നാവില്‍ അലിഞ്ഞിറങ്ങുന്ന മധുരം; കാരമൽ ഐസ്ക്രീം രുചിച്ചു നോക്കാം Delicious Homemade Caramel Ice Cream Recipe
നാവിൽ അലിഞ്ഞിറങ്ങുന്ന അതീവ രുചികരമായ കാരമൽ ഐസ്ക്രീം വീട്ടിൽ എളുപ്പത്തിൽ തയാറാക്കുന്ന വിധം. പഞ്ചസാര കാരമൽ ആക്കിയെടുത്ത ശേഷം ചൂടാക്കിയ പാലും, അടിച്ചെടുത്ത മുട്ടയുടെ മഞ്ഞക്കരുവും ചേർത്ത് കസ്റ്റഡ് പരുവത്തിലാക്കി കുറുക്കണം. ഇതിലേക്ക് വിപ്പിംഗ് ക്രീം കൂടി ചേർത്ത് ഫ്രീസറിൽ വെച്ച് ആവശ്യത്തിന് ഇളക്കി സെറ്റ് ചെയ്ത് സ്വാദിഷ്ടമായ ഐസ്ക്രീം ഉണ്ടാക്കാം.

നാവില്‍ അലിഞ്ഞിറങ്ങുന്ന അതീവ രുചികരമായ കാരമൽ ഐസ്ക്രീം വീട്ടിലുണ്ടാക്കിയാലോ? സൂപ്പര്‍ റെസിപ്പി ഇതാ..
കാരമൽ ഐസ്ക്രീം
1. പഞ്ചസാര – 100 ഗ്രാം
വെള്ളം – നാലു വലിയ സ്പൂൺ
2. പാൽ – ഒരു കപ്പ്
മുട്ട മഞ്ഞ – രണ്ടു മുട്ടയുടേത്
തിക്ക് ക്രീം – അരക്കപ്പ്
പാകം ചെയ്യുന്ന വിധം
∙ പഞ്ചസാര വെള്ളം ചേർത്തിളക്കി തിളപ്പിക്കുക. തുടർന്ന് ഇളംബ്രൗൺ കാരമൽ നിറമാകുന്നതു വരെ ചെറുതീയിൽ വയ്ക്കണം.
∙ മറ്റൊരു പാനിൽ പാൽ തിളപ്പിച്ച്, അതു കാരമലിലേക്ക് ഒഴിച്ചു യോജിപ്പിക്കുക. കാരമൽ മുഴുവൻ നന്നായി അലിയണം.
∙ മുട്ടമഞ്ഞ നന്നായി അടിച്ചു പതപ്പിക്കുക. ഇതിലേക്കു കാരമൽ മിശ്രിതം മെല്ലേ ചേർത്തടിച്ച ശേഷം തിളയ്ക്കുന്ന വെള്ളത്തിനു മുകളിൽ പിടിച്ചു തിളപ്പിച്ചു കുറുക്കി കസ്റ്റഡ് പരുവത്തിലാക്കി വാങ്ങണം.
∙ ചൂടാറിയ ശേഷം ക്രീം അടിച്ചതും ചേർത്തു മെല്ലേ യോജിപ്പിക്കുക.
∙ െഎസ്ക്രീം മേക്കറിൽ ഒഴിച്ചു െസറ്റ് ചെയ്യാം. ഇതിനു പകരം ഫ്രീസറിൽ വച്ചു പകുതി സെറ്റാകുമ്പോൾ പുറത്തെടുത്തു നന്നായി അടിച്ച ശേഷം വീണ്ടും ഫ്രീസറിൽ വയ്ക്കുക.
∙ ഇങ്ങനെ രണ്ട് – മൂന്നു തവണ അടിച്ചശേഷം ഫ്രീസറിൽ വച്ചു സെറ്റ് ചെയ്യാം.
ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: ജേക്കബ് മാണി, മലയാള മനോരമ, കോട്ടയം