മലബാറിന്റെ സ്വന്തം ഇറച്ചി കേക്ക് വളരെ സ്വാദിഷ്ടമായി വീട്ടിൽ തയാറാക്കുന്ന വിധം. വേവിച്ച ചിക്കൻ, സവാള, പച്ചമുളക്, ഗരംമസാല എന്നിവ വഴറ്റി എടുത്ത ശേഷം മുട്ടയും കുരുമുളകുപൊടിയും ചേർത്ത് അടിച്ചു യോജിപ്പിച്ച മിശ്രിതം ചെറുതീയിൽ വേവിച്ചാണ് ഇത് തയാറാക്കുന്നത്.

മലബാറിന്റെ സ്വന്തം ഇറച്ചി കേക്ക് കഴിച്ചിട്ടുണ്ടോ?. സ്പെഷല്‍ റെസിപ്പി ഇതാ, ഇന്നുതന്നെ തയാറാക്കി നോക്കൂ...  

ഇറച്ചി കേക്ക്

ADVERTISEMENT

1. എണ്ണ – പാകത്തിന്
2. സവാള – നാല്, പൊടിയായി അരിഞ്ഞത്
പച്ചമുളക് – മൂന്ന്, അരിഞ്ഞത്
3. ചിക്കൻ – 400 ഗ്രാം, ഉപ്പും മഞ്ഞൾപ്പൊടിയും േചർത്തു വേവിച്ചത്
4. മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി – മുക്കാൽ ചെറിയ സ്പൂൺ
5. മല്ലിയില, കറിവേപ്പില – പാകത്തിന്
6. മുട്ട – എട്ട്
കുരുമുളകുപൊടി – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്

പാകം െചയ്യുന്ന വിധം

ADVERTISEMENT

∙ പാനിൽ എണ്ണ ചൂടാക്കി സവാളയും പച്ചമുളകും വഴറ്റിയ ശേഷം ചിക്കനും ചേർത്തു നന്നായി വഴറ്റണം.

∙ ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്തു മസാല മൂത്ത മണം വരുമ്പോള്‍ മല്ലിയിലയും കറിവേപ്പിലയും ചേർത്തു വഴറ്റുക. അഞ്ചു മിനിറ്റ് ചെറുതീയിൽ അടച്ചു വച്ചു വേവിച്ചു മാറ്റി വയ്ക്കണം.

ADVERTISEMENT

∙ മുട്ട ഉപ്പും കുരുമുളകുപൊടിയും ചേർത്തു നന്നായി അടിച്ചു യോജിപ്പിച്ച ശേഷം ഇതിലേക്കു തയാറാക്കി വച്ചിരിക്കുന്ന മസാലക്കൂട്ടും ചേർത്തിളക്കണം.

∙ ഒരു പാനിൽ ഒരു ചെറിയ സ്പൂൺ എണ്ണ ചൂടാക്കി, തയാറാക്കിയ മിശ്രിതം ഒഴിച്ചു ചെറുതീയിൽ 20 മിനിറ്റ് അടച്ചു വച്ചു വേവിക്കണം.

തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ : അസീം കൊമാച്ചി. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: സെക്കീന ഫിറോസ്, ഹോട്ട്ൻ’ സ്പോട്ട് തിരുവണ്ണൂർ, കോഴിക്കോട്

How to Make Malabar Irachi Cake at Home:

Irachi is a traditional Malabar delicacy that offers a unique and delicious culinary experience for food lovers. This article provides a simple and detailed recipe to prepare this special meat cake at home. The main ingredients required include chicken, eggs, onions, green chilies, and aromatic spices. First, the chicken is cooked with turmeric and salt, then shredded and sautéed with chopped onions and green chilies. Next, eggs are beaten with salt and pepper before being thoroughly mixed with the prepared chicken masala. Finally, the combined mixture is cooked in a pan on low heat for twenty minutes until perfectly done. Try making this mouthwatering Malabar chicken cake today and impress your family and friends.

ADVERTISEMENT