കൊതിയൂറും രുചിയില്‍ പൈനാപ്പിൾ സ്ക്വയർ; ഈസി റെസിപ്പി
വീടുകളിൽ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു രുചികരമായ പലഹാരമാണ് പൈനാപ്പിൾ സ്ക്വയർ. മൈദ, ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡർ, പഞ്ചസാര, വെണ്ണ, പൈനാപ്പിൾ ജാം എന്നിവയാണ് ഈ വിഭവത്തിന്റെ പ്രധാന കൂട്ടുകൾ. ചേരുവകൾ പാകത്തിന് യോജിപ്പിച്ച് അവ്നിൽ കൃത്യമായ സമയത്തിൽ ബേക്ക് ചെയ്തെടുത്ത ശേഷം ചതുരക്കഷണങ്ങളാക്കി ഇത് വിളമ്പാവുന്നതാണ്.

പെട്ടെന്നൊരു മധുരം കഴിക്കാന്‍ തോന്നിയാലോ? വീട്ടില്‍ ലഭ്യമായ ജാം, കോക്കനട്ട് പൗഡർ എന്നിവ വച്ച് എളുപ്പത്തില്‍ ഒരു വിഭവം തയാറാക്കാം. കൊതിയൂറും പൈനാപ്പിൾ സ്ക്വയർ ആണ് ഇത്തവണത്തെ പാചകത്തില്‍.
പൈനാപ്പിൾ സ്ക്വയർ
1. മൈദ – രണ്ടു കപ്പ്, ഇടഞ്ഞത്
പഞ്ചസാര – മുക്കാൽ കപ്പ്
ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡർ – രണ്ടു കപ്പ്
ഉപ്പ് – ഒരു നുള്ള്
2. വെണ്ണ – ഒരു കപ്പ്, കഷണങ്ങളാക്കിയത്
3. പൈനാപ്പിൾ ജാം – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക. 8X13 ഇഞ്ചു വലുപ്പമുള്ള പരന്ന ട്രേയിൽ മയം പുരട്ടി വയ്ക്കണം.
∙ ഒന്നാമത്തെ ചേരുവ ഒരു ബൗളിലാക്കി നന്നായി യോജിപ്പിക്കണം. ഇതിലേക്കു വെണ്ണ ചെറിയ കഷണങ്ങളായി മുറിച്ചതു ചേർത്തു വിരലുകൾ കൊണ്ടു ഞെരടി യോജിപ്പിച്ചു റൊട്ടിപ്പൊടിപ്പരുവത്തിലാക്കുക.
∙ ഈ മിശ്രിതത്തിന്റെ പകുതി ബേക്കിങ് ട്രേയിൽ നിരത്തുക. ഇതിനു മുകളിലേക്കു പൈനാപ്പിൾ ജാം അൽപം വെള്ളം ചേർത്തു മിക്സിയിൽ അടിച്ചതും ഒഴിച്ചു നിരത്തണം.
∙ ഇതിനു മുകളിലേക്കു ബാക്കിയുള്ള മൈദ മിശ്രിതവും നിരത്തി മെല്ലേ അമർത്തിക്കൊടുക്കുക.
∙ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 35- 45 മിനിറ്റ് ബേക്ക് ചെയ്യുക. മുകൾവശം ഗോൾഡൻ ബ്രൗണ്‍ നിറമാകുന്നതാണു പാകം.
∙ ചൂടാറിയ ശേഷം ചെറിയ ചതുരക്കഷണങ്ങളായി മുറിച്ചു വിളമ്പാം.
ഫോട്ടോ: വിഷ്ണു നാരായണന്, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: മെർലി എം. എൽദോ