വായിലിട്ടാല്‍ അലിഞ്ഞു പോകും മധുരം; മോക്കാ സൂഫ്ളെ വിത് ഐസ്ക്രീം & മോക്കാ സോസ്
ചോക്ലേറ്റും കാപ്പിയുടെ ഘടകങ്ങളും ചേർത്ത് വളരെ സ്വാദിഷ്ടമായി തയാറാക്കാവുന്ന ഒരു ഡെസേർട്ടാണ് മോക്കാ സൂഫ്ളെ. മുട്ട, ചോക്ലേറ്റ്, കട്ടൻകാപ്പി, മൈദ, പഞ്ചസാര, ബദാം പൊടി എന്നിവയാണ് ഇതിന്റെ പ്രധാന ചേരുവകൾ. ചേരുവകൾ കൃത്യമായ അളവിൽ ചേർത്ത് തയാറാക്കുന്ന മിശ്രിതം അവനിൽ വെച്ച് ബേക്ക് ചെയ്തെടുക്കുന്നു. ക്രീമും ബ്രാണ്ടിയും ചോക്ലേറ്റും കാപ്പിയും ചേർത്തുണ്ടാക്കുന്ന മോക്കാ സോസും ഐസ്ക്രീമും ഒപ്പമാണ് ഇത് വിളമ്പേണ്ടത്.

മോക്കാ സൂഫ്ളെ വിത് ഐസ്ക്രീം & മോക്കാ സോസ്
1. വെണ്ണ – മയം പുരട്ടാൻ
2. ബദാം പൊടിച്ചത് – ഒരു വലിയ സ്പൂൺ
3. മുട്ട – നാല്, തണുപ്പു മാറ്റിയത്
4. പ്ലെയിൻ ചോക്‌ലെറ്റ് – 150 ഗ്രാം
കടുപ്പമുള്ള കട്ടൻകാപ്പി – നാലു വലിയ സ്പൂൺ
5. മൈദ – രണ്ടു ചെറിയ സ്പൂൺ
6. പഞ്ചസാര പൊടിച്ചത് – 100 ഗ്രാം
മോക്കാ സോസിന്
7. പ്ലെയിൻ ചോക്‌ലെറ്റ് – 100 ഗ്രാം
തിക്ക് ക്രീം – അരക്കപ്പ്
കടുപ്പമുള്ള കട്ടൻകാപ്പി – രണ്ടു വലിയ സ്പൂൺ
ബ്രാണ്ടി – രണ്ടു വലിയ സ്പൂൺ
പാകം െചയ്യുന്ന വിധം
∙ അവ്ൻ 1900Cൽ ചൂടാക്കിയിടുക.
∙ 200 മില്ലി വീതം കൊള്ളുന്ന ആറ് റാംകിൻ ബൗളുകളോ അവ്നിൽ വയ്ക്കാവുന്ന ടീ കപ്പുകളോ എടുത്തു വെണ്ണ പുരട്ടി ബദാം പൊടിച്ചതു തൂവി വയ്ക്കുക.
∙ മുട്ട, മഞ്ഞയും വെള്ളയും വേർതിരിക്കണം.
∙ ചോക്‌ലെറ്റ് കഷണങ്ങളാക്കി ഒരു ബൗളിലേക്കിട്ട് അതിലേക്കു കട്ടൻകാപ്പി ഒഴിച്ച്, ഈ ബൗൾ തിളയ്ക്കുന്ന വെള്ളത്തിനു മുകളിൽ പിടിച്ച് ചോക്‌ലെറ്റ് ഉരുക്കണം. ഉരുകിയ ശേഷം അടുപ്പിൽ നിന്നു വാങ്ങി ഏതാനും മിനിറ്റ് വച്ച് ചൂടാറിയ ശേഷം മുട്ടമഞ്ഞയും മൈദയും പഞ്ചസാരയുടെ പകുതിയും ചേർത്തടിക്കുക.
∙ മുട്ടവെള്ള, ബാക്കി പഞ്ചസാര ഓരോ വലിയ സ്പൂൺ വീതം ചേർത്തടിച്ചു നന്നായി പൊങ്ങി വരണം.
∙ ഈ മിശ്രിതത്തിന്റെ നാലിലൊരു ഭാഗം ചോക്‌ലെറ്റ് മിശ്രിതത്തിൽ ചേർത്തു മെല്ലേ യോജിപ്പിക്കുക. ഇതിലേക്കു ബാക്കി മുട്ടവെള്ളയും ചേർത്ത് ഒരു മെറ്റൽ സ്പൂൺ കൊണ്ടു മെല്ലേ യോജിപ്പിക്കണം.
∙ ഈ മിശ്രിതം തയാറാക്കി വച്ചിരിക്കുന്ന ബൗളുകളിലാക്കി ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 20–25 മിനിറ്റ് ബേക്ക് ചെയ്യുക. നന്നായി പൊങ്ങി വരണം.
∙ സോസ് തയാറാക്കാൻ ചോക്‌ലെറ്റ് കഷണങ്ങളാക്കിയത് ഒരു പാനിലാക്കി ക്രീമും കാപ്പിയും ചേർത്ത് ചെറുതീയിൽ വച്ച് മെല്ലേ അടിച്ചു യോജിപ്പിക്കുക. നന്നായി യോജിച്ചു മയം വരുമ്പോൾ ബ്രാണ്ടി ചേർത്തിളക്കണം. ഇതൊരു ജഗ്ഗിലാക്കി വയ്ക്കുക.
∙ സൂഫ്ളെ ബേക്ക് ചെയ്തയുടൻ തന്നെ മെല്ലേ ഒന്നു കീറി ഓരോ ബൗളിലും ഓരോ സ്കൂപ്പ് ഐസ്ക്രീം വച്ച് അതിനു മുകളിൽ മോക്കാ സോസ് ഒഴിച്ചു വിളമ്പാം.
ഫോട്ടോ : ശ്രീകാന്ത് കളരിക്കല്‍, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : കലേഷ് കെ. എസ്., എക്സിക്യൂട്ടീവ് ഷെഫ്, ക്രൗൺ പ്ലാസ, കൊച്ചി.