്തു നന്നായി ഇളക്കി മുട്ട മിശ്രിതത്തിൽ ചേർത്തിളക്കണം.

∙ പാനിൽ വെണ്ണ ചൂടാക്കി തയാറാക്കിയ മുട്ട മിശ്രിതം ഒരിക്കൽ കൂടി അടിച്ച ശേഷം പാനിൽ ഒഴിക്കുക.

∙ ഒരു വശം വെന്ത് ബ്രൗണ്‍‌ നിറമാകുമ്പോൾ മറിച്ചിട്ട് മറുവശവും ബ്രൗൺ നിറമാക്കണം.

∙ വിളമ്പാനുള്ള പ്ലേറ്റിലാക്കി മുകളിൽ പഞ്ചസാര പൊടിച്ചതു വിതറി, ഓറഞ്ച് ജ്യൂസ് തളിച്ചു നാലായി മടക്കുക.

∙ ഇതിനു മുകളിലായി ഒരു സ്കൂപ്പ് ഐസ്ക്രീം വച്ചു വിളമ്പാം. 

ഫോട്ടോ: വിഷ്ണു നാരായണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ.

Delicious Orange Omelette Recipe to Try Today:

Orange omelette is a unique and delicious sweet dish that combines eggs and oranges in a creative way. To prepare this recipe, you will need three eggs, three oranges, a little sugar, a pinch of salt, two tablespoons of all-purpose flour, and butter. First, beat the eggs well in a bowl and mix in grated orange zest, sugar, and salt. Prepare a smooth paste by mixing the flour with a little orange juice, then combine it thoroughly with the remaining juice and the egg mixture. Heat butter in a pan, pour in the well-beaten mixture, and cook both sides until they turn golden brown. Finally, fold the omelette into quarters, sprinkle powdered sugar, drizzle orange juice, and serve it topped with a scoop of ice cream.

ADVERTISEMENT