അടുക്കളയിലും സ്മാർട്ടാകാം, എളുപ്പത്തില്‍ ഒരു ചിക്കൻ റോസ്റ്റ്; ഇതാ ചില പൊടിക്കൈകള്‍
പുതിയ ജീവിതത്തിലേക്ക് കടക്കുന്ന നവദമ്പതികൾക്ക് അടുക്കള ജോലികൾ ടെൻഷൻ ഇല്ലാതെ എളുപ്പത്തിൽ കൈകാര്യം ചെയ്യാനുള്ള ചില പ്രധാന ടിപ്പുകളാണ് ഈ ലേഖനം പങ്കുവെക്കുന്നത്. ജോലികൾ പങ്കിട്ടെടുക്കുക, ആഴ്ചയിലെ മെനു മുൻകൂട്ടി പ്ലാൻ ചെയ്യുക, അടിസ്ഥാന പാചകക്കുറിപ്പുകൾ പഠിക്കുക തുടങ്ങിയ കാര്യങ്ങൾ അടുക്കളയിലെ ജോലികൾ ആയാസരഹിതമാക്കാൻ സഹായിക്കും. കൂടാതെ, തുടക്കക്കാർക്ക് പോലും എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന രുചികരമായ ഒരു ചിക്കൻ റോസ്റ്റിന്റെ പാചകവിധിയും ഇതിൽ വിശദീകരിച്ചിരിക്കുന്നു.

പുതിയ സ്വപ്നങ്ങളുമായി പുതുജീവിതം തുടങ്ങുമ്പോൾ അടുക്കളയിലും സ്മാർട്ടാകാം. ഇന്നലെ വരെ അമ്മ ചെയ്തു തന്നിരുന്ന പല കാര്യങ്ങളും തനിയെ ചെയ്യേണ്ടി വരുമ്പോൾ ആദ്യ ദിവസങ്ങളിൽ കുറച്ചു ടെൻഷൻ ഉണ്ടായെന്നു വരാം. അൽപം പ്ലാനിങ് ഉണ്ടെങ്കിൽ അടുക്കള ഈസിയായി കൈകാര്യം ചെയ്യാം. ഇതാ ചില പൊടിക്കൈകള്‍.
∙ അടുക്കള ഭാര്യയുടേതു മാത്രമല്ല, ഭാര്യയും ഭർത്താവും ഒന്നിച്ചു പാചകം ചെയ്യാനുള്ള തീരുമാനം ആദ്യം തന്നെ എടുക്കുക. പാത്രം കഴുകലും പച്ചക്കറി അരിയലും മറ്റും ഒന്നിച്ചായാൽ ബോറടിക്കാതെ കാര്യങ്ങൾ ചെയ്യാം.
∙ ഒരാഴ്ചത്തേക്കുള്ള മെനു ശനി,ഞായർ ദിവസങ്ങളിൽ പ്ലാൻ ചെയ്ത്, അതിനു വേണ്ട സാധനങ്ങൾ വീക്കെൻഡിൽ തന്നെ വാങ്ങി വയ്ക്കുക.
∙ പച്ചക്കറികൾ അരിയുന്നതും ദോശ/അപ്പം മാവ് അരച്ചു വയ്ക്കുന്നതുമൊക്കെ നേരത്തെ ചെയ്തു വച്ചിരുന്നാൽ ജോലിയുള്ള ദിവസങ്ങളിൽ അടുക്കള വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാം.
∙ അമ്മയുണ്ടാക്കുന്ന സ്പെഷൽ സാമ്പാറിന്റെ പാചകക്കുറിപ്പ് അമ്മയ്ക്കു മാത്രമേ അറിയൂ. അത്തരം കുറച്ച് അടിസ്ഥാന പാചകക്കുറിപ്പുകൾ ഉൾപ്പെടുത്തി ഒരു റെസിപ്പി ബുക്ക് വിവാഹത്തിനു മുൻപു തന്നെ തയാറാക്കി വയ്ക്കാം.
∙ അതിഥികളെ വിരുന്നിനു വിളിക്കുമ്പോൾ പുത്തൻ വിഭവങ്ങൾ പരീക്ഷിക്കേണ്ട. ‘ഞാൻ ഉണ്ടാക്കിയാൽ നന്നാകും’ എന്ന് ഉറപ്പുള്ള വിഭവങ്ങൾ തയാറാക്കുക.
∙ എല്ലാ പാചകക്കുറിപ്പുകളും എല്ലാവർക്കും ചെയ്യാൻ പറ്റിയെന്നു വരില്ല. വിവാഹത്തിനു മുൻപു തന്നെ 10 വിഭ വങ്ങളെങ്കിലും ഉണ്ടാക്കാൻ പഠിക്കുക. അതു വീണ്ടും വീണ്ടും ഉണ്ടാക്കി പ്രാവീണ്യം നേടിയാല്‍ വീട്ടുകര്‍ക്കും വിരുന്നുകാര്‍ക്കും ധൈര്യമായി വിളമ്പാം.
