തട്ടുകടകളിലെ ചിക്കൻ 65-നെ വെല്ലുന്ന രുചിയിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കോഴി മുളകിട്ടു വറുത്തത് റെസിപ്പിയാണിത്. എല്ലില്ലാത്ത ചിക്കൻ ബ്രെസ്റ്റ് കഷണങ്ങൾ മസാലക്കൂട്ടുകളും തൈരും നാരങ്ങാനീരും കോൺഫ്ളോറും മൈദയും ചേർത്ത് കുറഞ്ഞത് രണ്ടു മണിക്കൂർ മാരിനേറ്റ് ചെയ്തു വെച്ച ശേഷം എണ്ണയിൽ വറുത്തു കോരണം. തുടർന്ന് വെണ്ണയിൽ വെളുത്തുള്ളി, പച്ചമുളക്, വറ്റൽമുളക്, ചില്ലി സോസ് എന്നിവ വഴറ്റി അതിലേക്ക് വറുത്തുവെച്ച ചിക്കൻ ചേർത്ത് നന്നായി യോജിപ്പിച്ച് ഈ സ്വാദിഷ്ടമായ വിഭവം തയ്യാറാക്കാം.

എന്താ രുചി, തട്ടുകടയില്‍ കിട്ടുന്ന ചിക്കന്‍ 65 ഒക്കെ മാറി നില്‍ക്കും.. അത്രയ്ക്ക് സൂപ്പറാണ് ഈ കോഴി മുളകിട്ടു വറുത്തത്! വളരെ എളുപ്പമാണ്, ഇന്നുതന്നെ വീട്ടില്‍ പരീക്ഷിച്ചു നോക്കൂ...   

കോഴി മുളകിട്ടു വറുത്തത്   

ADVERTISEMENT

1. ചിക്കന്‍ ബ്രെസ്റ്റ് – 500 ഗ്രാം, എല്ലില്ലാതെ ചതുരക്കഷണങ്ങളാക്കിയത്
2. മുളകുപൊടി – രണ്ടര ചെറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂണ്‍
ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – രണ്ടു ചെറിയ സ്പൂണ്‍
കുരുമുളകുപൊടി – അര ചെറിയ സ്പൂണ്‍
ജീരകംപൊടി – അര ചെറിയ സ്പൂണ്‍ 
ഗരംമസാലപ്പൊടി – കാല്‍ ചെറിയ സ്പൂണ്‍
പുളിയില്ലാത്ത കട്ടത്തൈര് – നാലു വലിയ സ്പൂണ്‍
നാരങ്ങാനീര് – ഒരു വലിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
കോണ്‍ഫ്ളോര്‍ – മൂന്നു വലിയ സ്പൂണ്‍
മൈദ – രണ്ടു വലിയ സ്പൂണ്‍
വെള്ളം – മൂന്നു വലിയ സ്പൂണ്‍
3. എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
4. വെണ്ണ – രണ്ടു വലിയ സ്പൂണ്‍
5. വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂണ്‍
കറിവേപ്പില – പാകത്തിന്
പച്ചമുളക് – അഞ്ച്–ആറ്
6. വറ്റല്‍മുളക് – മൂന്ന്–നാല്
ചില്ലി സോസ് – രണ്ടു വലിയ സ്പൂണ്‍

പാകം െചയ്യുന്ന വിധം

ADVERTISEMENT

∙ ചിക്കനില്‍‌ രണ്ടാമത്തെ ചേരുവ പുരട്ടി കുറഞ്ഞത് രണ്ടു മണിക്കൂര്‍ എങ്കിലും വയ്ക്കുക.

∙ ഇതു ചൂടായ എണ്ണയില്‍ ഇടത്തരം തീയില്‍ വറുത്തു കോരണം.

ADVERTISEMENT

∙ പാനില്‍ വെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റണം.

∙ ഇതിലേക്കു വറ്റല്‍മുളകും ചില്ലി സോസും ചേര്‍ത്തിളക്കി ചെറുതീയില്‍ രണ്ടു മിനിറ്റ് വയ്ക്കുക.

∙ ചിക്കന്‍ വറുത്തതു ചേര്‍ത്തു നന്നായി ഇളക്കുക. സോസ് ചിക്കനില്‍ നന്നായി പുരളണം.   

തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ: ഹരികൃഷ്ണന്‍. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: സുമയ്യ സുഹൈബ്, ഗോര്‍മെ ഡിലൈറ്റ്സ് ബൈ സുമയ്യ, കലൂര്‍, കൊച്ചി         

Delicious Spicy Kozhi Mulakittu Varuthathu Recipe:

Chicken is a universally loved dish, and this special Kerala-style recipe offers a delicious alternative to standard street-food options. Preparing this flavorful dish requires boneless chicken breast cut into bite-sized square pieces. The meat must be thoroughly marinated with chili powder, turmeric, coriander, ginger-garlic paste, and other aromatic spices. Yogurt, lemon juice, cornflour, and maida are also added to the marinade for a crispy coating. After resting for at least two hours, the chicken pieces are deep-fried until golden and crispy. Finally, the fried chicken is tossed in a fragrant tempering of butter, garlic, green chillies, dry red chillies, and chilli sauce.

ADVERTISEMENT