ബീഫ് പ്രേമികൾക്കായി വളരെ എളുപ്പത്തിൽ രുചികരമായി തയാറാക്കാവുന്ന ഒരു സ്പെഷൽ ബീഫ് ചോപ്സ് റെസിപ്പിയാണിത്. ഇളം ബീഫ് വാരിയെല്ലോടു കൂടി നീളത്തിൽ മുറിച്ച്, ഇഞ്ചി, വെളുത്തുള്ളി, ജീരകം, കുരുമുളക്, കശ്മീരി മുളകുപൊടി, വൂസ്റ്റർ സോസ്, നാരങ്ങാനീര്, ഉപ്പ് എന്നിവയുടെ അരപ്പിൽ രണ്ട് മൂന്ന് മണിക്കൂർ സൂക്ഷിക്കുന്നു. ഇതിലേക്ക് സവാള ചേർത്ത് എണ്ണയിൽ വറുത്തുകോതിയ ശേഷം പ്രഷർ കുക്കറിൽ വേവിച്ചെടുക്കുന്നു. ഒടുവിൽ വറുത്ത ഉരുളക്കിഴങ്ങും സവാളയും മല്ലിയിലയും ചേർത്ത് അലങ്കരിച്ചാണ് ഇത് വിളമ്പുന്നത്.

ബീഫ് പ്രേമികളെ ഇതിലേ.. ഇതിലേ..  എളുപ്പത്തിൽ തയാറാക്കാവുന്ന രസികന്‍ ബീഫ് ചോപ്സ് ആണ് ഇന്നത്തെ സ്പെഷല്‍ റെസിപ്പി. 

ബീഫ് ചോപ്സ് 

ADVERTISEMENT

1. ഇളം ബീഫ് വാരിയെല്ലോടു കൂടി നീളത്തിൽ മുറിച്ചത് – അരക്കിലോ
2. ഇഞ്ചി – ഒരു ചെറിയ കഷണം
വെളുത്തുള്ളി – എട്ട് അല്ലി
ജീരകം – ഒരു ചെറിയ സ്പൂൺ
കുരുമുളക് – രണ്ടു ചെറിയ സ്പൂൺ
3. കശ്മീരി മുളകുപൊടി – ഒന്നര വലിയ സ്പൂൺ
വൂസ്റ്റർ സോസ് – രണ്ടു വലിയ സ്പൂൺ
നാരങ്ങാനീര് – ഒരു നാരങ്ങയുടേത്
ഉപ്പ് – പാകത്തിന്
4. സവാള – രണ്ട്, കനം കുറച്ചു കഷണങ്ങളാക്കിയത്
5. എണ്ണ – പാകത്തിന്
6. ഉരുളക്കിഴങ്ങ് – രണ്ട്, നീളത്തിൽ അരിഞ്ഞത്
സവാള – ഒരു വലുത്, നീളത്തിൽ അരിഞ്ഞത്
7. മല്ലിയില – അലങ്കരിക്കാൻ (ആവശ്യമെങ്കില്‍) 

പാകം െചയ്യുന്ന വിധം

ADVERTISEMENT

∙ ബീഫ് കഴുകി വൃത്തിയാക്കി വയ്ക്കണം.

∙ രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചെടുത്ത ശേഷം അതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു ന ന്നായി യോജിപ്പിക്കുക. ഈ അരപ്പ് ഇറച്ചിയിൽ പുര ട്ടി രണ്ട്–മൂന്നു മണിക്കൂർ വയ്ക്കണം.

ADVERTISEMENT

∙ ഇതിലേക്കു സവാള ചേർത്തു നന്നായി യോജിപ്പിച്ചു വയ്ക്കുക.

∙ പാനിൽ എണ്ണ ചൂടാക്കി, അൽപം വീതം ഇറച്ചി ചേർത്തു വറുത്തു കോരുക. ഇതു പ്രഷർകുക്കറിലേക്കു മാറ്റുക. 

∙ വറുത്ത എണ്ണയുടെ ബാക്കി വന്നതിൽ അൽപം വെള്ളം ചേർത്തു തിളപ്പിക്കണം. ഇതു കുക്കറിലുള്ള ഇറച്ചിക്കൂട്ടില്‍ ഒഴിച്ച് വേവിക്കുക. മസാല നന്നായി പുരണ്ടിരിക്കുന്ന പരുവമാകണം.

∙ വിളമ്പുന്നതിനു തൊട്ടുമുൻപ് ഉരുളക്കിഴങ്ങും സവാളയും വറുത്തു കോരി കറിയുടെ മുകളിൽ നിരത്തി മല്ലിയില കൊണ്ടലങ്കരിച്ചു വിളമ്പാം.

ഫോട്ടോ : വിഷ്ണു നാരായണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : മെർലി എം. എൽദോ

Delicious and Easy Beef Chops Recipe:

Beef is the star of today's special culinary recipe, featuring a delicious and easy-to-prepare chops dish. Tender beef ribs cut into long pieces are marinated with a smooth paste of ginger, garlic, cumin, and black pepper. Additional marinade ingredients include Kashmiri chilli powder, Worcestershire sauce, lemon juice, and salt for enhanced flavor. Sliced onions are mixed thoroughly with the marinated meat before being shallow-fried in hot oil. The fried beef pieces are then transferred to a pressure cooker and cooked with a flavorful reduction of the leftover frying oil and water. Finally, the dish is garnished with separately fried potatoes, sliced onions, and fresh coriander leaves before serving.

ADVERTISEMENT