∙ ചോറിനുള്ള ചമ്മന്തിക്കു പുളി ചേർത്തരയ്ക്കണം. ദോശയ്ക്കുള്ള ചമ്മന്തിക്കു പുളി അരയ്ക്കേണ്ട. പുട്ടു നനയ്ക്കാൻ തണുത്ത വെള്ളം മതി. പക്ഷേ, ഇടിയപ്പം കുഴയ്ക്കാൻ ചൂടുവെള്ളം വേണം തുടങ്ങിയ കുഞ്ഞുകാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക.
∙ ഏതു വിഭവത്തിലും ഉപ്പ് ചേർക്കുമ്പോൾ ആദ്യം അൽപം മാത്രം ചേർക്കുക. പിന്നീട് ആവശ്യമെങ്കിൽ മാത്രം ചേർക്കാം. ഉപ്പു കൂടിപ്പോയാൽ കുറയ്ക്കാൻ ബുദ്ധിമുട്ടാണ്.
ഈസി ചിക്കൻ റോസ്റ്റ്
1. ചിക്കൻ – ഒരു കിലോ
2. ഉപ്പ് – പാകത്തിന്
മുളകുപൊടി – ഒരു വലിയ സ്പൂൺ
മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – ഒരു െചറിയ സ്പൂൺ
പെരുംജീരകംപൊടി – ഒരു വലിയ സ്പൂൺ
ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
വിനാഗിരി – ഒരു വലിയ സ്പൂൺ
3. എണ്ണ – പാകത്തിന്
4. കറുവാപ്പട്ട – ഒരു ചെറിയ കഷണം
ഗ്രാമ്പൂ, ഏലയ്ക്ക – നാലു വീതം
5. പച്ചമുളക് – ആറ്, അറ്റം പിളർന്നത്
ഇഞ്ചി – ഒരു കഷണം, അരച്ചത്
വെളുത്തുള്ളി – ഒരു കുടം, അരച്ചത്
6. തക്കാളി – രണ്ട്, അരിഞ്ഞത്
7. ടുമാറ്റോ സോസ് – രണ്ടു വലിയ സ്പൂൺ
8. ചുവന്നുള്ളി – ഒരു കപ്പ്, അരിഞ്ഞത്
വറ്റൽമുളകു ചതച്ചത് – ഒരു വലിയ സ്പൂൺ
9. സവാള – രണ്ട്, അരിഞ്ഞത്
കറിവേപ്പില – രണ്ടു തണ്ട്
പാകം െചയ്യുന്ന വിധം
∙ ചിക്കൻ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ യോജിപ്പിച്ചതു പുരട്ടി അരമണിക്കൂർ വ യ്ക്കണം.
∙ പാനിൽ എണ്ണ ചൂടാക്കി കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക എ ന്നിവ മൂപ്പിച്ച ശേഷം പച്ചമുളകും ഇഞ്ചി അരച്ചതും വെളുത്തുള്ളി അരച്ചതും ചേർത്തു വഴറ്റുക.
∙ ഇതു പാനിന്റെ ഒരു വശത്തേക്കു നീക്കി വച്ച ശേഷം തക്കാളി ചേർത്തു നന്നായി വഴറ്റണം.
∙ ഇതിലേക്കു പുരട്ടിവച്ചിരിക്കുന്ന ചിക്കനും ചേർത്ത് എ ല്ലാം കൂടി ചേർത്തിളക്കുക. ഒരു കപ്പ് വെള്ളം ചേർത്തിള ക്കി അടച്ചു വച്ചു വേവിക്കുക.
∙ മുക്കാൽ വേവാകുമ്പോൾ ടുമാറ്റോ സോസ് ചേർത്തിളക്കി തിളപ്പിക്കുക. വെള്ളം വറ്റി കുറുകുമ്പോൾ അടുപ്പിൽ നിന്നു വാങ്ങുക.
∙ മറ്റൊരു പാനിൽ ഒരു വലിയ സ്പൂൺ എണ്ണ ചൂടാക്കി ചുവന്നുള്ളി ചേർത്തു ചെറുതീയിൽ വഴറ്റണം. നന്നായി മൊരിഞ്ഞു വരുമ്പോൾ വറ്റൽമുളകു ചതച്ചതും ചേർത്തു വഴറ്റുക.
∙ തയാറാക്കിയ ചിക്കൻ വിളമ്പാനുള്ള പ്ലേറ്റിലാക്കി, ചുവന്നുള്ളി–മുളകു മിശ്രിതം മുകളിൽ വിതറുക.
∙ ആവശ്യമെങ്കില്‍ ഇതിനു മുകളിൽ സവാളയും കറിവേപ്പി ലയും വറുത്തതുമിട്ടു വിളമ്പാം.
തയാറാക്കിയത്: മെര്‍ലി എം. എൽദോ, പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: ഹണി പോള്‍, കൊച്ചി.