നെയ്യും നുറുക്ക് ഗോതമ്പും ചേര്‍ന്ന രുചിക്കൂട്ടിൽ ഖീർ; സ്പെഷല്‍ റെസിപ്പി How to Make Delicious Kheer for Navratri
നവരാത്രി ആഘോഷങ്ങളിൽ പ്രധാന്യമുള്ള നുറുക്ക് ഗോതമ്പ് ഖീർ പരമ്പരാഗത കൊങ്കണി രുചിക്കൂട്ടിൽ എളുപ്പത്തിൽ തയാറാക്കാം. നെയ്യിൽ ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്ത ഗോതമ്പ് വേവിച്ച്, ശർക്കര ഉരുക്കിയതു ചേർത്ത് കുറുകിയ പരുവത്തിലാക്കി ഏലയ്ക്കാപ്പൊടിയും അണ്ടിപ്പരിപ്പും കിസ്മിസും ചേർത്ത് ഈ വിഭവം തയാറാക്കാവുന്നതാണ്.

നെയ്യും നുറുക്ക് ഗോതമ്പും ചേര്‍ത്ത് തയാറാക്കുന്ന ഖീർ നവരാത്രി ആഘോഷങ്ങളില്‍ പ്രധാനമാണ്. പരമ്പരാഗത കൊങ്കണി രുചിക്കൂട്ടിൽ ഖീർ തയാറാക്കുന്ന വിധം അറിയാം.
ഖീർ
1. നെയ്യ് – അഞ്ച് വലിയ സ്പൂൺ
നുറുക്ക് ഗോതമ്പ് – ഒരു കപ്പ്
വെള്ളം – മൂന്നു കപ്പ്
2. ശർക്കര – ഒന്നേകാൽ കപ്പ്
3. ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂൺ
കശുവണ്ടിപ്പരിപ്പ് – പത്ത്
കിസ്മിസ് – പത്ത്
പാകം ചെയ്യുന്ന വിധം
∙ നുറുക്ക് ഗോതമ്പ് നന്നായി കഴുകി വെള്ളം ഊറ്റി മാറ്റിവയ്ക്കുക.
∙ കട്ടിയുള്ള പാനിൽ രണ്ടു വലിയ സ്പൂൺ നെയ്യ് ചൂടാക്കി ഗോതമ്പ് വറുക്കുക. ഗോൾഡൻ ബ്രൗൺ നിറമാകണം. ഈ ഗോതമ്പ് പാകത്തിനു വെള്ളം ചേർത്തു വേവിക്കുക.
∙ വേവിച്ച ഗോതമ്പിലേക്കു ശർക്കര ഉരുക്കിയതു ചേർത്തു യോജിപ്പിച്ചു തുടരെയിളക്കുക. കുറുകിയ പരുവമാകണം.
∙ ഇതിലേക്കു നെയ്യും ഏലയ്ക്കാപ്പൊടിയും ചേർത്ത് ഇളക്കുക. കശുവണ്ടിപ്പരിപ്പും കിസ്മിസും ചേർത്തിളക്കി തീയണക്കുക. അഞ്ച് മിനിറ്റ് മൂടി വച്ച ശേഷം ഉപയോഗിക്കാം.
പാചകക്കുറിപ്പുകൾക്കു കടപ്പാട്: വിജയലക്ഷ്മി അമ്മാൾ, കൊല്ലം. വിഭവങ്ങൾ തയാറാക്കിയതിനു കടപ്പാട്: അശോക് ഈപ്പൻ, എക്സിക്യൂട്ടീവ് ഷെഫ്, ലെമൺട്രീ പ്രീമിയർ, തിരുവനന്തപുരം