ബീഫ് ഉന്നക്കായ ഇതുവരെ കഴിച്ചിട്ടില്ലേ? വെറൈറ്റി റെസിപ്പി ഇതാ..
ചെറിയൊരു വ്യത്യസ്തതയോടെ തയ്യാറാക്കാവുന്ന രുചികരമായ ഒരു നാലുമണി പലഹാരമാണ് ബീഫ് ഉന്നക്കായ. മസാലകൾ പുരട്ടി വേവിച്ച ബീഫും പുഴുങ്ങി ഉടച്ച ഏത്തപ്പഴവും ഉപയോഗിച്ചാണ് ഈ വിഭവം തയ്യാറാക്കുന്നത്. ഏത്തപ്പഴം കൊണ്ടുണ്ടാക്കുന്ന മാവിൽ ബീഫ് ഫ്രൈ ചെയ്തത് നിറച്ച് ഉന്നക്കായയുടെ ആകൃതിയിൽ പരത്തി എണ്ണയിൽ വറുത്തു കോരി ഇത് എളുപ്പത്തിൽ ഉണ്ടാക്കാം.

ഇന്നൊരു വെറൈറ്റി ബീഫ് ഉന്നക്കായ റെസിപ്പി ആയാലോ? രുചികരമായ ഈ നാലുമണി പലഹാരം ഇന്നുതന്നെ തയാറാക്കി നോക്കൂ..
ബീഫ് ഉന്നക്കായ
1. ബീഫ് – 100 ഗ്രാം
2. മുളകുപൊടി – മുക്കാൽ ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3. കറുത്തു പഴുത്ത ഏത്തപ്പഴം – നാല്
4. എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം െചയ്യുന്ന വിധം
∙ ബീഫ് രണ്ടാമത്തെ ചേരുവ യോജിപ്പിച്ചതു പുരട്ടി അര മണിക്കൂർ വച്ച ശേഷം മിൻസ് ചെയ്തു വയ്ക്കണം
∙ പഴം പുഴുങ്ങി നന്നായി ഉടച്ചു വയ്ക്കണം.
∙ പാനിൽ അൽപം എണ്ണ ചൂടാക്കി ബീഫ് ചേർത്തു നന്നായി വഴറ്റി വേവിച്ചു ഫ്രൈ ചെയ്തു വയ്ക്കണം.
∙ പഴം ഉടച്ചത് ചെറിയ ഉരുളകളാക്കുക.
∙ ഓരോ ഉരുളയും കൈയിൽ വച്ചു പരത്തി, അതിനുള്ളിൽ ബീഫ് ഫ്രൈ ചെയ്തതു നിറച്ച് ഉന്നക്കായയുടെ ആകൃതിയിലാക്കണം.
∙ ഇതു ചൂടായ എണ്ണയിലിട്ടു വറുത്തു കോരുക.
തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ : അസീം കൊമാച്ചി. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: സെക്കീന ഫിറോസ്, ഹോട്ട്ൻ’ സ്പോട്ട്, തിരുവണ്ണൂർ, കോഴിക്കോട്