മീന്‍ റോസ്റ്റ് ദേ ഇങ്ങനെ ഉണ്ടാക്കിയാലോ? വെറൈറ്റി റെസിപ്പി
വ്യത്യസ്തവും രുചികരവുമായ ഒരു മീന്‍ റോസ്റ്റ് റെസിപ്പിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മീൻ വൃത്തിയാക്കി മസാല പുരട്ടി വറുത്ത ശേഷം, സവാളയും തക്കാളിയും വാളന്‍പുളിയും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കിയ പ്രത്യേക മസാലയ്ക്കൊപ്പം അവ്നില്‍ വെച്ച് ബേക്ക് ചെയ്തെടുക്കുന്ന ഈ വിഭവം ഉണക്കമുന്തിരിയും സവാളയും കൊണ്ട് അലങ്കരിച്ച് വിളമ്പാവുന്നതാണ്.

മീന്‍ റോസ്റ്റ് ദേ ഇങ്ങനെ ഉണ്ടാക്കിയാലോ? വ്യത്യസ്തവും രുചികരവുമായ വിഭവത്തിന്റെ റെസിപ്പിയാണ് ഇത്തവണ. ഇന്നുതന്നെ പരീക്ഷിച്ചു നോക്കൂ...
മീന്‍ റോസ്റ്റ്
1. മീന്‍ – ഒരു കിലോ
2. മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍
മുളകുപൊടി – ഒരു വലിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
3. എണ്ണ – പാകത്തിന്
4. സവാള – ഏഴ്, പൊടിയായി അരിഞ്ഞത്
ഇഞ്ചി – രണ്ടു കഷണം, പൊടിയായി അരിഞ്ഞത്
പച്ചമുളക് – മൂന്ന്, പൊടിയായി അരിഞ്ഞത്
5. തക്കാളി – അഞ്ച്, പൊടിയായി അരിഞ്ഞത്
6. മുളകുപൊടി – ഒരു വലിയ സ്പൂണ്‍
7. ശര്‍ക്കര – ഒരു നാരങ്ങാവലുപ്പം, വെള്ളത്തില്‍ കുതിര്‍ത്തത്
വാളന്‍പുളി – ഒരു നെല്ലിക്ക വലുപ്പം
8. കറുത്ത ഉണക്കമുന്തിരി – ഒരു വലിയ സ്പൂണ്‍
സവാള വട്ടത്തില്‍ അരിഞ്ഞത് – അലങ്കരിക്കാന്‍
പാകം െചയ്യുന്ന വിധം
∙ മീന്‍ വൃത്തിയാക്കി വരഞ്ഞു രണ്ടാമത്തെ ചേരുവ പുരട്ടി 15 മിനിറ്റ് വച്ച ശേഷം എണ്ണയില്‍ വറുത്തെടുക്കണം.
∙ എണ്ണ അരിച്ചെടുത്തു തിരികെ പാനിലൊഴിച്ച് ചൂടാക്കുക.
∙ ഇതിലേക്കു നാലാമത്തെ ചേരുവ ചേര്‍ത്തു വഴറ്റണം.
∙ തക്കാളി അരിഞ്ഞതു ചേര്‍ത്തു നന്നായി വഴറ്റിയ ശേഷം മുളകുപൊടി അല്‍പം വെള്ളത്തില്‍ കലക്കിയതു ചേര്‍ക്കുക. ഇതിലേക്കു ശര്‍ക്കരയും വാളന്‍പുളിയും മിക്സിയില്‍ അടിച്ചത് അരിച്ചൊഴിക്കണം.
∙ പാകത്തിനുപ്പും ചേര്‍ത്തു കുറുകി വരുമ്പോള്‍ വാങ്ങുക.
∙ ബേക്കിങ് ട്രേയിൽ തയാറാക്കിയ മസാലയുടെ പകുതി നിരത്തിയ ശേഷം അതിനു മുകളില്‍ മീന്‍ വയ്ക്കണം.
∙ ബാക്കി മസാല മീനിനു മുകളില്‍ നിരത്തി, 1800Cല്‍ ചൂടാക്കിയിട്ടിരിക്കുന്ന അവ്നില്‍ വച്ചു 15-20 മിനിറ്റ് ബേക്ക് ചെയ്യണം.
∙ ഉണക്കമുന്തിരിയും വട്ടത്തിലരിഞ്ഞ സവാളയും കൊണ്ട് അലങ്കരിച്ചു വിളമ്പാം.
ഫോട്ടോ: വിഷ്ണു നാരായണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