ചേന ഇഷ്ടപ്പെടാത്തവർ പോലും കഴിച്ചുപോകുന്ന സ്വാദിഷ്ടമായ ഒരു വെജിറ്റേറിയൻ വിഭവമാണ് ചേനത്തീയൽ. ചേന വേവിച്ചതിലേക്ക് പുളിവെള്ളം ചേർത്തു തിളപ്പിച്ച ശേഷം, വറുത്തരച്ച തേങ്ങയും മസാലക്കൂട്ടും ചേർത്ത് പാകത്തിന് വെള്ളം ഒഴിച്ച് വീണ്ടും തിളപ്പിക്കുന്നു. ഒടുവിൽ വെളിച്ചെണ്ണയിൽ കടുക്, ചുവന്നുള്ളി, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ചു ചേർത്ത് ഈ കറി തയ്യാറാക്കാം.

ചോറിനൊപ്പം ചൂടോടെ രുചികരമായ ചേനത്തീയല്‍ ആയാലോ? ചേന ഇഷ്ടമല്ലാത്തവരും അറിയാതെ കഴിച്ചു പോകുന്ന ഒരു വെജിറ്റേറിയന്‍ വിഭവമാണ് ഇത്തവണത്തെ വനിത പാചകത്തില്‍. 

ചേനത്തീയല്‍ 

ADVERTISEMENT

1. ചേന ചെറിയ ചതുരകഷണങ്ങളാക്കിയത്  – ഒരു കപ്പ്
2. മഞ്ഞൾപൊടി – കാല്‍ ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
3. വാളന്‍പുളി – ഒരു നെല്ലിക്ക വലുപ്പം
4. തേങ്ങ പൊടിയായി ചുരണ്ടിയത് –  ഒന്നരക്കപ്പ്
5. മല്ലിപ്പൊടി – ഒരു വലിയ സ്പൂണ്‍     
മുളകുപൊടി – മുക്കാല്‍ വലിയ സ്പൂണ്‍
മഞ്ഞൾപൊടി – അര ചെറിയ സ്പൂണ്‍
ഗരംമസാലപ്പൊടി – ഒരു നുള്ള്
6. വെളിച്ചെണ്ണ – പാകത്തിന്
7. കടുക് – ഒരു ചെറിയ സ്പൂണ്‍
ചുവന്നുള്ളി – അഞ്ച്, അരിഞ്ഞത്
വറ്റല്‍മുളക് – നാല്
കറിവേപ്പില – പാകത്തിന്

പാകം െചയ്യുന്ന വിധം

ADVERTISEMENT

∙ ചേന ഉപ്പും മഞ്ഞൾപൊടിയും ചേര്‍ത്തു നന്നായി വേവിക്കുക.

∙ ഇതിലേക്കു വാളന്‍പുളി പിഴിഞ്ഞതു ചേര്‍ത്തു തിളപ്പിക്കണം.

ADVERTISEMENT

∙ ചീനച്ചട്ടിയില്‍ തേങ്ങ വറുക്കുക. തീ അണച്ച ശേഷം മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപൊടി, ഗരംമസാലപ്പൊടി എന്നിവ ചേര്‍ത്തു നന്നായി ഇളക്കണം. 

∙ പച്ചമണം മാറുമ്പോള്‍ വെള്ളം ചേര്‍ക്കാതെ മയത്തില്‍ അരച്ചു വയ്ക്കണം. 

∙ ഇതു ചേനയില്‍ ചേര്‍ത്തിളക്കി പാകത്തിനു വെ ള്ളവും ചേര്‍ത്ത് അടുപ്പത്തു വച്ചു തിളപ്പിക്കുക.

∙ വെളിച്ചെണ്ണ ചൂടാക്കി ഏഴാമത്തെ ചേരുവ താളിച്ചു കറിയില്‍ ചേര്‍ക്കാം.  

പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: ഷേർളി മാത്യു, എറണാകുളം

Delicious Chena Theeyal Recipe for Lunch:

Yam is the star ingredient of this delicious and traditional vegetarian dish featured in Vanitha recipes. The preparation involves boiling elephant yam pieces with turmeric powder and salt until tender. Tamarind extract is then added to the cooked yam and brought to a simmer. Grated coconut is roasted separately and mixed with coriander powder, chili powder, turmeric powder, and a pinch of garam masala. This roasted coconut mixture is ground into a smooth paste without adding water and stirred into the yam. Finally, the curry is tempered with mustard seeds, shallots, dried chilies, and curry leaves fried in coconut oil. This mouthwatering recipe is brought to you by Shirley Mathew from Ernakulam.

ADVERTISEMENT