ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവും ഒരുപോലെ കഴിക്കാൻ അനുയോജ്യമായ രുചികരമായ മീൻ വിന്താലു തയ്യാറാക്കുന്നത് എങ്ങനെയെന്ന് വിവരിക്കുന്നു. വെളുത്തുള്ളി, ഇഞ്ചി, വിവിധ സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ അരച്ചെടുത്ത കൂട്ടുപയോഗിച്ചാണ് ഈ വിഭവം തയ്യാറാക്കുന്നത്. സവാളയും തക്കാളിയും മസാലയും ചേർത്ത് വഴറ്റി, മീനും വിനാഗിരിയും വെള്ളവും ചേർത്ത് വേവിച്ചെടുക്കുന്ന ഈ കറിക്ക് പ്രത്യേക സ്വാദാണ് നൽകുന്നത്.

ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവും ഒരുപോലെ കഴിക്കാന്‍ വ്യത്യസ്തമായ ഒരു മീന്‍ വിഭവം ഇതാ.. രുചികരമായ മീൻ വിന്താലുവിന്റെ റെസിപ്പിയാണ് ഇത്തവണ.

മീൻ വിന്താലു

ADVERTISEMENT

1. മീൻ – അരക്കിലോ, കഷണങ്ങളാക്കിയത്
2. വെളുത്തുളളി – ഒരു കുടം
ഇഞ്ചി – ഒരു കഷണം
ജീരകം – അര ചെറിയ സ്പൂൺ
ഉലുവ – അര ചെറിയ സ്പൂൺ
കടുക് – രണ്ടു ചെറിയ സ്പൂൺ
പെരുംജീരകം – ഒരു ചെറിയ സ്പൂൺ 
3. കശ്മീരി മുളകുപൊടി – മൂന്നു വലിയ സ്പൂൺ
മഞ്ഞൾപൊടി – കാൽ െചറിയ സ്പൂൺ
4.  എണ്ണ – അ‍ഞ്ച് വലിയ സ്പൂൺ
5. സവാള – രണ്ട്, കനംകുറച്ച്   ചെറുതായി അരിഞ്ഞത്
6. തക്കാളി – രണ്ട്, ചെറുതായി അരിഞ്ഞത്
ഉപ്പ് – ആവശ്യത്തിന് 
7. വെള്ളം – രണ്ടു കപ്പ്
വിനാഗിരി – ഒരു വലിയ സ്പൂൺ
8.   പഞ്ചസാര – ഒന്നര വലിയ സ്പൂൺ 

പാകം െചയ്യുന്ന വിധം

ADVERTISEMENT

∙ മീൻ വൃത്തിയാക്കി കഷണങ്ങളാക്കുക. 

∙ രണ്ടാമത്തെ കൂട്ട് നന്നായി അരച്ചതിൽ  മൂന്നാമത്തെ ചേരുവ ചേർത്തു യോജിപ്പിക്കുക. 

ADVERTISEMENT

∙ ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി സവാള ബ്രൗൺനിറത്തിൽ വറുത്തുകോരി മാറ്റിവയ്ക്കുക. 

∙  ഇതേ എണ്ണയിൽ  അരപ്പ് ചേർത്തു വഴറ്റുക. എണ്ണ തെളിയുമ്പോൾ തക്കാളിയും വറുത്ത സ വാളയും ചേർത്തു വഴറ്റി ഉപ്പ് ചേർത്തിളക്കുക. 

∙ ഇതിലേക്കു രണ്ടു കപ്പ് വെള്ളം ചേർത്തു തിളയ്ക്കുമ്പോൾ മീനും വിനാഗിരിയും ചേർത്തു വേവിക്കുക. 

∙ വാങ്ങിയ ശേഷം പഞ്ചസാര ചേർക്കാം. 

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: ജേക്കബ് മാണി, മലയാള മനോരമ, കോട്ടയം

Delicious Fish Vindaloo Recipe:

Fish is a versatile and delicious protein that pairs wonderfully with both rice and chapati for any meal. Preparing a flavorful fish vindaloo at home requires fresh fish pieces, aromatic spices, and a balanced touch of vinegar. The cooking process starts by grinding garlic, ginger, cumin, fenugreek, mustard, and fennel seeds into a smooth paste. Kashmiri chili powder and turmeric powder are then mixed into this ground spice blend to create the base. Sliced onions are fried until golden brown in oil, followed by sautéing the spice paste and chopped tomatoes. Finally, water, vinegar, sugar, and the fish pieces are added to the gravy and cooked thoroughly until done.

ADVERTISEMENT