ഈ ദീപാവലിക്ക് ലഡ്ഡുവും മൈസൂർ പാക്കും വീട്ടിലുണ്ടാക്കിയാലോ? കൊതിയൂറും റെസിപ്പി
ഈ ദീപാവലിക്ക് ബേക്കറിയിൽ നിന്നു വാങ്ങുന്നതിനേക്കാൾ സ്വാദിലും ശുചിത്വത്തിലും ലഡ്ഡുവും മൈസൂർ പാക്കും വീട്ടിൽ തന്നെ തയാറാക്കാം. ഒരു നൂൽ പാകത്തിലുള്ള പഞ്ചസാരപ്പാനിയിൽ കടലമാവ് കൊണ്ടുണ്ടാക്കിയ ബൂന്ദി ചേർത്താണ് രുചികരമായ ലഡ്ഡു തയാറാക്കുന്നത്. വറുത്ത കടലമാവും നെയ്യും പഞ്ചസാരപ്പാനിയും പാകപ്പെടുത്തി മൈസൂർ പാക്കും വളരെ വേഗത്തിൽ ഉണ്ടാക്കി എടുക്കാവുന്നതാണ്.

ഇത്തവണത്തെ ദീപാവലി പൊടിപൊടിക്കട്ടേ.. ബേക്കറിയിൽ കിട്ടുന്നതിനേക്കാൾ സ്വാദോടെ ലഡ്ഡുവും മൈസൂർ പാക്കും വീട്ടിലുണ്ടാക്കാം!
ലഡ്ഡു
1. പഞ്ചസാര – ഒരു കപ്പ്
വെള്ളം – ഒരു കപ്പ്
2. മഞ്ഞക്കളർ – ഒരു തുള്ളി
3. കടലമാവ് – ഒരു കപ്പ്
വെള്ളം – മുക്കാൽ കപ്പ് (ഏകദേശം)
4. നെയ്യ് – ഒരു കപ്പ്
5. കൽക്കണ്ടം തരുതരുപ്പായി പൊടിച്ചത് – ഒരു ചെറിയ സ്പൂണ്
കുരുവില്ലാത്ത ഉണക്കമുന്തിരി – 15
ഏലയ്ക്കാത്തരി പൊടിച്ചത് – ഒരു െചറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ പഞ്ചസാരയും വെള്ളവും ചേർത്ത് അടുപ്പിൽ വച്ചു തിള പ്പിച്ച് ഒരു നൂൽ പാകമാകുമ്പോൾ വാങ്ങി ഒരു തുള്ളി കളർ ചേർത്തിളക്കി വയ്ക്കുക.
∙ കടലമാവിൽ വെള്ളം ചേർത്തിളക്കി കോരിയൊഴിക്കാവു ന്ന പാകത്തിനാക്കുക.
∙ വലിയ പാത്രത്തിൽ െനയ്യ് ചൂടാക്കി, അതിലേക്കു കടലമാവു മിശ്രിതം ഒരു ബൂന്ദിത്തവിയിലൂടെ(ഓട്ടത്തവി) ഒഴിക്കണം. മുത്തുകൾ പോലെ മിശ്രിതം നെയ്യിലേക്കു വീഴും.
∙ ബൂന്ദികൾ വറുത്തുേകാരി, എണ്ണ വാർന്നശേഷം പഞ്ച സാരപ്പാനിയിൽ ഇട്ട്, അധികം ബലം കൊടുക്കാതെ മെല്ലേ യോജിപ്പിക്കുക.
∙ ചൂടാറിത്തുടങ്ങുമ്പോൾ അഞ്ചാമത്തെ ചേരുവയും ചേർ ത്തു യോജിപ്പിക്കണം. ഉടൻ തന്നെ ചെറിയ ഉരുളകളാക്കി ഉരുട്ടി ലഡ്ഡു ഉണ്ടാക്കണം. ഓരോ ലഡ്ഡുവിലും ഒരു ഉണക്കമുന്തിരിയെങ്കിലും ഉണ്ടെന്ന് ഉറപ്പു വരുത്തുക.
∙ ഏകദേശം 15 ലഡ്ഡു ഉണ്ടാക്കാം.
മൈസൂർ പാക്ക്
1. കടലമാവ് – അരക്കപ്പ്
2. നെയ്യ് – അരക്കപ്പ്
3. പഞ്ചസാര – ഒരു കപ്പ്
വെള്ളം – അരക്കപ്പ്
4. നെയ്യ്/വെണ്ണ – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ ഒരു പാൻ അടുപ്പിൽ വച്ചു ചൂടാകുമ്പോൾ കടലമാവു ചേർത്തു ചെറുതീയിൽ ചൂടാക്കുക.
∙ പച്ചമണം മാറുമ്പോൾ നെയ്യ് ചേർത്തു യോജിപ്പിക്കുക.
∙ മറ്റൊരു പാനിൽ പഞ്ചസാരയും വെള്ളവും േചർത്തു തിള പ്പിച്ച് ഒരു നൂൽ പാകമാകുമ്പോൾ തയാറാക്കിവച്ചിരിക്കുന്ന കടലമാവു മിശ്രിതം ചേർത്തു നന്നായി ഇളക്കുക.
∙ കുറുകിത്തുടങ്ങുമ്പോൾ നെയ്യ്/വെണ്ണമയം പുരട്ടിയ പാത്രത്തിലേക്കു മാറ്റി നിരത്തി, ചൂടാറിയശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം.