തേങ്ങാപ്പാലിന്റെ മധുരവും കുരുമുളകിന്റെ എരിവും ഒത്തുവരുന്ന രുചികരമായ ഒരു തനിനാടൻ ചിക്കൻ സ്റ്റൂ റെസിപ്പിയാണിത്. ക്രിസ്മസ് ദിനത്തിലെ പ്രഭാതഭക്ഷണം കൂടുതൽ ഗംഭീരമാക്കാൻ ഈ വിഭവം ഏറെ സഹായിക്കും. ചിക്കനും പച്ചക്കറികളും സുഗന്ധവ്യഞ്ജനങ്ങളും നേർപ്പിച്ച തേങ്ങാപ്പാലിൽ വേവിച്ച ശേഷം അവസാനമായി കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് ഇത് എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്.

തേങ്ങാപ്പാലിന്റെ മധുരവും കുരുമുളകിന്റെ എരിവും ചേർന്ന തനിനാടൻ ചിക്കൻ സ്റ്റൂ. ക്രിസ്മസ് ദിനത്തിലെ പ്രഭാതഭക്ഷണം ഗംഭീരമാക്കാൻ ഇതിലും മികച്ചൊരു വിഭവമില്ല. കുരുമുളകിന്റെ നേരിയ എരിവും തേങ്ങാപ്പാലും ചേർന്ന ചിക്കൻ ഇഷ്ടു ഏതൊരു ഭക്ഷണപ്രേമിയുടെയും മനം കവരും.

ADVERTISEMENT

ആവശ്യമായ ചേരുവകൾ
. ചിക്കൻ (ഇടത്തരം കഷ്ണങ്ങൾ) – 500 ഗ്രാം
. സവാള – 2 എണ്ണം (നീളത്തിൽ അരിഞ്ഞത്)
. പച്ചമുളക് – 3-4 എണ്ണം (കീറിയത്)
. ഇഞ്ചി – ഒരു ചെറിയ കഷ്ണം (നീളത്തിൽ അരിഞ്ഞത്)
. വെളുത്തുള്ളി – 6-7 അല്ലി (അരിഞ്ഞത്)
. ഉരുളക്കിഴങ്ങ് – 1 വലുത് (കഷ്ണങ്ങളാക്കിയത്)
. കാരറ്റ് – 1 എണ്ണം (കഷ്ണങ്ങളാക്കിയത്)
. കറിവേപ്പില – 2 തണ്ട്
. പട്ട, ഗ്രാമ്പൂ, ഏലയ്ക്ക – 2 വീതം
. കുരുമുളകുപൊടി – 1 ടീസ്പൂൺ
. രണ്ടാം പാൽ (നേർപ്പിച്ച തേങ്ങാപ്പാൽ) – 1.5 കപ്പ്
. ഒന്നാം പാൽ (കട്ടിയുള്ള തേങ്ങാപ്പാൽ) – 1/2 കപ്പ്
. വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
. ഉപ്പ് – ആവശ്യത്തിന്

ADVERTISEMENT

തയ്യാറാക്കുന്ന വിധം
. പാനിൽ വെളിച്ചെണ്ണ ചൂടാക്കി പട്ട, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ മൂപ്പിക്കുക.
. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.
. സവാള ചേർത്ത് നിറം മാറാതെ സോഫ്റ്റ് ആകുന്നത് വരെ വഴറ്റുക.
. ചിക്കൻ, ഉരുളക്കിഴങ്ങ്, കാരറ്റ്, ഉപ്പ് എന്നിവ ചേർത്ത് 3-4 മിനിറ്റ് ഇളക്കുക.
. രണ്ടാം പാൽ ഒഴിച്ച് അടച്ചുവച്ച് ചിക്കനും പച്ചക്കറികളും വേവിക്കുക.
. വെന്ത ശേഷം കുരുമുളകുപൊടിയും ഗരം മസാലയും ചേർത്ത് ഇളക്കുക.
. തീ കുറച്ച് ഒന്നാം പാൽ ഒഴിച്ച് ചെറുതായി ചൂടായാൽ ഉടൻ തന്നെ തീ ഓഫ് ചെയ്യുക.
. ചൂടോടെ വിളമ്പാം.

ADVERTISEMENT
Delicious Pepper Chicken Stew for Breakfast:

Chicken stew is a traditional and delicious dish that makes an exceptional breakfast for Christmas morning. Combining the sweetness of coconut milk with the gentle heat of black pepper creates an unforgettable flavor profile. Preparing this authentic dish requires simple ingredients like chicken, potatoes, carrots, onions, and spices. Sautéing whole spices in coconut oil sets a wonderful aromatic foundation for the curry. Cooking the chicken and vegetables in thin coconut milk ensures they absorb all the rich flavors. Adding thick coconut milk at the very end gives the gravy a creamy and luscious texture. Serve this piping hot stew immediately to enjoy its comforting and delightful taste.